കാലിക്കറ്റ് എച്ച്. എസ്സ്. എസ്സ്. ഫോർ ഹാന്റികാപ്ഡ് കൊളത്തറ/എന്റെ ഗ്രാമം
കോഴിക്കോട് നഗരത്തില് നിന്ന് നാഷനല് ഹൈവേയില് ഏകദേശം 8 കിലോമീറ്റര് തെക്കോട്ട് സഞ്ചരിച്ചാല് ഞങ്ങളുടെ സ്ക്കൂള് സ്ഥിതി ചെയ്യുന്ന കൊളത്തറ എന്ന ഗ്രാമത്തിലെത്താം. കോഴിക്കോട് നഗരത്തിന്റെ പ്രാന്ത പ്രദേശമായ ഞങ്ങളുുടെ ഗ്രാമം ഒരു വ്യവസായ ഗ്രാമമാണ്. ഹവായ്, ലെതര് ചെരുപ്പ് നിര്മാണം, ഓട് നിര്മാണം, ഉരുക്ക് നിര്മാണം, തുടങ്ങിയവ ഞങ്ങളുടെ ഗ്രാമത്തിലെ പ്രധാന വ്യവസായങ്ങളാണ്. കേരളത്തിലെ ഒരു പ്രധാന പൊതുമേഖലാ സംരഭമായ സ്റ്റീല് കോംപ്ലക്സ് ഞങ്ങളൂുടെ ഗ്രാമത്തിലാണ്. പൊതുവേ ചതുപ്പ് നിലമായ ഞങ്ങളുടെ ഗ്രാമത്തില് മണ്കുഴികള് എന്ന് അറിയപ്പെടുന്ന ഇഷ്ടുികനിര്മാണത്തിന് വേണ്ടി മണ്ണ് എടുത്ത് ഉണ്ടായ വിശാലമായ ശുദ്ധജല തടാകങ്ങള് കൊണ്ട് സമ്പന്നമാണ്. ഇവയുടെ ഓരങ്ങളില് കണ്ടല് കാടുകളും ദൃശ്യമാണ്. പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശം വ്യാവസായിക മാലിന്യം കൊണ്ട് ചീത്തയാകാതെ സംരക്ഷിക്കപ്പെടേണ്ടതാണ്. കോഴിക്കോട് കോര്‍പ്പറേഷന്റെ മാലിന്യ നിക്ഷേപ കേന്ദ്രമായ ഞെളിയന് പറമ്പ് ഞങ്ങളടെ ഈ പ്രദേശത്ത് കാര്ക്ക് എന്നും പ്രയാസമുിണ്ടാക്കുന്ന കാര്യമാണ്.