ജി. എൽ. പി. എസ്. പള്ളിക്കണ്ടി
ജി. എൽ. പി. എസ്. പള്ളിക്കണ്ടി | |
---|---|
വിലാസം | |
പളളിക്കണ്ടി, കോഴിക്കോട് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
02-02-2017 | 17212 |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവ൪മെന്റ് വിദ്യാലയമാണ് പളളിക്കണ്ടി എല്‍.പി സ്കൂള്‍.
ചരിത്രം
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ പള്ളിക്കണ്ടി എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു തപ്രദേശമാണിത്.ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം കടൽത്തീരത്ത് സ്ഥിതി ചെയ്യുന്നു. 1931 ൽ സ്രാമ്പിക്കൽ മാളിയേക്കൽമൊയ്തീൻ കോയ എന്ന ആളുടെ ഗോഡൗൺ വാടകക്കെടുത്താണ് ഈ വിദ്യാലയം ആരംഭിക്കു ന്നത്.1978- 80 കാലഘട്ടത്തിൽ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും 1995 ൽ 9 മുറികളോടെയുള്ള മൂന്നുനില കെട്ടിടം പണിയുകയും ചെയ്തു. ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി. ബീരാൻ ആയിരുന്നു. നിരവധി പ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിൽ പൂർവ്വ വിദ്യാർത്ഥികളായിരുന്നിട്ടുണ്ട്. കുട്ടികളുടെ പഠന നിലവാരം മികച്ചതാണ്. കലാ-കായിക -ശാസ്ത്രമേളകളിൽ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. മത്സര പരീക്ഷകളിൽ കുട്ടികളുടെ പങ്കാളിത്തവും മികച്ച പ്രകടനവും ഉറപ്പു വരുത്തുന്നു. പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി, പൂർവ്വ വിദ്യാർത്ഥികൾ, മറ്റ് സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ വിദ്യാലയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. സ്‌കുൾ അപ്ഗ്രേഡ് ചെയ്യുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ആയിരങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഈ വിദ്യാലയം നാടിൻ്റെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു.
ഭൗതികസൗകരൃങ്ങൾ
കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുവാനുള്ള സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള ശൗചാലയങ്ങള്‍ എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്.കുട്ടികള്‍ക്ക് അറിവുനേടുന്നതിനും വായിച്ച് രസിക്കുന്നത്തിനും ലൈബ്രറിയും കൂടാതെ ക്ലാസ്സ് ലൈബ്രറിയും പ്രവര്‍ത്തിച്ചുവരുന്നു.സമീകൃതവും പോഷകസമ്പന്നമായ ഭക്ഷണം നല്‍കുന്നതിന് വൃത്തിയും വെടിപ്പുമുളള അടുക്കളയും കുട്ടികള്‍ക്ക് കളിക്കുന്നതിന് സൗകാര്യപ്രദമായ കളിസ്ഥലവും ഇവിടെയുണ്ട്.സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പി ബീരാ൯
- ഗോപാലൻ മാഷ്ക ലാശാല
നേട്ടങ്ങള്‍
പഠന-പഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികച്ച നിലവാരം,എസ്.എം.സിയുടെയും നാട്ടുകാരുടെയും സ്തുത്യർഹമായ സേവനം .കലാ-കായിക ശാസ്ത്രമേളകളിലെ മികവാർന്ന പ്രകടനം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മാമുക്കോയ -സിനിമാനടന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.2347857,75.7805947 |zoom=13}}}