അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തില്‍ തിരുവിതാംകൂര്‍ ചരിത്രമുറങ്ങുന്ന മാര്‍ത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ അയ്യന്‍കാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂര്‍ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറിസ്കൂള് വെങ്ങാനൂര്‍. സ്കൂള്‍ ലോഗോപരിസ്ഥിതി ദിനംസ്കൂള്‍ കലോത്സവം-ഭരതനാട്യം
ചരിത്രം
1885-ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1920ല്‍ പ്രാദേശികഭാഷാസ്ക്കൂളായും 1941 ല്‍ അപ്പര്‍ പ്രൈമറിസ്ക്കൂളായും ഉയര്‍ന്നു. 1981ല്‍ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. 1994ല്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനമികവുപരിഗണിച്ച് മോഡല്‍ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടര്‍ പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ല്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയര്‍സെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളര്‍ച്ചയില്‍ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എല്‍എ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസന്‍ നാടാര്‍, എം എല്‍ എ മാരായിരുന്ന എന്‍.ശക്തന്, ജോര്‍ജ് മസ്ക്രിന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂര്‍ ഭാസ്കരന്, കെ.ശ്രീകുമാര്‍, എസ്.വിദ്യാധരന്, കെ.മോഹനന് സ്പോണ്സറിംഗ് കമ്മിറ്റികണ്‍വീനര്‍ പരേതനായ കൊച്ചുക്യഷ്ണന്‍നായര്‍, 18വര്‍ഷം. പി.ടി.എ. പ്രസിഡന്റായിരുന്ന ആര് ചന്ദ്രശേഖരന് നായര്‍, മുന്‍ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രന്, സുകുമാരന്‍ നായര്‍ ,എ.രാജയ്യന്‍, ജയചന്ദ്രന്, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാന്‍സന്‍, പി.സുരേന്ദ്രന്, കെ.കെ.പ്രഭാകരന് എ.അംബികദാസന്‍ നാടാര്‍, സൂസന്ന ഡേവിഡ്, എസ്.ശ്യാമള, എസ്.സതികുമാരി, എന്‍ രാമക്യഷ്ണന്‍നായര്‍, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല, അധ്യാപകരായിരുന്ന എന്‍ സുശീലന് എന്‍രാധാക്യഷ്ണന്‍ നായര്‍ പി.മോഹനന് എന്നിവര്‍ എന്നും ഓര്‍മ്മിക്കപ്പെടണം.'
'ഒരേക്കര്‍ തൊണ്ണൂറ് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാര്‍, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഹൈസ്കൂളിന് 14 ക്ലാസ് മുറികളും ലൈബ്രറിയും 2 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയന്‍സ് ലാബുകളും 1 കംപ്യൂട്ടര്‍ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലവും സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂള്‍ നിരീക്ഷണത്തിനായി ആറ് സി സി ക്യാമറകളുമുണ്ട്. ഹൈസ്കൂളിന്റെ ലാബില്‍ 12കമ്പ്യൂട്ടറുകളുണ്ട്. റെയില്‍ ടെല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂള്‍ കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ ഒരു മിനി സ്കൂള്‍ ബസ് ഉണ്ട്.'
2017 ഫെബ്രുവരി മൂന്നാം തീയതി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു.
കോവളം എം എല്‍ എ, ശ്രീ.എം വിന്‍സന്റ് ഉദ്ഘാടനം ചെയ്യുന്നു.
കാണികള്‍
കായിക പ്രതിഭയ്ക്ക് സമ്മാനം നല്കുന്നു.
*ശാസ്ത്രമേള കുട്ടികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും പ്രായോഗിക ജീവിതത്തിലെ ശാസ്ത്രതത്ത്വങ്ങള്‍ കണ്ടെത്തുന്നതിനും ഉതകുന്നതായിരുന്നു. സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ഇതില്‍ പങ്കാളികളായി.ഉപയോഗശുന്യവസ്തുക്കള്‍ കൊണ്ട് പലതരം ഉപയോഗവസ്തുക്കുള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയും അതെങ്ങനെ മറ്റുള്ളവര്‍ക്ക് നിര്‍മ്മിക്കാമെന്നവിദ്യ കുുട്ടികള് സന്ദര്‍ശകര്‍ക്ക് പകര്ന്നുനല്കികൂടുതല് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
*അധ്യാപകദിനം
ഈ വര്‍ഷത്തെ അധ്യാപകദിനം 2016 സെപ്റ്റംബര്‍ 5ന് വിപുലമായി ആചരിച്ചു.നമ്മുടെ സ്കൂളില്‍ നിന്നും പിരിഞ്ഞുപോയ എല്ലാ അധ്യാപകരെയും നേരിട്ട് കണ്ട് ക്ഷണിച്ച് സ്കൂളിലെത്തിച്ച് ആദരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം വളരെ വലുതായിരുന്നു.നിറഞ്ഞ മനസ്സോടെ,അവശതകളും,,അത്യാവശ്യങ്ങളും മാറ്റി വച്ച് അവര്‍ സേവനമനുഷ്ഠിച്ച വിദ്യാലയത്തില്‍ ഓടിയെത്തി.ഇപ്പോഴത്തെ അധ്യാപകരുടെ നേതൃത്വത്തില്‍ ഗുരുവന്ദനം നടത്തി....
അധ്യാപക ദിനം
ഗുരു വന്ദനം
'സ്വാതന്ത്ര്യദിനം'
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ധാരാളം കലാപരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
'യോഗ ദിനാചരണം'* ജൂണ്‍ 21 സ്കൂളില്‍ യോഗ പരിശീലിക്കുന്നു. 2016,യോഗയ്ക്ക് വളരെയധികം പ്രാധാന്യം നല്കിയിട്ടുളള വര്‍ഷമാണ്. യോഗയുടെ പ്രാധാന്യം ഇന്ന് വളരെ വിലമതിക്കപ്പെടുന്നു. ആധുനിക ലോകത്ത് വിവിധരോഗങ്ങള്‍ മനുഷ്യന്റെ പിന്നാലെയുളള സാഹര്യത്തിലാണ് യോഗയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്.അന്താരാഷ്ട്ര യോഗദിനവുമായി ബന്ധപ്പെട്ട് ജൂണ്‍ ഇരുപത്തിയൊന്നിന് യോഗദിനമായി ആചരിക്കയുണ്ടായി. അതുമായി ബന്ധപ്പെട്ട് സ്കൂളിലെ കുട്ടികള്‍ക്ക് യോഗയെപ്പറ്റി ബോധവല്‍ക്കരണ ക്ലാസ്സ് കൊടുക്കുകയും സ്കൂള്‍ സമയം കഴിഞ്ഞ് യോഗ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. യോഗാദിനവുമായി ബന്ധപ്പെട്ട് വെങ്ങാനൂര്‍ ആയുര്‍വേദ ആശുപത്രിയും വെങ്ങാനൂര്പഞ്ചായത്തുമായി സഹകരിച്ച് നല്ലൊരു യോഗാ ഡെമോണ്സ്ട്രേഷന് നടത്തുകയുണ്ടായി.
*വായനാവാരം വായനക്കൂട്ടംവായിച്ചാല് വളരും,വായിച്ചിലെങ്കുില് വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട്, കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുന്ന വായനവാരം വളരെ നന്നായി നടത്തി. ലൈബ്രറി സന്ദര്‍ശനം, വായനക്കൂട്ടം, പുസ്തകം പരിചയപ്പെടുത്തല്‍, പുസ്തകം സ്വരൂപിക്കല്‍, വായനാക്കുറിപ്പ് തയ്യാറാക്കല്‍, ഇ-വായന, വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രൊഫ.ജയകുമാറിന്റെ ക്ലാസ്സ് ഇവ നടത്തുകയുണ്ടായി.
പ്രവേശനോത്സവം വളരെ ഗംഭീരമായി 2016 ജൂണ്‍ ഒന്നാം തീയതി ആഘോഷിച്ചു. അറിവിന്റെ പ്രതീകമായ ദീപവുമായി കുരുന്നുകള്‍ ക്ലാസില്‍ പ്രവേശിച്ചു. ബഹു.കോവളം എം എല്‍ എ ശ്രീ വിന്‍സന്റ്, ജില്ലാപഞ്ചായത്ത് അംഗം, വെങ്ങാനൂര്‍ കൃഷി ഒാഫീസര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
*ഒമ്പതാം ക്ലാസില്‍ മലയാളം, ശാസ്ത്രം, ഗണിതം ഇവയില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് താങ്ങായി നവപ്രഭ എന്ന പേരില്‍ ആര് എം എസ് എ ആവിഷ്കരിച്ച 45 മണിക്കൂര്‍ ക്ലാസ് ഇവിടെ നല്ലരീതിയില്‍ മഞ്ചുഷ ടീച്ചറിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകുന്നേരം മൂന്നര മുതല്‍ നാലര വരെ പരിശീലനം നല്കുന്നു.മുപ്പത്തിരണ്ട് കുട്ടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കരാട്ടെ സ്കൂള്‍ 2016 -17 അക്കാദമിക വര്‍ഷം ജില്ലാപഞ്ചായത്തിന്റെയും അര്.എം എസ്.എ യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ എട്ട് ഒന്‍പത് ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി കരാട്ടെ പരിശീലനം നടന്നുവരുന്നു. തിങ്കള്‍,വ്യാഴം,വെളളി എന്നീ ദിവസങ്ങളില്‍ മൂന്നരമുതല്‍ അഞ്ചുമണിവരെയാണ് പരിശീനം നടത്തിവരുന്നത്. കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ശ്രീ.ബിജു ബി.എസ്സിന്റെ നേതൃത്വത്തിലാണ് കരാട്ടേ അഭ്യസിച്ചു വരുന്നത്.കുട്ടികള്‍ക്ക് ലഘുഭക്ഷണവും ഇതോടോപ്പം നല്കി വരുന്നു. കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനും, വിവിധ സാഹചര്യങ്ങളെ നേരിടാനുളള ധൈര്യം നേടുവാനും ഈ പരിശീലനം സഹായിക്കുന്നു.
.*ഐ ടി യുടെ സാധ്യതകള്‍ പഠനരംഗത്ത്പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.ജൂണ്‍ മാസത്തില്‍ തന്നെ ക്ലബ്ബ് രൂപീകരിച്ചു.എസ്.എസ്.ഐ.റ്റി.സിമാരായി നിഹാര.ജെ.കെ,ആദര്‍ശ് എ എന്നിവരെ തിരഞ്ഞെടുത്തു.മള്‍ട്ടീമീഡിയ പ്രസന്റേഷന്,വെബ് ഡിസൈനിംഗ്,മലയാളം ടൈപ്പിംഗ് എന്നിവയില്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് പരിശീലനം നല്കി.സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ ക്യാമറയ്ക്കുളളിലാക്കുന്നത് ക്ലബ്ബ് അംഗങ്ങളാണ്.സ്കൂള്‍ വിക്കിയില്‍ മലയാളത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് ഞങ്ങളാണ്.'ഹായ് കുട്ടിക്കൂട്ടം' പദ്ധതിയില്‍ അറുപത് അംഗങ്ങളുണ്ട്
*ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്(2008), ഒ എന്‍ ജി സി, ചെന്നൈ.
*ഡോ.ശ്രീനാഥ്.എസ്.പി, (2008)
*അമൃത. (2008),സീരിയല്‍ ആര്‍ട്ടിസ്റ്റ്.
*ജോളി എെറിന്‍ ജി(2005), അസിസ്റ്റന്റ് പ്രൊഫസര്‍, തുഞ്ചന്‍ സ്മാരക ഗവ.കോളേജ്, തിരൂര്‍.
*ഡോ.ബിനീഷ് (2005)
*ഡോ.പ്രിന്‍സി ലാലി.,ആയുര്‍വേദം
*ഡോ.ജിന്‍സി.
*കിഷോര്‍.(2000)
*ഇന്ദുകുമാര്‍.ജെ.എസ്(ജയ്ഹിന്ദ് ടി വി.)
*ജഡ്ജ്.ശ്രീ.ഹരിഹരന്.
വഴികാട്ടി
ഗവണ്മെന്റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍
വിഴിഞ്ഞം ബസ് സ്റ്റേഷനില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയായി പള്ളിച്ചല്‍-വിഴിഞ്ഞം റോഡില്‍ സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.4017036, 77.0121| width=800px | zoom=16 }} GOVT MODEL HSS VENGANOOR.
}}