ഉള്ളടക്കത്തിലേക്ക് പോവുക

ജി എം യു പി സ്ക്കൂൾ ഏഴോം

Schoolwiki സംരംഭത്തിൽ നിന്ന്
ജി എം യു പി സ്ക്കൂൾ ഏഴോം
വിലാസം
എഴോം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-201713562




ചരിത്രം

വിദ്യാഭ്യാസത്തിന് മാനവ ചരിത്രത്തോളം പ്രായമുണ്ട് . മനുഷ്യമനസ്സിന്റെ അന്ധകാരം അകറ്റി അറിവിന്റെ നിറദീപം തെളിയിക്കാൻ കണ്ടെത്തിയ അഭയകേന്ദ്രമാണ് വിദ്യാലയം . വ്യക്തിയെ സമൂഹവുമായി ബന്ധപ്പെടുത്തുന്ന വിദ്യാഭ്യാസ കർത്തവ്യത്തിന്റെ കർമ്മരംഗമാണ് ഓരോ വിദ്യാലയവും . ഏഴ് ഓം കാരനാമത്തിന്റെ സങ്കേതമായ ഏഴോം നാടിന്റെ ഹൃദയഭാഗത്താണ് നവതിയുടെ പടിവാതിക്കൽനിൽക്കുന്ന ഏഴോം മാപ്പിള യു . പി സ്കൂൾ സ്ഥിതിചെയ്യുന്നത് .

           സമീപ പ്രദേശങ്ങളെ അപേക്ഷിച്ച്‌ വിദ്യാഭ്യാസ  രംഗത്ത് വളരെ സജീവമായ ഒരു ചരിത്രം ഏഴോം പ്രദേശത്തിനുണ്ട് . ആദ്യകാല വിദ്യാകേന്ദ്രങ്ങളായിരുന്ന കുടിപ്പള്ളി കൂടങ്ങളും  എഴുത്താശാന്മാരുമായിരുന്നു ഇവിടെയും പൊതുവിദ്യാഭ്യാസത്തിന് തുടക്കമിട്ടത് . സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുടെ സ്വാധീനശക്തി വർദ്ധിച്ചപ്പോൾ അവർണർക്കു കൂടി വിദ്യാലയത്തിൽ ചേർന്നു പഠിക്കാൻ അവസരം ലഭിച്ചു .
         1927- ൽ ചിറക്കൽ തന്പുരാൻ പല്ലക്കിലേറിവന്ന് എൽ . പി സ്കൂൾ മാത്രമായിരുന്ന വിദ്യാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുഎന്ന് ചരിത്രരേഖകവ്യക്തമാക്കുന്നു .പഴയ വിദ്യാലയം എപ്പോൾ തുടങ്ങി എന്നത് അവ്യക്തമാണ്. വിദ്യാലയത്തിന് ആവശ്യമായ സ്ഥലവും കെട്ടിടവും നൽകിയത് ചപ്പൻ പാറന്തട്ട വളപ്പിൽ , പുതിയ പുരയിൽ മമ്മദ് ഹാജി എന്നിവരായിരുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശമായിരുന്നതിനാൽ ആ വിഭാഗത്തിൽ പെട്ട കുട്ടികളായിരുന്നു ഏറെയും ഇവിടെ പഠിച്ചിരുന്നത് .
         1980 ൽ ഈ വിദ്യാലയം ഒരു യു പി സ്കൂളായി ഉയർത്തി. ഇതിനായി ഏറെ താല്പര്യമെടുക്കുകയും പരിശ്രമിക്കുകയും ചെയ്ത മഹാനായിരുന്നു ഏഴോം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ ടി പി കുഞ്ഞിരാമൻ അവർകൾ. അദ്ദേഹത്തിന്റെയും പി ടി എ യുടെയും നേത്രത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായി കൊഴിച്ചിയിൽ കാവ് ദേവസം വക ഒരേക്കർ നാല്പതു സെൻറ് സ്ഥലവും ഓടവളപ്പിൽ കുഞ്ഞന്പു എന്നവരുടെ വകയായി പത്തു സെൻറ് സ്ഥലവും പി ടി എ യുടെ വക ആറ് സെൻറ് സ്ഥലവും സ്കൂളിന് സ്വന്തമായി ലഭിച്ചു.
          വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കാലോചിതവും കർമ്മോജ്ജ്വലവുമായി സമന്വയിപ്പിച്ച്‌ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകുന്നതിൽ അതീവ ശ്രദ്ധ ചെലുത്തുന്ന ഈ വിദ്യാലയത്തിന് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ജ്വലിക്കുന്ന അനേകം പ്രതിഭകളെവാർത്തെടുക്കുവാൻ ഇതിനകം സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

          വിദ്യാലയത്തിന്റെ പിൽക്കാല വികസനങ്ങളെ ത്വരിതപ്പെടുത്തി മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ഉയർന്ന ഭൗതിക സാഹചര്യങ്ങൾ വേണമെന്ന ഉൾക്കാഴ്ചയോടെ പി ടി എ യും,നാട്ടുകാരും,ഗ്രാമപഞ്ചായത്തും,എസ്.എം.സി യും ബഹുമാനപ്പെട്ട  കല്യാശ്ശേരി മണ്ഡലം എം എൽ എ.ശ്രീ.ടി.വി.രാജേഷ് അവർകളും നിസ്തൂലമായ പങ്ക് വഹിച്ച് നല്ലൊരു പഠനാന്തരീക്ഷം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എം_യു_പി_സ്ക്കൂൾ_ഏഴോം&oldid=334273" എന്ന താളിൽനിന്ന് ശേഖരിച്ചത്