സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/പരിസ്ഥിതി ക്ലബ്ബ്-17
പരിസ്ഥിതിക്ലബ്
-
കൃഷി
ഈ വര്‍ഷത്തെ പരിസ്ഥിതിക്ലബ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായ രീതിയില്‍ നടത്തണമെന്ന തീരുമാനത്തോടെ ജൂണ്‍-2-ന് പരിസ്ഥിതിക്ലബ് ക്ലബ് സ്കൂളില്‍ രൂപീകരിച്ചു. സ്റ്റുഡന്റ് കോര്‍ഡിനേറ്റേഴ്സ് ആയി അലീന ഫ്രന്‍സീസ്-9 എ-, ദേവി .വി.എസ് -9 -ബി, എന്നിവരെ തിരഞ്ഞെടുത്തു. ജൂണ്‍ 3 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലക്കാര്‍ഡ് നിര്‍മ്മാണ മത്സരം നടത്തി. ജൂണ്‍-5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതിക്ലബ് ക്ലബ് ഉദ്ഘാടനം ,പച്ചക്കറിത്തോട്ട നിര്‍മ്മാണ ഉദ്ഘാടനം ,വൃക്ഷ തൈ വിതരണം എന്നിവ നടത്തി. ജൂണ്‍-6 ശലഭോദ്യാനത്തെക്കുറിച്ച് കെ.എഫ്.ആര്.ഐ ഫേക്കല്ട്ടി ശ്രീമതി.മായ കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. ശലഭോദ്യാനത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കലശമലയിലേക്ക് റാലി നടത്തി . കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ ഇനം പച്ചക്കറികള്‍ കൃഷി ചെയ്തു വരുന്നു. കൂടാതെ ഔഷധത്തോട്ടം, ശലഭോദ്യാന പരിപാലനം എന്നിവയും വളരെ ഊര്‍ജിതമായ രീതിയില്‍ കുട്ടികള്‍ നടത്തിവരുന്നു.