എസ് എ എൽ പി എസ് തരിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 26 മേയ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SALPS (സംവാദം | സംഭാവനകൾ)
എസ് എ എൽ പി എസ് തരിയോട്
വിലാസം
പത്താം മൈല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-05-2017SALPS




വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ പത്താംമൈല്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് എസ് എ എൽ പി എസ് തരിയോട് . ഇവിടെ 36 ആണ്‍ കുട്ടികളും 38പെണ്‍കുട്ടികളും അടക്കം 74 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

  ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീമതി ആനിബസന്റിന്റെ  നേത‍‍‌ൃത്വത്തില്‍ രുപം കൊണ്ട് സെര്‍വന്‍റ്സ് ഒാഫ് ഇന്ത്യ സൊസൈറ്റി സാമുഹ്യ സേവനങ്ങള്‍ നടത്തുന്ന സംഘടനയായിരുന്നു. വിദ്യഭ്യാസ രംഗത്ത്-വിശിഷ്യാ ആദിവാസി പിന്നോക്ക വിദ്യഭ്യാസത്തിന് ഏറെ സംഭാവനകള്‍ നല്കിയ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രുപീകരിച്ച ദേവസ്സര്‍ മലബാര്‍ റികണ്‍സ്ട്രക്ഷന്‍ ട്രസ്റ്റ് ആരംഭിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളാണ് സെര്‍വ്വിന്ത്യ ആദിവാസി എല്‍ പി സ്കുളുകള്‍. സൊസൈറ്റിയുടെ സെക്ട്രറിയായിരുന്ന ശ്രീ എല്‍ എന്‍ റാവുവിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ആരംഭിച്ച എസ് എ എല്‍ പി സ്കുളുകളില്‍ ആദ്യത്തെ ഘട്ടത്തില്‍ ആരംഭിച്ച ഒരു സ്കൂളാണ് തരിയോട് എസ് എ എല്‍ പി സ്കൂള്‍.1950-ല്‍ ഏകാധ്യാപക  വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യ അധ്യാപകന്‍ ശ്രീ കറപ്പന്‍ മാസ്ററരായിരുന്നു.

മദ്രാസ് ഗവണ്‍മെന്‍റിന്റെ വിദ്യാഭ്യാസവകുപ്പിനു കീഴിലായിരുന്ന സെന്‍ട്രല്‍ മലബാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കോഴിക്കോട് 7/7/50-ാം തിയ്യതിയിലെ നമ്പര്‍ 50/50 (ഡിസ് ) ഉത്തരവു പ്രകാരം 1 മുതല്‍ 5 വരെ ക്ലാസുകളുളള സ്ഥിരാഗീകാരമുളള ഒരു സ്ക്കൂളായി അംഗീകരിച്ചു.47 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളുമാണ്തുടക്കത്തില്‍ സ്ക്കൂളില്‍ ഉണ്ടായിരുന്നത്.1975-ല്‍ കേരളാ ഗവണ്‍മെന്‍റ് എയ്ഡഡ് വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം കൊടുക്കാന്‍ തിരുമാനിച്ചതു മുതല്‍ ഈവിദ്യാലയത്തിലെ അധ്യാപകരും ഗവണ്‍മെന്റിന്റെ നേരിട്ട് ശമ്പളം നല്‍കുന്ന സ്കീമില്‍ ഉള്‍പ്പെട്ടു.

1959-ല്‍ രൂപീകൃതമായ കേരള ആദിം ജാതി സേവക് സംഘത്തിന് ആവര്‍ഷം തന്നെ സെര്‍വന്‍സ് ഓഫ് ഇന്‍ഡ്യ സൊസൈറ്റി എസ് എള്‍ പി സ്കൂളുകള്‍ കൈമാറി, കേരള ഗവര്‍ണര്‍ ശ്രീ ഡോ. ബി രാമകൃഷ്ണ റാവുവായിരുന്നു.

സംഘത്തിന്റെ ആദ്യ പ്രസിഡന്റ്, മുന്‍ എം പിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ എം കെ ജിനചന്ദ്ര ഗൗഡര്‍ ,ശ്രീ ടി പി ആര്‍ നമ്പീശന്‍ തുടങ്ങിയ പ്രഗത്ഭമതികളുടെ നേതൃത്വത്തിലാണ് പിന്നീട് എസ് എ എല്‍ പി സ്കൂള്‍ പ്രവര്‍ത്തിച്ചത്. ശ്രീ ജിനചന്ദ്രനു ശേഷം ശ്രീ എം ജെ കൃഷ്ണമോഹന്‍ സ്കൂള്‍ മാനേജരായി.അദ്ദേഹത്തിന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് ശ്രീ എം ജെ വിജയപത്മന്‍ സ്കൂള്‍ മാനേജരായി.ദീര്‍ഘകാലമാനേജ്മ്മെന്‍റിന്റെ കറസ്പ്പോണ്ടന്റുമാരായി പ്രവര്‍ത്തിച്ചത്. പ്രഗത്ഭമതികളായ ശ്രീ ടി .പി ആര്‍ നമ്പീശനും ശ്രീ എം മാധവന്‍ നായരുമായിരുന്നു.പ്രഗത്ഭമതികളായ ഒട്ടേറെ അധ്യാപകര്‍ ഈ വിദ്യാലയത്തില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

1980 കളില്‍ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം 450 തിന് മുകളിലായിരുന്നു 11 അധ്യാപകരുണ്ടായിരുന്നു.

എന്നാല്‍ 85 നു ശേഷം ബാണാസുര സാഗര്‍ പദ്ധതിക്കു വേണ്ടിയുള്ള സ്ഥലമെടുപ്പ് ആരംഭിച്ചതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമേണ കുറയാന്‍ തുടങ്ങി. 1988-ല്‍ സ്കുള്‍ സ്ഥലവും അക്വയര്‍ ചെയ്യാന്‍ നടപടികള്‍ പൂര്‍ത്തിയായി. അതോടെ സ്കുൂളിന്റെ പ്രവര്‍ത്തനം നിലക്കുന്ന സ്ഥിതി വന്നു.എന്നാല്‍ ആദ്യമായി രൂപം കൊണ്ട എസ് എ എല്‍ പി സ്കൂളിലോന്നിന്റെ പ്രവര്‍ത്തനം നിലക്കുമെന്ന സ്ഥിതി ഒഴിവാക്കുന്നതിന് സ്കൂള്‍ മാനേജ്മെന്റ് മുന്‍കൈയെടുത്തു നടത്തിയ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്. മാനേജ്മെന്റ് അന്നത്തെ വൈദ്യുതിമന്ത്രി ശ്രീ ശിവദാസമേനോന് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് സ്കൂള്‍ മറ്റൊരു സ്ഥലത്തേക്കുമാറ്റി സ്ഥാപിക്കുന്നത് വരെ അക്വയര്‍ ചെയ്തതിന്റെ പ്രതിഫല സംഖ്യ മുന്‍കൂറായി അനുവദിച്ചു തരാനും ഇലക്ട്രിസിറ്റി ബോര്‍ഡിനു നിര്‍ദ്ദേശം നല്കുി. 1989-ല്‍ "'തരിയോട്"' പത്താം മൈലില്‍ ശ്രീ. അറക്കപറപ്പില്‍ ജോസഫിനോട് വിലക്കു വാങ്ങിയ ഒരേക്കര്‍ സ്ഥലത്ത് സ്കൂള്‍ നിര്‍മ്മാണം ആരംഭിച്ചു.

1990 ജുലായ് 7-ാം തീയതി പുതിയ കെട്ടിടങ്ങളുടെ ഒൗപചാരീക ഉത്ഘാടനം ബ. മന്ത്രി ശ്രീ ടി ശിവദാസമേനോന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍ M L A ആധ്യക്ഷം വഹിച്ചു. SALPS (സംവാദം)

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. റ്റി കറുപ്പന്‍
  2. അച്ചുതന്‍ നായര്‍
  3. എ കുഞ്ഞിരാമന്‍ നമ്പ്യാര്‍
  4. കെ കെ നാരായണന്‍
  5. ശ്രീധരന്‍ നായര്‍
  6. കെ വി കു‍ഞ്ഞിരാമന്‍
  7. കെ വിശ്വനാഥന്‍ നായര്‍
  8. ടി പി ശിവശങ്കരന്‍ നായര്‍
  9. എം ഗോവിന്ദന്‍
  10. കെ പത്മാവതി
  11. കെ ഗോപാലക്കുറുപ്പ്
  12. കെ ബാലന്‍
  13. എന്‍ ദിനകരന്‍
  14. കെ വേലായുധന്‍
  15. സി വാസു
  16. എം താമി
  17. എം എ കുട്ടന്‍
  18. ടി ബാലകൃഷ്ണ വാര്യര്‍
  19. കെ വി രാഘവന്‍
  20. കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍
  21. എല്‍ അബ്ജുള്ളക്കുട്ടി
  22. പി ജെ ഭവാനി
  23. തെരേസ ‍‍ഡിസില്‍വ
  24. കെ മാധവന്‍
  25. ഫക്റുദ്ദീന്‍
  26. പി വേലായുധന്‍
  27. പി സതി
  28. വി പി അമ്മദ്
  29. പി വീരാന്‍ കുട്ടി
  30. സുമതി കെ കെ
  31. കെ ജി പുരുഷോത്തമന്‍
  32. കെ ​എസ് ജാന്‍സി ഭായ്
  33. കെ ആര്‍ സരസ്വതിയമ്മ
  34. ജെ വിജയമ്മ
  35. വി ജഗതമ്മ
  36. കെ പി അഗസ്ത്യന്‍
  37. എം റ്റി ഏലി
  38. ശാന്തമ്മ ചെറിയാന്‍
  39. കെ ആര്‍ എലിസബത്ത്
  40. വി ജി മണിയമ്മ
  41. ഭാഗീരഥി പി കെ
  42. അശോക് കുമാര്‍ കെ
  43. പി സേതു മാധവന്‍
  44. റ്റി പി ഷൈലജ
  45. റ്റി കെ വനജ
  46. ഇ കെ സുരേഷ്
  47. ആര്‍ മണിലാല്‍
  48. എന്‍ വി ശിവരാജന്‍
  49. കെ പി ഭാര്‍ഗവന്‍
  50. കെ രമേഷ് കുമാര്‍
  51. പി പി തോമസ്
  52. സി ജോസ്
  53. പി പി ധന‍ഞ്ജയന്‍
  54. കെ പി ലക്ഷമണന്‍
  55. ​എന്‍ ചന്ദ്രശേഖരന്‍
  56. പി കെ സൗദാമിനി
  57. ജയശ്രീ എം ബി
  58. ഷേര്‍ളി ജോര്‍ജ്
  59. സജിത്ത് കുമാര്‍
  60. വി കെ മുരളീധരന്‍
  61. എം ഗണേഷ്
  62. എം എ വിലാസിനി
  63. ബെസ്റ്റി എ ടോം
  64. എം ജെ ഷീജ
  65. എന്‍ വി കരുണാകരന്‍
  66. ആര്‍ എന്‍ ഷൈജി
  67. അശ്വതി എന്‍
  68. ദിവ്യ അഗസ്റ്റ്യന്‍
  69. കെ ശ്രീലത
  70. അനുമോന്‍ കെ സി
  71. ​എം ഇ അനിത
  72. ഷിജി പി ജി
  73. ബിന്ദുക്കുട്ടിയമ്മ എം പി

നേട്ടങ്ങള്‍

നിലവിലുള്ള അധ്യാപകര്‍

  1. നിഷ ദേവസ്യ H M
  2. പി ഡി ജിജേഷ്
  3. എം എം വിന്‍സി
  4. പ്രഷീത വര്‍ഗീസ്
  5. സിനി (നേഴ്സറി)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

LSS വിജയികള്‍

  1. സാന്ദ്ര സിബി 2006-2007
  2. സിറില്‍ സണ്ണി 2007 08
  3. സിറില്‍ റോയ് 2007 08
  4. ഗോ‍ഡ് ലി മോന്‍ 2008 09
  5. സാന്ദ്ര റോയ് 2009 10
  6. അമല്‍ ജോസ് 2010 11
  7. അഭയ് മാത്യു 2010 11
  8. അലീന സജി 2012 13
  9. അല്‍ക്ക സേവ്യര്‍ 2013 14
  10. എല്‍ന റോസ് ‍ജിജോ 2014 15
  11. എല്‍സ റോസ് ‍ജിജോ 2016 17
  12. വര്‍ണ മണികണ്ഠന്‍ 2016 17

വഴികാട്ടി

{{#multimaps:11.641855, 75.982369|zoom=13}}

"https://schoolwiki.in/index.php?title=എസ്_എ_എൽ_പി_എസ്_തരിയോട്&oldid=360189" എന്ന താളിൽനിന്ന് ശേഖരിച്ചത്