ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്പശാല, നാടൻപാട്ട് ശില്പശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു.വായനപക്ഷാചരണത്തോടനുബന്ധിച്ച്ജി വി ജി എച്ച് എസ് കണ്ണൂരിലെ മലയാളം അധ്യാപകനായ ശ്രീ രാജീവൻ മാസ്റ്റർ പുസ്തകങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. പ്രസീത ‍ടീച്ചർ സ്വാഗതവും സ്നിഗാവസന്ത് നന്ദിയും രേഖപ്പെടുത്തി. വായനാദിനത്തിന്റെ ഭാഗമായി പുസ്തകാസ്വാദനം ക്വിസ് മത്സരം എന്നിവ നടത്തി. ക്വിസ് മത്സരത്തിൽ വിജയിയായ അഭിനവ് മനോജ് സബ് ജില്ലാതലത്തിലും ഒന്നാമനായി. ലൈബ്രറി കൗൺസിൽ നടത്തിയ ക്വിസ് മത്സരത്തിൽ അഭിനവ് മനോജ് സാഞ്ചിത്ത് കെ ടി അനുരഞ്ജ് ഇ ആർ എന്നിവർ ഒന്നും ര‍ണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. ജൂലായ് 5 ബ‍‍ഷീർ ചരമദിനത്തിൽ രാവിലെ പ്രത്യേക അസംബ്ലിയും വിദ്യാലയവാണിയിൽ ബഷീർ അനുസ്മരണവും നടത്തി. ഏതാനും ക്ലാസ്സിലെ കു‍ു‍ട്ടികൾ ബഷീർ കൃതികളെ ഉൾപ്പെടുത്തിയ ചുമർപത്രികയും തയ്യാറാക്കി.