എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ | |
---|---|
വിലാസം | |
കൂമ്പ൯പാറ ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-12-2009 | Fmghss |
ചരിത്രം
സഹ്യന്റെ മടിത്തട്ടില്‍ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയില്‍ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതന്. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നില്ക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളില്‍ 3 കിലോമീറ്റര്‍ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാല്‍ ചുറ്റപ്പെട്ട കൂമ്പന്‍പാറ. കുടിയേറ്റ കര്‍ഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പന്‍പാറയും കുടിയേറ്റകാലത്തിന്റെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയില്‍ അടിമാലിയും, കിഴക്കന്‍ ഹൈറേഞ്ചിലെ പ്രഥമ ദേവാലയസ്ഥാനമെന്ന നിലയില്‍ കൂമ്പന്‍പാറയും ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്നു. ഫാത്തിമ മാതാവിന്റെ പാവനമായ സംരക്ഷണത്തിന് 1963 ല്‍ തളിരിട്ട ഫാത്തിമ മാതാ സ്കൂള്‍ ആ വിശ്വൈക മാതാവിന്റെ കാപ്പയിന്‍ തണലില്‍ വളര്‍ന്ന് ഇന്ന് ഫാത്തിമ മാതാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയിമാറിയിരിക്കുന്നു1952 – ല്‍ മധ്യതിരുവിതാംകൂറില്‍ നിന്ന് ഒരുപറ്റം ആളുകള്‍ ഇവിടേയ്ക്ക് കുടിയേറിപ്പാര്‍ത്തു. പക്ഷേ, അവര്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉണ്ടായിരുന്നതേയില്ല. ഈ ആശയറ്റ ജനത്തിന്റെ ആശാകേന്ദ്രമായി മാറിയ ഫാത്തിമ മാതാ കത്തോലിക്കാ ദേവാലയത്തിന്റെ നേതൃത്തില്‍ പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടം സ്ഥാപിച്ചു. പള്ളിമുറ്റത്ത മാവിന് ചുവടായിരുന്നു ആദ്യ വിദ്യാലയം. പ്രധാനാദ്ധ്യാപികയും അദ്ധ്യാപികയുമൊക്ക സി. മേരി ജോണ്‍ തന്നെ. ദൈവ പരിപാലനയുടെ കരങ്ങളില്‍ 1952 – ല്‍ സര്‍ക്കാര്‍ ഒരു പ്രൈമറി സ്കൂളായി താല്‍ക്കാലിക സ്കൂളിന് അംഗീകാരം നല്കി. തേക്കിന്‍കാട്ടില്‍ മാത്തന് എന്ന ഉപകാരി കരിങ്കല്ലില്‍ തീര്‍ത്തുകൊടുത്ത കെട്ടിടത്തില്‍ സ്കൂള്‍ ആരംഭിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ, രണ്ടു ദിവസത്തിനകം ചീറിയടിച്ച കൊടുങ്കാറ്റില്‍ കെട്ടിടം നിലംപതിച്ചു. പരിശുദ്ധ അമ്മയുടെ നിത്യസഹായത്തിന്റെ രുചി അറിഞ്ഞ ദിനങ്ങള്‍. 1963 – ല്‍ പുതിയ സ്കൂള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് ഗവണ്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അന്ന് ദേവികുളം എം. എല്‍. എ ആയിരുന്ന ശ്രീ. വരദന്റേയും മുവാറ്റുപുഴ എം. എല്‍. എ ആയിരുന്ന സര്‍വ്വശ്രീ. കെ. എം ജോര്‍ജ്ജിന്റെയും കൂട്ടായ ശ്രമഫലമായി സ്കൂള്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഫാത്തിമ മാതാ എല്‍. പി സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ അനുവദിച്ചുകൊണ്ട് 1963 മാര്‍ച്ച് 3-ാം തീയതി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഇതിനായി സി. ദീസ്മാസിന്റെ ഭഗീരഥ യത്നം തന്നെ ഉണ്ടായിരുന്നുവെന്നത് നന്ദിയോടെ സ്മരിക്കുന്നു. ജൂണ്‍ 4-ാം തീയതി ഒന്നാം ക്ലാസില്‍ 103 കുട്ടികളും രണ്ടാം ക്ലാസില്‍ 23 കുട്ടികളുമായി ക്ലാസുകള്‍ ആരംഭിച്ചു. പിന്നീടുള്ള സ്കൂളിന്റെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. സ്കൂളിന് അംഗീകാരം ലഭിച്ചെന്നറിഞ്ഞയുടനെ രണ്ട് വലിയ സംഭാവനകളാണ് ലഭിച്ചത്. ഒരേക്കര്‍ സ്ഥലം ഇലഞ്ഞിയ്ക്കല്‍ കുരുവിള മാത്തന് ചേട്ടനും ഒരേക്കര്‍ സ്ഥലം തേക്കിന്‍കാട്ടില്‍ മാത്തന് ചേട്ടനും തീറെഴുതിത്തന്നു. ദാനമായി കിട്ടിയ സ്ഥലത്ത് മാര്‍ച്ച് 18 -ാം തീയതി സ്കൂള്‍ പണി ആരംഭിച്ചു. സ്കൂളിനെ ജനം ഒന്നടങ്കം സ്വീകരിച്ചു, സ്നേഹിച്ചു, ആദരിച്ചു.125 ഇന്ന് ഹയര്‍ സെക്കണ്ടറി സ്കൂളായി സര്‍വ്വവിധ ഐശ്വര്യങ്ങളോടും സൗകര്യങ്ങളോടും കൂടി തലയുയര്‍ത്തി നില്ക്കുന്ന സ്കൂള്‍ കോംപ്ലക്സിന്റെ എളിയ തുടക്കം.................................................
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും പ്്റ്ൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബി൯ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- റെഡ്ക്റോസ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സിസ്ററ൪ ദീസ്മാസ്, സിസ്ററ൪ ലിനററ്, സിസ്ററ൪ തോമസ്മ്ഊ൪
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==റവ.ഫാ.അഗസ്ററി൯ പൂണേലി൯,റവ.ഫാ.ജോസഫ് പാപ്പാടി ഡോ.ബാബു കൂനംപാറയി൯,ഡോ.മായാസുധീന്ദ്ര൯
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.0314" lon="77.004032" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.015172, 76.998539 </googlemap> </googlemap>