സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കല്ലാനിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 4 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sghsk (സംവാദം | സംഭാവനകൾ) (''''എന്റെ നാട്'''' എന്റെ നാട് എന്ന വിവക്ഷയില് ഉള്പ്…' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ നാട്' എന്റെ നാട് എന്ന വിവക്ഷയില് ഉള്പ്പെടുന്ന നാടാണ് തൊടുപുഴ താലൂക്കിലെ ഇടവെട്ടി. ചരിത്രമുറങ്ങുന്ന ഐതിഹ്യങ്ങളും സംസ്ക്കാരപ്രഭ ചൊരിയുന്ന അതിന്റെ ചരിത്രവും ദൈനം ദിന ജീവിതത്തിലെ ചൂടും കഠിനാധ്വാനത്തിന്റെ മഹത്വവും ഇഴചേര്ന്ന ഈ ഭൂവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നത് , ഹരിതാഭയാര്ന്ന ഫലഭൂയിഷ്ട ഭൂമിയാണ്. ഇടവെട്ടിത്തേവര് എന്ന ദേവതാ സങ്കല്പത്തിലാണ് ഇടവെട്ടി എന് ദേലനാമം ഉണ്ടായത്. റണേ്ടു വെട്ടി മരങ്ഹള്ക്കിടയില് നിന്ന ക്ഷേത്ര പ്രതിഷ്ഠക്കുവേണ്ട വിഗ്രഹം കണ്ടെത്തുകയും അതുകൊണ്ട് പില്ക്കാലത്ത് ആ നാമധേയത്തില് എന്റെ നാട് അറിയപ്പെട്ടു.കീഴ്മലയും തെന്മലയുമായി നാടിനെ രാജാക്കന്മാര് വിഭജിച്ചപ്പോള് അതിനിടയില് കിടന്ന ഭൂവിഭാഗത്തെ ഇടവെട്ടി എന്നാണ് അറിയപ്പെട്ടിരുന്നത്.എന്ന് ചരിത്രം പറയുന്നു. നൂറുവര്ഷത്തിനുമേല് ചരിത്രങ്ങള് രേഖപ്പടുത്തുന്ന കുടുംബഹ്ങളും ഇടവെട്ടിയിലുണ്. .ഇതുകൂടാതെ ഇടവെട്ടിത്തേവരുടെ ഔഷധസേവാദിനം പോലുള്ള ആഘോഷങ്ങള് വിവിധ മതാചാര്യന്മാര്ക്ക്ഒത്തു ചേരാന് അവസരമൊരുക്കുന്നു. വിവിധ മതസ്തരായ ജനങ്ങള് തിങ്ങിപ്പാര്ക്കുന്ന , മതൈക്യം വിളിച്ചോതുന്ന ധാരാളം സ്ഥലങ്ങള് ഇടവെട്ടിയിലുണ്ട്. വളരെ പ്രശസ്തമായ ഇടവെട്ടിച്ചിറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.