ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

കണ്‍വീനര്‍: അബ്ദുല്‍ കരീം. എം

ജോയിന്‍റ് കണ്‍വീനര്‍: മുഹ്സിന. സി

സ്റ്റുഡന്‍റ് കണ്‍വീനര്‍: റജ -10 ഡി

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: നൂറ - 7 ഡി


റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികള്‍ ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കണ്ടറി വിഭാഗത്തിനും വേറെ വേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂള്‍ ലൈബ്രറികള്‍ സുഗമമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കുക എന്നത് വിദ്യാലയത്തിന്റെ അടുത്ത സ്വപന പദ്ധതിയാണ്. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു.


ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്. വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം തുടങ്ങിയ പരിപാടികൾ സ്കൂള്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.


ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ക്ലാസ് ലൈബ്രറിക്കായി ക്ലാസ്സില്‍ പ്രതേകം അലമാറകള്‍ സജ്ജമാക്കിയിട്ടുണ്ട്.


ആനുകാലികങ്ങള്‍ കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.