എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി
എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി | |
---|---|
വിലാസം | |
വെളളയാംകുടി ഇടുക്കി ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/English |
അവസാനം തിരുത്തിയത് | |
15-06-2017 | 30053 |
കട്ടപ്പന നഗരത്തില്‍ നിന്നും 3കി.മി. അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ജെ.എച്ച്. എസ്.എസ്. വെള്ളയാംകുടി എന്നറിയപ്പെടുന്ന ഈ വിദ്യാലയം. 1979-ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്.
ചരിത്രം
കോതമംഗലം കോര്‍പ്പറേറ്റ് എഡ്യുകേഷണല്‍ ഏജന്‍സിയുടെ കീഴില്‍ 1979 ജൂണ്‍ 6-ന് 151 കുട്ടികളോടെ ഹൈസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. കട്ടപ്പന പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വെള്ളയാംകുടി കരയില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ആദ്യകാല ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയത് സ്കൂള്‍ മാനേജര്‍ ബഹു. റവ. ഫാ. ജോസഫ് കീത്തപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. 1982-ല്‍ എസ്.എസ് എല്‍ സി ആദ്യബാച്ച് പുറത്തിറങ്ങി. ഇപ്പോള്‍ ഇടുക്കി കോര്‍പ്പറേറ്റ് എഡ്യുകേഷണലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ 31-7-2000 ആണ്ടോടെ ഹയര്‍ സെക്കണ്ടറി സ്കൂളായി വളര്‍ന്നു. നിലവിലുള്ള മനോഹരമായ കെട്ടിടം ബഹു. റവ. ഫാ. ജോസ് ചെമ്മരപ്പള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച് ബഹു. റവ. ഫാ. മാത്യു തൊട്ടിയിലിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടു. പ്രിന്‍സിപ്പാള്‍ ശ്രീ. വി. ലൂക്കോസ് ദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായി. ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയും തുടര്‍ന്ന് ഈ സ്കൂള്‍ കായികാധ്യാപകനുമായ ശ്രീ മാര്‍ട്ടിന്‍ പെരുമനയുടെ നേതൃത്വത്തില്‍ നിരവധി കുട്ടികള്‍ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടി പ്രശസ്തരായി. ഈ സ്കൂളില്‍ നിന്നും ധാരാളം കുട്ടികള്‍ ഉന്നതനിലയിലെത്തിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു മൂന്നുനിലകെട്ടിടത്തിലായി ഹൈസ്കൂളിന് 12 ക്ലാസ്മുറികളും ഹയര്‍സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയന്‍സ് ലാബുമുണ്ട്. ഹയര്‍സെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് ലാബുകളിലായി 3 പ്രിന്ററുകളും 5 ലാപ്ടോപ്പുമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.എസ്.എസ്.
- S.P.C
- റെഡ് ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- നേച്ചര്‍ ക്ലബ്
മാനേജ്മെന്റ്
കോതമംഗലം കോര്‍പ്പറേറ്റിന്റെ കീഴിലാണ് വിദ്യാലയം ആരംഭിച്ചത്. 2004-ല്‍ ഇടുക്കി കോര്‍പ്പറേറ്റിന്റെ കീഴിലായി. ഇടുക്കി കോര്‍പ്പറേറ്റ് മാനേജര്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലാണ്. കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ ആണ്.
മുന്‍ സാരഥികള്‍
- എം.എം. ആഗസ്തി
- കെ.യു മത്തായി
- സി. കെ.എസ്. മേരി
- സാറാമ്മ സി.ജെ
- എം.റ്റി എബ്രാഹം
- വി. ലൂക്കോസ്
- എ.സി അലക്സാണ്ടര്‍
- ഫാ.തോമസ് വട്ടമല
- കുര്യന്‍ റ്റി.കെ
<googlemap version="0.9" lat="9.85251" lon="77.195435" zoom="9"> 9.77832, 77.082762, St. Jerome's Higher Secondary School SH 33 Vellayamkudi, Kerala -3.063725, -15.523682 </googlemap>