ഗവ.എൽ പി സ്കൂൾ കോളപ്ര
ഗവ.എൽ പി സ്കൂൾ കോളപ്ര | |
---|---|
വിലാസം | |
കോളപ്ര | |
സ്ഥാപിതം | 1 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-06-2017 | 29227 |
ചരിത്രം
ഇടുക്കി ജില്ലയില്‍ കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 13-ാം വാര്‍ഡില്‍ ആണ് കോളപ്ര ഗവ.എല്‍ പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. തൊടുപുഴയില്‍ നിന്ന് 10 കിലോമീറ്റര്‍ കിഴക്ക് മാറി കോളപ്ര എന്ന സ്ഥലത്താണ് അറക്കുളം വിദ്യാഭ്യാസഉപജില്ലയുടെ കീഴിലുള്ള ഈ സരസ്വതിക്ഷേത്രം.
ശങ്കരപ്പിള്ളി 7ാം മൈല്‍ കാക്കൊമ്പ്, തലയനാട്, കോളപ്ര , ശരംകുത്തി,തുടങ്ങിയ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഈവിദ്യാലയങ്ങളിലെത്തുന്നത് 1.1936 ജീലൈ 1ാംതീയതി സ്കൂള്‍പ്രവര്‍ത്തനം ആരംഭിച്ചതായി രേഖകളില്‍ കാണുന്നു. വളരെക്കാവം കുടയത്തൂര്‍ ഗവ.ഹൈസ്കുളിന്റെഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഈവിദ്യാലയംഎച്ച.എസ്.എല്‍.പി.എസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഹൈസ്കുളിലെ കുട്ടികളുടെ എണ്ണക്കൂടുതല്‍മൂലം കുട്ടകള്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ ഉണ്ടായി. ഈ സാഹചര്യത്തില്‍ കോളപ്ര സ്വദേശി കരുനാട്നാരായണന്‍ സ്കുളിനുവേണ്ടി ഒരേക്കര്‍ സ്ഥലം നല്‍കുകയും നാലാംക്ലാസ്സ്നരെയുള്ള കുട്ടികളെ ഈ സ്കുളിലേക്ക്മാറ്റുകയുംചെയ്തു.1945 ല്‍ ഹൈസ്കുളില് നിനും വേര്‍പെടുത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. തുടക്കം മുതലേ മികച്ച നിലവാരം പുലര്‍ത്തുന്ന ഈവിദ്യാലയം ഇപ്പേഴുംആ പേരു നിലനിര്‍ത്തുന്നു.
ഭൗതികസൗകര്യങ്ങള്
സ്കളിന് ഒരേക്കര്‍ സ്ഥലം ഉണ്ട്. അതില്‍ ഭൂരിഭാഗവും പാറക്കെട്ടുകള്‍ ആണ്. സ്കൂള്‍ തുടങ്ങിയകാലത്തുള്ള രണ്ടു പഴയ കെട്ടിടങ്ങള്‍ മാത്രമേയുള്ളു. ഇന്‍്റര്‍നെറ്റ് കണക്ഷന് ഉണ്ട്. വളരെ പഴയ ഒരു കംപ്യൂട്ടര്‍ മാത്രമേ ഇപ്പോഴുള്ളൂ. നാലു കക്കൂസുംആറ് മൂത്രപ്പുരയും ഉണ്ട്.