സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര

16:50, 27 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34015 (സംവാദം | സംഭാവനകൾ)

സെന്റ് മത്യുസ് ഹൈസ്കൂള്‍, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ പതിനൊന്നാം മൈല് കവലയില്‍ നിന്നും കിഴക്കോട്ട് 7 കിലോമീറ്റര്‍ ഉള്ളിലായാണ്‌ സ്ഥിതി ചെയ്യുന്നത്. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ ആദ്യ എയ്ഡഡ് സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ ഈ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്‌. എസ്. എല്‍.സി, പരീക്ഷയില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര
വിലാസം
കണ്ണങ്കര,ചേര്‍ത്തല

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-06-201734015




ചരിത്രം

1918 ല്‍ മോണ്‍. മാത്യു കൂപ്ലിക്കാട്ട് സെന്റ് മാത്യുസ് ഇംഗ്ലിഷ് മിഡില്‍ സ്കൂള്‍ തുടങ്ങീ. ബഹു. ഫാ. സിറിയക് വട്ട്ക്കളത്തിലായിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍. 1952 ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ഫാ.തോമസ് ചൂളപ്പറമ്പില്‍ ഹെഡ് മാസ്റ്ററാവുകയും ചെയ്തു. ഇപ്പോള്‍ കോട്ടയം കോര്‍പ്പറേറ്റ് എജ്യുക്കേഷനല്‍ എജന്‍സിയുടെ കീഴില്‍ ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

നാല്‌ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്മാര്‍ട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്, നെറ്റ് വര്‍ക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടര്‍ ലാബ് മികച്ച ലാബാണ്‌.

ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍


  1. ഫാ. തോമസ് തേരന്താനം (1952 )
  2. ഫാ. പീറ്റര്‍ ഊരാളില്‍ (1952-54)
  3. ഫാ. തോമസ് ചൂളപ്പറമ്പില്‍ (1954-56)
  4. ഫാ. പീറ്റര്‍ ഊരാളില്‍ (1956-58 )
  5. ഫാ. എന്‍.സി ചാക്കോ (1958-60)
  6. ഫാ. തോമസ് വെട്ടിമറ്റം (1960-62)
  7. ഫാ. ലൂക്കോസ് പതിയില്‍ (1962-64)
  8. ശ്രീ. വി.കെ കോര (1964-66)
  9. ശ്രീ.എം.സി എബ്രാഹം (1966-67)
  10. ശ്രീ. വി.ജെ ജോസഫ് (1967-69)
  11. ശ്രീ. സി.പി ജോസഫ് (1969-71)
  12. Sr. എം. ലിറ്റീഷ്യ (1971-76)
  13. ശ്രീ. ടി.സി ജോസ് (1976-82)
  14. ശ്രീ. കെ തോമസ് ജോണ്‍ (1982-84)
  15. ശ്രീ. പി.എ ജേക്കബ് (1984-87)
  16. ഫാ.ജോസഫ് മണപ്പള്ളില്‍ (1987-88)
  17. ശ്രീ. എം. എം സേവ്യര്‍കുട്ടി (1988-91 )
  18. ശ്രീ. എം.സി ജെയിംസ് (1991 )
  19. ശ്രീ. എ. എം ജോസഫ് (1991-93)
  20. ശ്രീ. എ. കെ കുരുവിള (1993-94)
  21. ശ്രീ. കെ. എം ബേബി (1994-96)
  22. ശ്രീ. ജോസ് കുര്യന്‍ (1996-98)
  23. Smt.സീലിയാമ്മ മാത്യു (1998-2000)
  24. ശ്രീ. സി.കെ ജോയി (2000-2002)
  25. ശ്രീ. ജോയി എബ്രാഹം (2002-2006)
  26. Sr. ജിന്‍സി (2006-2007)
  27. ശ്രീ. കെ. സി ജോസഫ് (2007-2008)
  28. ശ്രീ. സന്തോഷ് ജോസഫ് (2008-2011)
  29. ശ്രീ. ആര്‍.സി വിന്‍സെന്റ് (2011-2014)
  30. ശ്രീ. പി. എം മാത്യു (2014-2015)
  31. ശ്രീ. പി.ജെ തോമസ് (2015-2017)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. കിരണ്‍ ഫിലിപ്പ്
  • ആലപ്പി ഋഷികേശ്

വഴികാട്ടി

<googlemap version="0.9" lat="9.652052" lon="76.378284" zoom="16" width="350" height="350" selector="no" controls="none"> http:// 9.638746, 76.343393, Govt.D.V.H.S.S,Charamangalam (S) 9.649344, 76.377211, St.Mathews HS </googlemap>

മറ്റുതാളുകള്‍

.അദ്ധ്യാപകര്‍

  1. കെ.എം ജോണ്‍
  2. അനില എബ്രാഹം
  3. Sr.ലിസ്സി .കെ.കെ
  4. ഷൈബി അലക്സ്
  5. ബിനി ജോസഫ്. കെ
  6. Sr.ബിനി.എം.ജോസ്
  7. സൂസമ്മ ജോസഫ്
  8. ജോസുകുട്ടി എബ്രാഹം
  9. എബി കുര്യാക്കോസ്
  10. ഷിനോ സ്റ്റീഫന്‍
  11. അലക്സാണ്ടര്‍ യു.സി
  12. രജനി ജോസഫ്
  13. ടിനി ആനി ജോണ്‍
  14. ഫാ.ബിനു.വി.കോര
  15. റോഷന്‍ ജയിംസ്
  16. സാലി മാത്യു

.അനദ്ധ്യാപകര്‍

  1. എബ്രാഹം.സി.ജെ
  2. കു‍ഞ്ഞുമോന്‍.എ.ജെ
  3. സിനി ജേക്കബ്
  4. ടിനു തോമസ്