എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/വിദ്യാരംഗം-17
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്പശാല, നാടൻപാട്ട് ശില്പശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു.വായനപക്ഷാചരണത്തോടനുബന്ധിച്ച്ജി വി ജി എച്ച് എസ് കണ്ണൂരിലെ മലയാളം അധ്യാപകനായ ശ്രീ രാജീവന്‍ മാസ്റ്റര്‍ പുസ്തകങ്ങളും സാദ്യതകളും എന്നവിഷയത്തില്‍ ക്ലാസ്സെടുത്തു. പ്രസീത ടീച്ചര്‍ സ്വാഗതവും സ്നിഗാവസന്ത് നന്ദിയും രേഖപ്പെടുത്തി. വായനാദിനത്തിന്റെ ഭാഗമായി പുസ്തകാസ്വാദനം ക്വിസ് മത്സരവും എന്നിവ നടത്തി. ക്വിസ് മത്സരത്തില്‍ വിജയിയായ അഭിനവ് മനോജ് സബ്ജില്ലാതലത്തിലും ഒന്നാമനായി. ലൈബ്രറി കൗണ്‍സില്‍ നടത്തിയ ക്വസ് മത്സരത്തില്‍ അഭിനവ് മനോജ് സാഞ്ചിത്ത് കെ ടി അനുരഞ്ജ് ഇ ആര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ജൂലായ് 5 ബഷീര്‍ ചരമദിനത്തില്‍ രാവിലെ പ്രത്യേക അസബ്ലിയും വിദ്യാലയവാണിയില്‍ ബഷീര്‍ അനുസ്മരണവും നടത്തി. ഏതാനും ക്ലാസ്സിലെ കുുട്ടികള്‍ ബഷീര്‍ കൃതികളെ ഉള്‍പ്പെടുത്തിയ ചുമര്‍പത്രികയും തയ്യാറാക്കി.