ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 1 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38060 (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട
വിലാസം
പത്തനംതിട്ട

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-07-201738060



ചരിത്രം

1917-ല്‍ ചുട്ടിപ്പാറയില്‍ മന്നത്തു എം . കൃഷണന്‍ നായര്‍ ദിവാന്റെ കാലത്ത് ആണ്‍കുട്ടികള്‍ക്കായി ഒരു എലിമെന്ററി സ്ക്കുള്‍ സ്ഥാപിതമായി.ഇവിടെ ഇംഗ്ലീഷ് മീഡിയം ഉള്‍പ്പടെ 5 മുതല്‍ 10 വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു.1928-30 കാലയളവില്‍ ഇത് ഹൈസ്ക്കുളായി ഉയര്‍ത്തി.ഇതോടൊപ്പം ഇന്ന് BSNL സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പെണ്‍കുട്ടികള്‍ക്കായി ടൗണ്‍ യു.പി.എസ്.പ്രവര്‍ത്തിച്ചിരുന്നു.1974-75 കാലയളവില്‍ തൈക്കാവില്‍ സ്ക്കുള്‍ കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചു.ടൗണ്‍ യു.പി.എസ്.തൈക്കാവിലേക്ക് മാറ്റി.ചുട്ടിപ്പാറയില്‍ നിന്നും പെണ്‍കുട്ടികളെ തൈക്കാവിലേക്ക് മാറ്റുകയും അവിടെയുള്ള ആണ്‍കുട്ടികളെ അവിടെതന്നെ നിലനിര്‍ത്തുകയും ചെയ്തു. തൈക്കാവില്‍ DD,DEO ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നു.ഇവയ്ക്ക് പ്രത്യേകം കെട്ടിടം നിലവില്‍ വന്നപ്പോള്‍ DD,DEO ഓഫീസുകള്‍ അവിടേക്ക് മാറ്റി.ചുട്ടിപ്പാറയില്‍ നിന്നും ആണ്‍കുട്ടികളെ തൈക്കാവിലേക്ക് മാറ്റി.1976 - ല്‍ ഹൈസ്ക്കുള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ചുട്ടിപ്പാറയിലെ കെട്ടിടം യൂണിവേഴ്സിറ്റിക്ക് വിട്ടുകൊടുത്തു.1979 -ല്‍ ആദ്യത്തെ SSLC BATCH പുറത്തിറങി.1994 - ല്‍ ഏപ്രില്‍ Higher Secondary School നിലവില്‍ വന്നു.2002 - June -ല്‍ Girls School ഉം Boy's School ഉം ഒന്നിച്ചാക്കി .2002 -ല്‍ Vocational Higher Secondary School നിലവില്‍ വന്നു.

സബ്സ്ക്രിപ്റ്റ് എഴുത്ത്സൂപ്പര്‍സ്ക്രിപ്റ്റ് എഴുത്ത്

ഭൗതികസൗകര്യങ്ങള്‍

പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കുള്‍ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതല്‍ ഹയര്‍ സെക്കന്‍ണ്ടറി വിഭാഗം വരെ നിലവിലുണ്ട്.2 ഏക്കര്‍ 89 സെന്റ് സ്ഥലത്തില്‍ ആയി അഞ്ച് കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നു. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ശ്രീമതി സ്വപ്ന ഒ ജി, ഹയര്‍സെക്കന്‍ണ്ടറിവിഭാഗത്തില്‍ ശ്രീമതി ഉഷാകുമാരി ആര്‍ എന്നിവര്‍ പ്രഥമഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.ഹൈസ്ക്കുള്‍ വിഭാഗത്തില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ ഉണ്ട്.ഇവിടെ 16 അധ്യാപകര്‍ ഉണ്ട്.96 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.കംപ്യൂട്ടര്‍ ലാബുകള്‍,ലൈബ്രറി,ഫിസിക്സ് കെമസ്ടട്രി ബയോളജി സയന്‍സ് ലാബുകള്‍ എന്നിവ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.ഹൈസ്ക്കുള്‍ വിഭാഗത്തില്‍ 10 ക്ലാസ്സ് റൂമുകള്‍ നിലവിലുണ്ട്.സ്മാര്‍ട്ട് റൂം സജ്ജീവമായി പ്രവര്‍ത്തിക്കുന്നു. കെട്ടിടത്തില്‍ പ്രീ - പ്രൈമറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നു.ഒരു അദ്ധ്യാപികയും 17 കുട്ടികളും ഉണ്ട്.ഇവിടെ IED വിഭാഗം സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.പാഠ്യ -പാഠ്യേതരവിഷയങ്ങളില്‍ ഇവരെ സഹായിക്കുന്നതിനായി ഒരു അദ്ധ്യാപികയും ഒരു ആയയും ഉ​​ണ്ട്.കലാ കായിക വിഷയങ്ങള്‍ക്ക് പ്രത്യേക അദ്ധ്യാപകര്‍ ഉ​​ണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.[[ചിത്രം:/ [[ചിത്രം:

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കായിക പ്രവര്‍ത്തനങ്ങള്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കലാ പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1995-2000 വല്‍സമ്മ ജോസഫ്
2000-2003 റ്റി .ജി ജോയ്ക്കുട്ടി
2003-2007 ശ്രീമതി അന്നമ്മ സി.തോമസ്
2007-2009 ശ്രീമതി ഇന്ദിരവതി റ്റി പി
2009-2013 ശ്രീമതി ശ്രീലത എന്‍
2013-2015 ശ്രീ രാജന്‍ എബ്രഹാം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടര്‍ ജാസ്മിന്‍ ഗവണ്‍മെന്റ് ആശുപത്രി പത്തനംതിട്ട


വഴികാട്ടി

{{#multimaps: 9.2603283,76.7430416| zoom=16}}