ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു ജനതയുടെ ജീവിതത്തിന്റെ നിഴലാട്ടമാണ് ആ നാട്ടിലെ കലകള്‍.നാടന്‍കലകള്‍ പലപ്പോഴും ഒരു സമൂഹത്തിന്റെ അനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും ചിരിയുടേയും കരച്ചിലിന്റെയും നേര്‍ പകര്‍പ്പാണ്.

കലകള്‍

മനുഷ്യന് ആനന്ദം നല്‍കുന്നവയാണ് കലകള്‍.

തിരുവാതിരകളി

കൈകൊട്ടിക്കളി എന്നും പേരുള്ള ഈകലാരൂപം സ്ത്രീകളുടെ സ്വന്തമാണ്.പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ പാട്ടുപാടി താളത്തില്‍ ചുവടുവെച്ച് വട്ടത്തില്‍ കളിക്കുന്നു.

ഒപ്പന

മുസ്ലീം വിവാഹത്തോടനുബന്ധിച്ചുള്ള ഒരു നൃത്തം.വധുവിനെ മധ്യത്തിലിരുത്തികൂട്ടുകാരികള്‍ കൈകൊട്ടി പാടി നൃത്തം ചെയ്യുന്നു.നര്‍ത്തകിമാര്‍ മുസ്ലിംങ്ങളുടെ പരമ്പരാഗതമായ വേ​ഷം ധരിക്കുന്നു.അഫ്ന എന്ന അറബി പദമാണ് പിന്നീട് ഒപ്പനയായി മാറിയത്.

കാവടി

ഉത്സവങ്ങളോടനുബന്ധിച്ച് ആചാരനുഷ്ഠാനങ്ങളോടു കൂടി നടത്തുന്ന കല. ഏഴോ പതിനൊന്നോ ദിവസങ്ങളില്‍ വ്രതം അനുഷ്ഠിച്ചാണ് കാവടി എടുക്കുക. വ്രതം തെറ്റിച്ചാല്‍ ആപത്തുകള്‍ ഉണ്ടാകുമെന്ന് ചോറ്റി നിവാസികള്‍ വിശ്വ സിക്കുന്നു.മുരുകന്റെ പ്രീതിക്കായാണ് കാവടിയെടുക്കുന്നത്.സ്വഭാവമനുസരിച്ച് അന്നക്കാവടി,അഭിഷേകക്കാവടി,പാല്‍ക്കാവടി എന്നിങ്ങനെ പല കാവടികള്‍ ഉണ്ട്.

കോല്‍ക്കളി

നാടന്‍ കലയാണ്.ആറോ എട്ടോ പേര്‍ ചേര്‍ന്നാണ് കളിക്കുന്നത്.ക്ഷേത്രങ്ങളിലാണ് ഇത് നടത്താറുള്ളത്.

തുമ്പിതുള്ളല്‍

ഓണക്കാലത്ത് ഗ്രാമീമ സ്ത്രീകള്‍ ഒത്തു ചേര്‍ന്ന് നടത്തുന്ന കലാരൂപം. തുമ്പിയ്യി ഒരു സ്ത്രീ നടുക്കിരിക്കും. ചുറ്റുും ഏതാനും സ്ത്രീകള്‍ തുമ്പി തുള്ളല്‍ പാട്ട് പാടും.ആര്‍പ്പ് വിളിക്കും.തുമ്പി തുമ്പപ്പൂ സമൂലം കൈയില്‍ പിടിച്ച് മുഖം പൊത്തിയാണ്തുള്ളുന്നത്.തുള്ളലിന് പ്രത്യേക താളവും കുരവയുമുണ്ട്.

നാട്ടറിവുകള്‍‍

ജലദോഷത്തിന് - കുരുമുളകും ഇഞ്ചിയും തുളസിയിലയും ഒന്നരഗ്ലാസ് വെള്ളത്തില്‍ നന്നായി തിളപ്പിച്ച് വറ്റിച്ചതിനു ശേഷം രാവിലേയും വൈകിട്ടും കഴിക്കുക

ചുടുകുരുവിന് - പാണലിലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുക.

വയറുവേദന

ജതിക്കായ് തേനില്‍ ചാലിച്ച് കഴിക്കുക

ചെമ്പരത്തി സ്ക്വാഷ്

25 ചെമ്പരത്തിപ്പൂവെടുക്കുക. 2 നാരങ്ങായുടെ നീര് ചേര്‍ത്ത് വായു കടക്കാത്ത പാത്രത്തില്‍ അടച്ചുവെയ്ക്കുക.24 മണിക്കൂറിനു ശേഷം അരിച്ചെ ടുക്കുക.പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ഉപയോഗിക്കുക.

സ്ഥലനാമം

.ഊട്ടുപാറ

പാറത്തോടിന്റെ സമീപപ്രദേശം.പാണ്ഡവരുടെ വനവാസകാലത്ത് അവര്‍ ഇരുന്ന് ഭക്ഷണം കഴിച്ചിരുന്ന സ്ഥലമെന്ന് വിശ്വസിച്ചു പോരുന്നു.

എച്ചിപ്പാറ

ഊട്ടുപാറയുടെ സമീപം എച്ചിപ്പാറ.ഭക്ഷണശേഷം പഞ്ചപാണ്ഡവന്മാര്‍ എച്ചില്‍ എറിഞ്ഞിരുന്നുവെന്ന് ഖ്യാതി.

പാലപ്ര

പാറത്തോടിന്റെ മുകള്‍ഭാഗമാണ് പാലപ്ര.അവിടെ ചരിത്രമുറങ്ങുന്ന നിരവധി പാറകളുണ്ട്.

പാറത്തോട്

28 കവലയില്‍ നിന്ന് ഏകദേശം 100 മീറ്റര്‍ അകലെ പ്രഖ്യാതമായ പാറകളും തോടുകളുും സംഗമിക്കുന്ന സ്ഥലമാണ് പാറത്തോട്. പാറയിടുക്കിലൂടെ ഒഴുകുന്നതു കൊണ്ടാണ് പാറത്തോടായത്. ഈ പേരില്‍ നിന്നാണ് പാറത്തോട് എന്ന സ്ഥലനാമം ഉണ്ടായത്.

മലനാട്

പാറത്തോടിന്റെ സമ്പദ്സമൃദ്ധിയാണ് പാലുല്പാദനകേന്രമായ മലനാട്.പാല്‍ മാത്രമല്ല തേനും ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്.