ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം


പരിസ്ഥിതി ദിനത്തില്‍ H.M ശ്രീമതി .കെ.എം.സുഭദ്ര വൃക്ഷത്തൈ നട്ട് ഈ വര്‍ഷത്തെ ഹരിതസേനാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.സ്കൂളില്‍ കുട്ടികള്‍ പരിസരം ശുചിയാക്കുകയും പച്ചക്കറിത്തോട്ടം പൂന്തോട്ടം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുകയും ചെയ്തു.

ചീമക്കൊന്ന ഉപയോഗിച്ച് ജൈവവേലി നിര്‍മ്മിച്ചു . ജൈവവൈവിദ്ധ്യത്തെക്കുറിച്ച് യൂസഫ് മാസ്റ്റര്‍ ക്ലാസ്സെടുത്തു.അന്നം ഔഷധമഅണെന്നും അതുകൊണ്ട് വിഷമില്ലാത്ത പച്ചക്കറികള്‍ സ്വയം കൃഷിചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാരംഗം


കവി വിഷ്ണുപ്രസാദ് വിദ്യാരംഗം സഹിത്യവേദിയുടെയും വായനാവാരത്തിന്റെയും ഉദ്ഘാടനം നിര്‍ വ്വഹിച്ചു.കുട്ടികള്‍ സ്വന്തം കവിത അവതരിപ്പിച്ചു.സ്കൂള്‍ എദിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിച്ചു.സഹരിത ഫിലിം ക്ലബ്ബ് കഴിഞ്ഞവര്‍ഷം തുടങ്ങിവെച്ച ചരിത്രഗവേഷണത്തിന "വെട്ടത്തൂര്‍ മിത്തും യാഥാര്‍ത്ഥ്യവും" എന്ന് നാമകരണം ചെയ്തു.സാമൂഹികപങ്കാളിത്തറ്ഋതോടെ കുട്ടികള്‍ നിര്‍മ്മിച്ച ഈ ദൊക്യുമെന്ററി തിരഞ്ഞെടുപ്പിനുശെഷം പ്രകാശനം ചെയ്യുന്നതാണ്.

''''ഹിരോഷിമാദിനം


ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ രചനാമല്‍സരം നടത്തി .തുടര്‍ന്ന് യുദ്ധവിരുദ്ധ റാലി നടത്തി.

പ്ര ദര്‍ശനം


സ്കൂള്‍ തലശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയമേള വേരറിട്ടൊരനുഭവമായി.മേളയില്‍ മികച്ച സ്റ്റാളുകള്‍ക്കും പ്രോജക്റ്റുകള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു