ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 30 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി
വിലാസം
അങ്കമാലി

എറണാകുളം ജില്ല
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''എറണാകുളം'''
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-08-2017Pvp





ആമുഖം

ചരിത്രം


നാഗരികതയെ കൈ നീട്ടി സ്വീകരിക്കുമ്പോഴും അതിന്റെ ഗ്രാമീണതയെ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന നഗരമാണ് അങ്കമാലി. എറണാകുളം ജില്ലയിലെ അതിവേഗം വളരുന്ന നഗരമെന്ന പ്രസിദ്ധി സമ്പാദിക്കുമ്പോഴും സ്വന്തം സംസ്കാരവും അതിന്റെ തിരുശേഷിപ്പുകളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. 'മൈതാനം' എന്ന് അർഥം വരുന്ന മാലിയെന്ന പേരിൽനിന്നു ഉരുത്തിരിഞ്ഞു വന്നതാണ് അങ്കമാലിയെന്ന പേര് .ജലസേചന സൗകര്യം കൊണ്ട് സമ്പന്നമായ ഒരു കാർഷിക മേഖലയും വ്യവസായ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമായ വ്യവസായ മേഖലയും അങ്കമാലിക്കുണ്ട്. ചരിത്രത്താളുകളിലും അങ്കമാലിക്ക് സവിശേഷ സ്ഥാനമുണ്ട്. മാഞ്ഞാലിത്തോട് പ്രാചിന കേരളത്തിലെ പ്രധാന ജലപാതകളിലൊന്നായിരുന്നു. അങ്ങാടിക്കടവെന്ന സ്ഥലം ഒരു വ്യാപാര കേന്ദ്രവും. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷി ച്ചിരുന്നു. ഇന്ത്യയിലെ തന്നെ പ്രസിദ്ധ ട്രാൻസ്ഫോർമർ നിര്മാണശാലയായ ടെൽക് സ്ഥിതി ചെയ്യുന്നത് അങ്കമാലിയിലാണ്.കേരളം ബാംബൂ കോർപറേഷന്റെ ആസ്ഥാനവും അങ്കമാലിയിലാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതിക ളിലൂടെ പുത്തനുണർവ് ലഭിച്ച ശബരി റെയിൽ പദ്ധതി അങ്കമാലി റെയിൽവേ സ്റ്റേഷനിൽനിന്നാണ് തുടങ്ങുന്നത്.1597ൽ സ്ഥാപിക്കപ്പെട്ട,കിഴക്കേ പള്ളിയെന്നു അറിയപ്പെടുന്ന സെന്റ്.ഹോർമിസ് ദേവാലയം കേരളത്തിലെ അവസാന വിദേശബിഷപ്പായിരുന്ന മാർ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട സ്ഥലമാണ്.

ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂള്‍. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ല്‍ ഹോളി ഫാമിലി സ്കൂള്‍ സ്ഥാപിതമായത്.വിദ്യാലയ ത്തിന്റെ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് പൈനാടത്ത് ആയിരുന്നു.ഈ വിദ്യാലയം 1937ല്‍ അപ്പര്‍പ്രൈമറി സ്ക്കുള്‍ ആയും 1957ല്‍ ഹൈസ്ക്കുള്‍ ആയും ഉയര്‍ത്തപ്പെട്ടു.ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപിക റവ.സിസ്ററര്‍ സ്റ്റെല്ല ആയിരുന്നു. ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകള്‍ 2001ല്‍ ആരംഭിച്ചു. ഇതിനോടകം ആയിരകണക്കിനു വിദ്യാര്‍ത്ഥികളെ വിജ്ഞാനത്തിന്റെ ഉന്നത നിലവാരത്തിലെത്തിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പ്രവര്‍ത്തന മേഖലകളില്‍ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകളാക്കിമാറ്റാനും ഈ സ്കൂള്‍ കാരണമായിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ അങ്കമാലിക്കു ചുറ്റുമുള്ള 25 - ഓളം കോളനികളില്‍നിന്നുള്ള ക്രിസ്ത്യന്‍ - മുസ്ലീം -ഹൈന്ദവ സമുദായ ങ്ങളിലെ കുട്ടികളും സ്കൂളിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും ശാന്തിഭവന്‍ അനാഥാലയത്തില്‍നിന്നുള്ള പെണ്‍കു ട്ടികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്. ഈ വര്‍ഷം 1320 കുട്ടികള്‍ പഠിക്കുന്നു .പ്രതിവര്‍ഷം ശരാശരി 250 കുട്ടികള്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി വിജയിക്കുന്നു. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക റവ.സിസ്ററര്‍ ഫീന പോള്‍ ആണ്.

സൗകര്യങ്ങള്‍

* ലൈബ്രറി
* മള്‍ട്ടിമീഡിയ റൂം
* ഇ - ലൈബ്രറി
* സയന്‍സ് ലാബ്
* കംപ്യൂട്ടര്‍ ലാബ്
* ബാസ്കറ്റ് ബോള്‍ കോര്‍ട്ട്
* ബയോഗ്യാസ് സംവിധാനമുള്ള അടുക്കള
* ജൈവ പച്ചക്കറിത്തോട്ടം
* സ്പോട്സ് പിറ്റ്
* പരിസ്ഥിതി സൗഹൃദ ക്ലാസ് റൂം
* സ്കൂള്‍ ബസ്
*ഹൈ ടെക് ക്ലാസ്സ്‌റൂം


നേട്ടങ്ങള്‍

2016-2017

  • അങ്കമാലി മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്രൃദിന റാലിയില്‍ ഓവറോള്‍
  • അങ്കമാലി സബ് ജില്ലതല ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗം പ്രവൃത്തി പരിചയ മേളയില്‍ ഓവറോള്‍
  • ഹൈസ്കൂള്‍ വിഭാഗം ഐ.ടി. മേളയില്‍ ഓവറോള്‍
  • യു.പി. വിഭാഗം സയന്‍സ് മേളയില്‍ സെക്കന്റ് ഓവറോള്‍
  • അങ്കമാലി സബ് ജില്ലതല കലോത്സവത്തില്‍ മൂന്നാം സ്ഥാനം
  • സംസ്ഥാനതല ജൂഡോ മത്സരത്തില്‍ രണ്ടുസ്വര്‍ണ്ണ മെഡലോടെ സെക്കന്റ് ഓവറോള്‍
  • അധ്യയന വർഷത്തിൽ എസ്.എസ് .എൽ .സി പരീക്ഷയിൽ 100ശതമാനം വിജയം .17ഫുൾ എ.പ്ലസ്

2017-2018

  • ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി 2016-2017 വർഷത്തെ ശാസ്ത്ര,ഗണിതശാസ്ത്ര ക്ലബ്ബ്കളെ തിരഞ്ഞെടുത്തു .
  • സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷൻ
  • ദേശാഭിമാനിയുടെ "അറിവരങ്ങിൽ" മികച്ച അവാർഡുകൾ .

മറ്റു പ്രവര്‍ത്തനങ്ങള്‍

2016-2017

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനാചരണം
  • വായനാവാരാഘോഷം
  • ഇ - ലൈബ്രറി ഉദ്ഘാടനം
  • വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
  • പി.റ്റി.എ. ജനറല്‍ബോഡി
  • ഊര്‍ജ്ജസംരക്ഷണസെമിനാര്‍
  • യോഗാപരിശീലനം
  • ക്ലബ്ബ് ഉദ്ഘാടനം
 *  സോഷ്യല്‍ സയന്‍സ് ക്ലബ്ബ്  
 *   സയന്‍സ് ക്ലബ്ബ്     
 *  മാത്തമാറ്റിക്സ് ക്ലബ്ബ്     
 *   ഐ.ടി.ക്ലബ്ബ്         
 *  പ്രവൃത്തി പരിചയ ക്ലബ്         
       
  • പുകയില വിരുദ്ധദിനാചരണം
  • സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
  • കെ.സി.എസ്.എല്‍. മേഖലാതല ഉദ്ഘാടനം
  • അന്താരാഷ്ട്ര ചാന്ദ്രാദിനാഘോഷം
  • സ്കൂള്‍ പ്രവൃത്തിപരിചയമേള
  • വി. അല്‍ഫോന്‍സാ ദിനാചരണം
  • റേഡിയോനിലയം
  • സ്കൂള്‍ ശാസ്ത്രമേള (സയന്‍സ്, സോഷ്യല്‍, കണക്ക്, ഐ.ടി. മേളകള്‍)
  • വിര നിര്‍മാര്‍ജ്ജന ദിനം
  • സ്കൂള്‍ കലോത്സവം
  • സ്വാതന്ത്ര്യദിനാഘോ‍ഷം
  • കാര്‍ഷിക ദിനാചരണം
  • പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന റീസൈക്ലിംങ് എക്സ്ബിഷന്‍
  • അദ്ധ്യാപക ദിനാചരണം
  • ഓണാഘോഷം
  • സ്പോര്‍ട്സ് ഡേ
  • ഗാന്ധിജയന്തി (സേവനവാര ദിനം)
  • റോഡ് സുരക്ഷാ ദിനാചരണം
  • സബ്ജില്ലാതല ശാസ്ത്രമേള


2017-2018

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനാചരണം
  • വായനാവാരാഘോഷം
  • യോഗാപരിശീലനം
  • പി.റ്റി.എ. ജനറല്‍ബോഡി
  • വി. അല്‍ഫോന്‍സാ ദിനാചരണം
  • സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
  • ക്ലബ്ബ് ഉദ്ഘാടനം
 ചിത്രങ്ങളിലേക്ക് മിഴിതുറക്കാം   

യാത്രാസൗകര്യം

ആലുവ - റെയില്‍വേ സ്റ്റേഷന്‍ - ബാങ്ക് കവല - കിഴക്കേപ്പള്ളി - ഹോളി ഫാമിലി സ്കൂള്‍
തൃശ്ശൂര്‍ - അങ്കമാലി കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡ് - ജംഗ്ഷന്‍ - കിഴക്കേപ്പള്ളി - ഹോളി ഫാമിലി സ്കൂള്‍
പെരുമ്പാവൂര്‍ - കാലടി - ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ - ഹോളി ഫാമിലി സ്കൂള്‍

മേല്‍വിലാസം

ഹോളി ഫാമിലി എച്ച്.എസ്.
അങ്കമാലി പി.ഒ. അങ്കമാലി

എറണാകുളം ജില്ല,
കേരള സംസ്ഥാനം

കുട്ടികളുടെ വിഭവങ്ങൾ

   മൃത്യു  (കവിത)  
   ചിത്രരചന   

വഴികാട്ടി

{{#multimaps:10.188494,76.388417 | zoom=16}}

വര്‍ഗ്ഗം: സ്കൂള്‍ എയ്ഡഡ്