ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 31 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20024 (സംവാദം | സംഭാവനകൾ)


ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം
വിലാസം
വാണിയംകുളം

പാലക്കാട് ജില്ല
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
31-07-201720024



ഒരു വിളക്കുമരം സ്ഥതി ചെയ്യുന്നത് അതിരുകള്‍ പരിമിതികളാകുന്ന കരയിലാണെങ്കീലും അതിന്റെ വെളിച്ചം അലയടിക്കുന്നത് അതിരുകളില്ലാത്ത കടലിലാണു വാണിയംകുളത്ത് അങ്ങനെയുളള ഒരു വഴികാട്ടിയുണ്ട്. ടി ആര്‍ കെ എച്ച് എസ് എസ്

ചരിത്രം

1പണ്ട് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം വാണിയംകുളത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒറ്റപ്പാലത്തേക്കും ഷൊര്‍ണൂരിലേക്കും നടന്ന് നീണ്ടു പോകുന്ന യാത്രകളായിരുന്നു. ഇതു മൂലം പലരും അറിവിന്റെ ലോകത്തു നിന്നും പടവുകളിറങ്ങി പോന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി രൂപീകൃതമായ വാണിയംകുളം എഡ്വുക്കേഷ്ണല്‍ സൊസൈറ്റിയുടെ ശ്രമ ഫലമായി 1951 ജൂലൈ മാസത്തില്‍ വാണിയംകുളം ഹൈസ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വാണിയംകുളം പഞ്ചായത്താഫീസിന് സമീപത്തുള്ള ഇരുമ്പാശ്ശേരിക്കാരു ടെ വക കെട്ടിടത്തില്‍ മിസ്സില്‍ സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം 1952ല്‍ വാണിയംകുളം ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ തെക്കുമാറി ഇന്ന് നിലകൊള്ളുന്ന സ്ഥലങ്ങളും കെട്ടിടത്തിലും നാട്ടുകാരു ടെ സഹകരണത്തോടെ സ്വന്തമാക്കി. ശ്രീ.കെ.നാരായണന്‍ നമ്പീശന്‍, ശ്രീ.എം.ഗോവിന്ദന്‍ നായര്‍ എന്നിവരായിരുന്നു ആദ്യകാല മാനേജര്‍മാര്‍ ശ്രീ.ടി.എന്‍ രാമസ്വാമി അയ്യരായിരുന്നു ആദ്യ പ്രാധാന അദ്ധ്യാപകന്‍. 1955 മാര്‍ച്ചില്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തിറങ്ങി. 1985ല്‍ മാനേജര്‍ സ്ഥാനം ഏറ്റെടുത്ത ശ്രീ.ടി.ആര്‍.കുഞ്ഞികൃഷ്ണന്റെ ശ്രമഫലമായി 1988ല്‍ പ്ലസ് ടു. അനുവദിച്ചു കിട്ടി. മൂന്ന് സയന്‍സ് ബാച്ചുകളും ഒന്ന് വീതം കൊമേഴ്സ്, ഹുമാനിറ്റീസ് ബാച്ചുകളും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വഴികാട്ടി‍

{{#multimaps:10.770748, 76.376438|width=600|zoom=16}}