സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്പാഠ്യേതരപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 4 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naveen (സംവാദം | സംഭാവനകൾ)

ജൂനിയര്‍ റെഡ് ക്രോസ് സൊസൈറ്റി

മാനവരാശിയുടെ ആരോഗ്യപാലനത്തിനും സൗഹൃദപരമായ മാനസികബന്ധങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്നു. റെഡ് ക്രോസ് സംഘടനയുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിലും പ്രവര്‍ത്തിക്കുന്നു. 57 കുട്ടികള്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്. ഇടമലക്കുടി ആദിവാസികോളനിയുടെ കണ്ണീരൊപ്പാന്‍ പദ്ധതിയില്‍ റെഡ് ക്രോസ് അംഗങ്ങളുടെ നേതൃത്വത്തില്‍ സംഭാവന ശേഖരിച്ചു നല്‍കി. കൂടാതെ ധാരാളം വസ്ത്രങ്ങളും കുട്ടികള്‍ ശേഖരിച്ചുനല്‍കി. ട്രാഫിക്ക് അവര്‍നസ്സ് പ്രോഗ്രാമിന്റെ ഭാഗമായി മേലുകാവ് പോലീസിന്റെ സഹകരണത്തോടുകൂടി നടത്തിയ ബോധവല്‍ക്കരണ റാലിയില്‍ റെഡ് ക്രോസ് അംഗങ്ങള്‍ പങ്കെടുത്തു.

ഗൈഡിങ്ങ്

അച്ചടക്കം ,സാമൂഹികസേവനം തുടങ്ങിയ ശ്രേഷ്ഠഗുണങ്ങള്‍ കുട്ടികളില്‍ രൂഡമാക്കുന്നതിന് പുതിയതായി നമ്മുടെ സ്കൂളില്‍ ഗൈഡിങ്ങ് എന്ന സംഘടന പ്രവര്‍ത്തനമാരംഭിച്ചു. പുതുതായി രൂപികാരിച്ച യൂണിറ്റില്‍ 22 കുട്ടികള്‍ അംഗങ്ങളായുണ്ട്. കുട്ടികള്‍ക്ക് ലോഗ് ബുക്ക്, യൂണിഫോം എന്നിവ വിതരണം ചെയ്തു.

പഠനയാത്ര

കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് എച്ച്.എസ്, യു.പി വിഭാഗങ്ങളിലായി വിവിധ സ്ഥലങ്ങളിലേയ്ക്ക് 3 പഠന വിനോദയാത്രകള്‍ നടത്തി.

ക്ലബ്ബുകള്‍

സയന്‍സ്, മാത്‌സ്,സോഷില്‍ സയന്‍സ്, നേച്ചര്‍,അഡര്‍ട്ട്, എൈ.റ്റി, ജി,കെ, ഹെല്‍ത്ത് എന്നീ വിവിധ ക്ലബ്ബുകളും വിദ്യാരംഗം കലാസാഹിത്യവേദിയും ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുുന്നു.

നേട്ടങ്ങള്‍

നാല് തവണ തുsര്‍ചയായിSSLC Examination-ല്‍ 100% result. എല്ലാ വിഷയങ്ങള്‍ക്കും ബിബിന്‍ തോമസ്, ജോഫി കൂട്ടുങ്കല്‍, നിക്കില്‍ .കെ .റ്റോം, റിയ ജോര്‍ജ് എന്നിവര്‍ A+ നേടി. സബ് ജില്ല കലോത്സവം യു.പി വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിന് ആന്‍സു മേരിജിറ്റി മൈക്കലിന് 1ാം സ്ഥാനം യു.പി വിഭാഗം ജലഛായത്തിന് സോളമന്‍ ക്ലെയര്‍. റ്റി മൈക്കലിന് 1ാം സ്ഥാനം ഹൈസ്കൂള്‍ ഹിന്ദി ഉപന്യാസത്തില്‍ അമല്‍ സിബിക്ക് 1ാം സ്ഥാനം ഹൈസ്കൂള്‍ ഗേള്‍സ് വിഭാഗം ഓട്ടന്‍തുള്ളലിന് ജാന്‍വി ക്ലെയര്‍ റ്റി മൈക്കിലിന് 1ാം സ്ഥാനം ഹൈസ്കൂള്‍ വിഭാഗം പരിചമുട്ട് മത്സരത്തില്‍ 1ാം സ്ഥാനം ഹൈസ്കൂള്‍ ഗേള്‍സ് വിഭാഗം കുച്ചിപ്പുടിയ്ക്ക് ആമിന ജയന് 1ാം സ്ഥാനം ഹൈസ്കൂള്‍ ഗേള്‍സ് വിഭാഗം മോണോആക്റ്റിന് ജാന്‍വി ക്ലെയര്‍ റ്റി മൈക്കിലിന് 1ാം സ്ഥാനം ഹൈസ്കൂള്‍ ഗേള്‍സ് വിഭാഗം നാടോടിനൃത്തം 1ാം സ്ഥാനം ആമിന ജയന്‍