എസ് എസ് ഒ എച്ച് എസ്, ലക്കിടി/എന്റെ ഗ്രാമം

12:17, 18 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ssohslakkidi (സംവാദം | സംഭാവനകൾ) ('കിളളിക്കുറിശ്ശി മംഗലം പാലക്കാട് ജില്ലയില്‍ ഒ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

കിളളിക്കുറിശ്ശി മംഗലം

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലത്തടുത്ത് ലക്കിടിയില്‍ ആണ് കിളളിക്കുറിശ്ശി മംഗലം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ കിളളിക്കുറിശ്ശി മഹാദേവ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് ഈ സ്ഥലത്തിന് 'കിളളിക്കുറിശ്ശി മംഗലം' എന്ന പേര് ലഭിച്ചത്.പണ്ട് ഈ പ്രദേശത്തിന്റെ നാമം ശുകപുരം എന്നായിരുന്നു. ഈ പേരുവരുന്നതിനുകാരണം ശ്രി ശുകമഹര്‍ഷി പ്രതിഷ്ടിച്ച ശിവാലയത്തിനു സമീപമുള്ള പ്രദേശമായതുകൊണ്ടാണ് ശുകപുരം എന്നപേരുവന്നത്. തുളളല്‍ കവിതകളുടെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് ഈ ഗ്രാമം. ക്ഷേത്രത്തിനടുത്തുള്ള കലക്കത്താണ് കുഞ്ചന്‍ നമ്പ്യാരുടെ ജന്മഗ്രഹം. ഇദ്ദേഹത്തിന്റെ ജന്മഗ്രഹം ഗവര്‍ണ്മേന്റ് ഏറ്റെടുത്ത് അദ്ദേഹത്തിന്റെ ഒരു സ്മാരകം അവിടെ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ പേരില്‍ ഒരു കലാപീഠം കൂടി അടുത്തിടയ്ക്ക്ക്കായി സ്ഥാപിച്ചിട്ടുണ്ട്. അവിടെ തുള്ളല്‍, നൃത്തം, പാട്ട് മുതലായ കലകള്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്. നിളയുടെ തീരത്തുള്ള ഈ സുന്ദരമായ ഗ്രാമത്തില്‍ ജന്മം നല്‍കിയ കലാകാരന്‍മാര്‍ ധാരാളമാണ്. ചാക്യാര്‍ കൂത്തില്‍ വളരെ പ്രസിദ്ധനായ പത്മശ്രീ ശ്രീ. മാണിമാധവ ചാക്യാര്‍ കിളളിക്കുറിശ്ശി മംഗലത്താണ് താമസിച്ചിരുന്നത്. മിഴാവില്‍ വളരെ പ്രസിദ്ധനായ ശ്രീ. നാരായണനമ്പ്യാര്‍ (ചാക്യാരുടെ മകന്‍) മിഴാവില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പ്രസിദ്ധനായ കലാകാരനാണ്. അദ്ദേഹത്തിന്റെ പേരിലും ഒരു ഗുരുകുലം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ചാക്യാര്‍ കൂത്ത്, നങ്ങ്യാര്‍ കൂത്ത്, പാഠകം മുതലായവ പഠിപ്പിക്കുന്നുണ്ട്. കലകളുടെ മധുരം തൊട്ടറിഞ്ഞ ചൈതന്യ മാര്‍ന്ന ഈ സുന്ദരഗ്രാമം വാക്കുകള്‍കൊണ്ട് മാത്രം പറയാന്‍ കഴിയാത്ത പ്രസിദ്ധിയിലാണ്..