ഉള്ളടക്കത്തിലേക്ക് പോവുക

എം എം യു പി എസ്സ് പേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- M42446 (സംവാദം | സംഭാവനകൾ) (/* ചരിത്രം സ്കൂള്‍)
എം എം യു പി എസ്സ് പേരൂർ
വിലാസം
പേരൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-02-2017M42446





തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ നഗരൂര്‍ ഗ്രാമപ‍ഞ്ചായത്ത് 1-ാം വാര്‍ഡില്‍ വെളളല്ലൂര്‍ വില്ലേജില്‍ പേരൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂര്‍. 1962 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്ലേ ക്ലാസ്, എല്‍.കെ.ജി., യു.കെ.ജി., 1 മുതല്‍ 7വരെ ഇംഗ്ലീഷ് മീഡിയവും

മലയാളം മീഡിയവും ക്ലാസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന കിളിമാനൂര്‍ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണിത്.

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ നഗരൂര്‍ ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡില്‍ വെള്ളല്ലൂര്‍ വില്ലേജില്‍ പേരൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂര്‍. 1962ലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.സുപ്രസിദ്ധ നാടകാചാര്യനായ ശ്രീ.മടവൂര്‍ ഭാസിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.അന്ന് യു.പി. ക്ലാസുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 5-ാം ക്ലാസ്സില്‍ 3 ഡിവിഷനുകളും 6-ാം ക്ലാസില്‍ 1 ഡിവിഷനുമായാണ് തുടങ്ങിയത്.നസീറാ മന്‍സിലില്‍ എസ്. ഷംസുദ്ദീന്‍ ആദ്യ വിദ്യാര്‍ത്ഥിയും കൂനന്‍ചാലില്‍ വീട്ടില്‍ കുമാരി.സുബൈദാ ബീവി ആദ്യ വിദ്യാര്‍ത്ഥിനിയുമാണ്. ആകെ 162 കുട്ടികളുമായാണ് ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ശ്രീ. കെ.പി.വാസുദേവന്‍ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്ററര്‍. 1964-ല്‍ എല്‍.പി.ക്ലാസ്സുകള്‍ കൂടി അനുവദിച്ചു. ആദ്യകാലങ്ങളില്‍ പേരൂര്‍ യു.പി.എസ്.എന്നായിരുന്നു സ്കൂളിന്റെ നാമം. ശ്രീ. മടവൂര്‍ ഭാസിയുടെ പിതാവിന്റെ സ്മരണാര്‍ത്ഥം കെ.പി.എം.യു.പി.എസ് ( ക്യഷ്ണപിളള മെമ്മോറിയല്‍ യു.പി.സ്കൂള്‍) എന്ന് പുനര്‍നാമകരണം ചെയ്തു. 1970-കളില്‍ ശ്രീ. മടവൂര്‍ ഭാസി ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കല്ലറ ശ്രീ. ഗോപന്‍ മുതലാളിക്ക് കൈമാറി. 1980-ല്‍ ഇപ്പോഴത്തെ മാനേജര്‍ ശ്രീ. കാസിംകുഞ്ഞ് ഈ സ്കൂള്‍ ഏറെറടുക്കുകയും അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാറ്‍ത്ഥം ഈ സ്കൂളിന്റെ പേര് എം.എം.യു.പി.എസ്.(മുസ്തഫാ മെമ്മോറിയല്‍ യു.പി.സ്കൂള്‍) എന്നാക്കി മാററി. 1990കളില്‍ പൊതുവിദ്യാലയങ്ങളെ ബാധിച്ച മാന്ദ്യം ഈ സ്കൂളിനേയും ബാധിച്ചു. 27 ഡിവിഷനുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1997 ആയപ്പോഴേക്കും 200-ല്‍ താഴെ വിദ്യാര്‍ത്ഥികളും 10 -ല്‍ താഴെ അധ്യാപകരുമായി ചുരുങ്ങി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

==വഴികാട്ടി==കിളിമാനൂര്‍ പളളിക്കല്‍ റോഡില്‍ പോങ്ങനാട് ജംഗ്‍ഷനില്‍ നിന്ന് പടിഞ്ഞാറേക്ക് 4.കി.മീ. തലവിള നിന്നും വലത്തേക്ക് 1 കി.മീ. പിലിക്കുഴിമുക്കില്‍ നിന്ന് വലത്തേക്ക് 250 മീററര്‍. .. കല്ലമ്പലം ജംഗ്ഷനില്‍ നിന്നും പോങ്ങനാട് റോഡില്‍ 6കി.മീ. തലവിള നിന്നും 1 കി.മീ. ... കിളിമാനൂര്‍ പള്ളിക്കല്‍ റോഡില്‍ തുമ്പോട് ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് 1.5 കി.മീ. സീമന്തപുരം ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് 3.കി.മീ.

{{#multimaps: 8.7838216,76.8207139 | zoom=12 }}

"https://schoolwiki.in/index.php?title=എം_എം_യു_പി_എസ്സ്_പേരൂർ&oldid=331202" എന്ന താളിൽനിന്ന് ശേഖരിച്ചത്