സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
09:18, 2 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkumarbhavana (സംവാദം | സംഭാവനകൾ)
സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം
വിലാസം
തോട്ടുമുക്കം

കോഴിക്കോട് ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-01-2017Manojkumarbhavana



കോഴിക്കോട് ജില്ലയില്‍ തോട്ടുമുക്കത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് തോമസ് ഹയര്‍ സെക്കന്ററിസ്കൂള്‍. സെന്‍റ് തോമസ് ചര്‍ച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ 1983 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.

ചരിത്രം

1983 ജൂണില്‍ .സെന്‍റ് തോമസ് ചര്‍ച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ സെന്‍റ് തോമസ് ഹൈസ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയംസ്ഥാപിതമായി..റവ..ഫാദര്‍ മൈക്കിള്‍ വടക്കേടം ആയിരുന്നു പ്രഥമ മാനേജര്‍. .ശ്രീ പോള്‍ മംഗലത്ത് ടീച്ചര്‍ ഇന്‍ ചാര്‍ച്ച് ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സി.പി സോമശേഖന്‍ നായര്‍ , അഗസ്റ്റിന്‍ ജോസഫ് എന്നിവര്‍ ഹെഡ്മാസ്റ്റര്‍മാരായി പ്രവര്‍ത്തിച്ചു. 2014 ല്‍ ഈ വിദ്യാലയം ഹയര്‍ സെക്കന്ററി ആയി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 22 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . ഹൈസ്കൂളിന് ഒരു കംപ്യൂട്ടര്‍ ലാബുണ്ട്.ഇതില്‍ 16 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജാഗ്രത സമിതി
  • ജെ.ആര്‍.സി
  • ജൈവകൃ‍ഷി


മാനേജ്മെന്റ്

സെന്റ് തോമസ്ചര്‍ച്ച് തോട്ടൂമൂക്കമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദര്‍ സജി മങ്കരയില്‍ മാനേജരായും ശ്രീ.തോമസ് ജോസഫ് ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.പി സോമശേഖരന്‍ നായര്‍‌, പോള്‍ മംഗലത്ത്, അഗസ്റ്റിന്‍ ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വിപിന്‍ എം ജോര്‍ജ്ജ് - ദേശീയ വോളിബോള്‍ ടീം അംഗം


നേട്ടങ്ങള്‍

എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വര്‍ഷവും ഉയര്‍ന്ന വിജയശതമാനം നേടിയിട്ടുണ്ട്. കലാരംഗത്തും കായികരംഗത്തും ഉന്നത നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തി പരിചയമേളയില്‍ സമ്മാനം നേടിയിട്ടുണ്ട്.

വഴികാട്ടി

{{#multimaps: 11.277035, 76.059362| width=800px | zoom=18 }}