സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്
വിലാസം
പളളിത്തോട് ,ചേര്‍ത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം4 - 2 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-06-2017St.Sebastian's H S Pallithode




സെന്റ്.സെബാസ്റ്റ്യന്‍സ് എച്ച് എസ് , പളളിത്തോട് നാഷണല്‍ ഹൈവേയില്‍ തുറവൂരില്‍ നിന്നും 5 കി മീ.പടിഞ്ഞാര് ചേര്‍ത്തല ആലപ്പുഴ തീരദേശ ഹൈവേയില്‍ അര്‍ത്തുങ്കല്‍ പള്ളിക്ക് സമീപമായി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ ഹയര്‍ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ ഈ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്‌. എസ്. എല്‍.സി, പ്ലസ്‌ ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

ചരിത്രം

1904ല്‍ വടക്കേടത്തു മഠത്തില്‍ ശ്രീ രാമകര്‍ത്താവ് ആരംഭിച്ച ദുര്‍ഗാ വിലാസം എല്‍ പി സ്കൂള്‍ പിന്നിട് സര്‍ക്കാറിനു കൈമാറുകയും തുടര്‍ന്ന് അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയര്‍ന്നു. 1979ല്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ടി.കെ, പളനിയുടെ നേതൃത്വത്തില്‍ രൂപികരിച്ച അപ്ഗ്രേഡിങ്ങ് കമ്മറ്റി ഈ വിദ്യാലയത്തെ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി മൂന്നേക്കര്‍ സ്ഥലവും കെട്ടിടവും നിര്‍മ്മിച്ച് ക്ലാസുകള്‍ ആരംഭിച്ചു. ഹൈസ്കുളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ഇയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാന്‍ ശ്രീ ടി.കെ, പളനി (കണ്‍വീനര്‍), വടക്കേടത്ത് ശ്രീ വിശ്വനാഥകര്‍ത്താവ്‌ (സെക്രട്ടറി), കമലാലയത്തില്‍ ശ്രീ ദാമോദരന്‍ നായര്‍ (ഖജാന്‍ജി) എന്നിവര്‍ ഉള്‍പ്പെട്ട അപ്ഗ്രേഡിങ്ങ് കമ്മറ്റി തീരുമാനിച്ചു. അന്നത്തെ എം. എല്‍. എ. ആയിരുന്ന ശ്രീ ഏ. വി. താമരാക്ഷന്‍ ഉള്‍പ്പടെ നിരവധി സുമനസ്സുകളുടെ സഹയത്തൊടെ ആവര്‍ഷം തന്നെ ഹൈസ്കൂള്‍ ആരംഭിയ്ക്കുവാനും കഴിഞ്ഞു. 1998ല്‍ ഈ സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ത്തി ഉത്തരവായി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ,ഗ്രിഗരി പി.ജെ, സെലിന്‍ , ത്രേസ്യാമ്മ ഫ്രാന്‍സിസ്, ഫില്ളിസ് ഡി.പാള്‍മ,സി.ജീ. ജോസി, കൊച്ചുറാണി, അച്ചാമ്മ ജോണാ, തോമസ്‌ ജെയിംസ്‌, ജോസി ബാസ്റ്റിന്‍, ഗീത സെബാസ്റ്റിന്‍, ജെസ്സി ഫ്ലോറന്‍സ് ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. ക്ലിന്‍റന്‍ K.J, കായിക താരം ജൂനിയര്‍ ഏഷ്യാട് , ജൂനിയര്‍ വേള്‍ഡ് മീറ്റ്‌, National meets etc
  • ശ്രീ.
  • ശ്രീ.
  • കുമാരി
  • കുമാരി

വഴികാട്ടി

{{#multimaps:|width=500px|zoom=13}}

മറ്റുതാളുകള്‍