ജി.എച്ച്.എസ്.എസ്. പനമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 25 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32065 (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. പനമറ്റം
വിലാസം
പനമറ്റം

കോട്ടയം ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-08-201732065



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പനമറ്റം ഗ്രാമത്തിലാണ് ഈ സര്‍ക്കാര്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായില്‍ നിന്ന് 18 കിലോമീറ്ററും, പൊന്‍കുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ 1915-ല്‍ ഭാരതീവിലാസം എല്‍.പി.സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ക്കൂള്‍ 1945 -ല്‍ ഒരു രൂപ പ്രതിഫലത്തിന് സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1965 -ല്‍ യു. പി. സ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1980-ല്‍ ഹൈസ്ക്കൂളായും, 1997-ല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളായും ഉയര്‍ന്നു. ഇന്ന് ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്ക്കൂളില്‍ അന്‍പതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. ഈ നാട്ടിലെ നല്ലവരായ മുഴുവന്‍ ആള്‍ക്കാരുടേയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയര്‍സെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കര്‍ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാന്‍ കഴിഞ്ഞത്. 1983 മുതല്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വര്‍ഷം 100% മായിരുന്നു വിജയം. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകര്‍ത്താക്കളുടേയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. തുടര്‍ച്ചയായി കോട്ടയം ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കുള്ള ട്രോഫി ഈ സ്ക്കൂള്‍ നേടിയിരുന്നു. കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോല്‍സവങ്ങളില്‍ ഗവണ്‍മെന്റ് സ്ക്കൂള്‍ വിഭാഗത്തില്‍ മിക്ക വര്‍ഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്. യാത്രാസൗകര്യം വളരെ കുറവായ സാഹചര്യ ത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും, രക്ഷകര്‍ത്താക്കളുടേയും, അദ്ധാപകരുടേയും ശ്രമഫലമായി സ്ക്കൂള്‍ പി.റ്റി.എ. 2006-ല്‍ ഒരു ബസ്സ് വാങ്ങി കുട്ടികള്‍ക്കുവേണ്ടി സര്‍വ്വീസ് നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു വോളിബോള്‍ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 30 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, ഏഴ് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എണ്‍പതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീന്‍ സൗകര്യവുമുള്ള മള്‍ട്ടിമീഡിയാ റൂമും ഇവിടെയുണ്ട്.ഭൗതിക സൗകര്യങ്ങള്‍ വളരെ കുറവായ ഈ സ്ക്കൂളിന് മൂന്ന് നിലകളുള്ള എല്ലാ സൗകര്യങ്ങളോടെയുമുള്ള കെട്ടിടം പണിയുന്നതിന് സര്‍ക്കാരില്‍ നിന്നും രണ്ടു കോടി രൂപ അനുവദിച്ചു.2010-2011 വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂര്‍ത്തിയായി അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങല്‍ ആരംഭിച്ചുകഴിഞ്ഞു.എസ്.എസ്.എ.യുടേയും, ജില്ലാ പഞ്ചായത്തിന്റേയും ഫണ്ടുപയോഗിച്ചുള്ള രണ്ടു മുറി കെട്ടിടത്തിന്റെ പണി പകുതി തീര്‍ന്നു........

പനമറ്റം ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ - ഉദയവും വളര്‍ച്ചയും

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഭാരതത്തിലാകമാനം ആരംഭിച്ചു കഴിഞ്ഞിരുന്ന സാംസ്ക്കാരിക നവോത്ഥാനത്തിന്റേയും, ദേശീയബോധത്തിന്റേയും അലയടികള്‍ തിരുവതാംകൂറിലും സാമൂഹ്യ-സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉദയത്തിനും, വളര്‍ച്ചയ്ക്കും വഴി തെളിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ വികാസത്തിന് അടിസ്ഥാനം വിദ്യാഭ്യാസമായിരുന്നതിനാല്‍ ഗ്രാമാന്തരങ്ങളില്‍ പോലും വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനും, ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതിനും സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങളില്‍ ചിലതാണ് തമ്പലക്കാട് ഗവ.എല്‍.പി. സ്ക്കൂള്‍, ഇളങ്ങുളം കെ.വി.എല്‍.പി. സ്ക്കൂള്‍, കപ്പാട് ഗവ. എല്‍.പി. സ്ക്കൂള്‍, കാഞ്ഞിരപ്പള്ളി ഗവ. എല്‍.പി. സ്ക്കൂള്‍, എലിക്കുളം സെന്റ് മാത്യൂസ് എല്‍.പി. സ്ക്കൂള്‍, പനമറ്റം ബി.വി.എം.പി. സ്ക്കൂള്‍ (ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂള്‍ ) എന്നിവ. അക്കാലത്ത് തുടര്‍ന്ന വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക*

പുതിയ കെട്ടിടം ...

2010-2011 വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂര്‍ത്തിയായി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂള്‍ തല പരിപാടികള്‍  27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. 10എ എം ന് അസംബ്ലിയില്‍   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ    പ്രാധാന്യത്തെപ്പറ്റി  കുട്ടികളെ ബോധ്യപ്പെടുത്തി . പ്രിന്‍സിപ്പാള്‍  വി റ്റി മാത്യു ,  ഹെഡ്മാസ്റ്റര്‍  ഡോ.എന്‍ മണികണ്ഠന്‍ എന്നിവര്‍ പൊതു വിദ്യാലയത്തിന്റെ  പ്രാധാന്യത്തെപ്പറ്റി  വിദ്യാര്‍ത്ഥികളോട്  സംസാരിച്ചു .  കുട്ടികള്‍    പൊതു വിദ്യാഭ്യാസ  സംരക്ഷണയജ്ഞ പ്രതിജ്ഞ എടുത്തു.   
തുടര്‍ന്ന്  ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്കൂളില്‍ നിലവില്‍ വന്നതായി ഹെഡ്മാസ്റ്റര്‍ പ്രഖ്യാപിച്ചു.  ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ എടുത്തു.  11 എ എം  ന്  നടത്ത പൊതു മീറ്റിംഗ്  കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍  ശ്രീ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  ഉത്ഘാടനം ചെയ്തു . പിറ്റി എ പ്രസിഡന്റ് ശ്രീ സുനില്‍ അദ്ധ്യക്ഷനായിരുന്നു. എലിക്കുളം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു പൂവേലി  പ്രതിജ്ഞാ വാചകം ചെല്ലിക്കൊടുത്തു പ്രിന്‍സിപ്പാള്‍ വി റ്റി മാത്യു സ്വാഗതവും .ഒ എസ് എ പ്രസിഡന്റ് പ്രോഫ.രാധാകൃഷ്ണന്‍  പിറ്റി എ അംഗം ശ്രീ രവീന്ദ്രന്‍ എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.  ഹെഡ്മാസ്റ്റര്‍ . ഡോ.എന്‍ മണികണ്ഠന്‍ കൃതജ്ഞ അര്‍പ്പിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ എലിക്കുളം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു പൂവേലി‍

കോട്ടയം ജില്ലാ ഗണിതോത്സവം

   SSA യുടെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാ ഗണിതോത്സവം നമ്മുടെ സ്കൂളില്‍ വച്ച് 2017ഫെബ്രുവരി 6,7 തീയ്യതികളില്‍ നടന്നു

സ്മൈല്‍

ഷോര്‍ട്ട് ഫിലിം

   NSS ന്റെ ആഭിമുഖ്യത്തില്‍  നമ്മുടെ സ്കൂളിലെ  +2 വിദ്യാര്‍ത്ഥി ദേവദത്ത് എസ് നായര്‍  സംവിധാനം നിര്‍വ്വഹിച്ച ഷോര്‍ട്ട് ഫിലിം പ്രകാശനം ചെയ്തു
  ലിങ്ക് ഉടന്‍ നല്‍കുന്നതാണ്
'സ്മൈല്‍' ഷോര്‍ട്ട് ഫിലിം
SSA ജില്ലാ ഗണിതോത്സവം ഉത്ഘാടനംശ്രീ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ >

ഫോട്ടോ ഗ്യാലറി *>

2016-17 sub dist kalolsavam govt school overall

ജി.എച്ച്.എസ്.എസ്. പനമറ്റം / വിദ്യാരംഗം

പി.റ്റി.എ. അംഗങ്ങള്‍

  1. ഡോ.മണികണ്ഠന്‍ എന്‍ (ഹെഡ് മാസ്റ്റര്‍)
  2. മാത്യു. വി.റ്റി. (പ്രിന്‍സിപ്പല്‍ )
  3. സുനില്‍ എ (പി.റ്റി.എ. പ്രസിഡന്റ്)
  4. സോമി ജോസഫ്
  5. സി കെ രാജേന്ദ്രന്‍ ചെട്ടിയാര്‍
  6. സക്കറിയാസ് മാത്യു.
  7. റ്റി.എസ്. രഘു.
  8. ദിലീപ് കുമാര്‍ കെ ആര്‍
  9. രാജേഷ് കെ രാജു
  10. പൗര്‍ണ്ണമി
  11. സുഭാഷ്{{Infobox School|

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രി. രാജേന്ദ്ര ബാബൂ
ശ്രീ. കെ.പി.ഗോപാലകൃഷ്ണന്‍ നായര്‍
ശ്രീ. വാസവന്‍ നായര്‍
ശ്രീമതി.എം ജി മീന
ശ്രീ.ആര്‍ സുരേഷ് കുമാര്‍
ശ്രീമതി.കെ വത്സല
ശ്രീമതി.ഇന്ദിരാദേവി
ശ്രീ.രാജീവന്‍
ശ്രീമതി.കൃഷ്ണകുമാരി ആര്‍
ശ്രീമതി.യമുനാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അശോക് കുമാര്‍..... റിട്ട.സൂപ്രണ്ട് ഓഫ് പോലീസ് ആലപ്പുഴ ജില്ല.

സ്റ്റാഫ് അംഗങ്ങള്‍

സ്ക്കൂള്‍ വാര്‍ത്തകള്‍

സ്ക്കൂള്‍ -പ്രധാന അറിയിപ്പുകള്‍

'

വഴികാട്ടി

school map
പ്രമാണം:32065-t3.png
school map
  • NH 220 ല് നിന്നും 6 കി.മി. അകലെ കൂരാലിയില്‍ നിന്നും 2 കി.മി. കിഴക്കുമാറി പനമറ്റം ശ്രീ ഭഗവതിക്ഷേത്രത്തിന് മുന്‍വശത്താണ് ഈ സ്ക്കൂള്‍‍ സ്ഥിതിചെയ്യുന്നു.
  • കോട്ടയത്തുനിന്ന് 40 കി.മി. അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , .........
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._പനമറ്റം&oldid=381493" എന്ന താളിൽനിന്ന് ശേഖരിച്ചത്