ജി എൽ പി എസ് ചെറിയകുമ്പളം
ജി എൽ പി എസ് ചെറിയകുമ്പളം | |
---|---|
വിലാസം | |
പട്ടര്‍കുളങ്ങര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-02-2017 | Glpscheriyakumbalam |
................................
ചരിത്രം
കുറ്റ്യാടി പുഴക്ക് സമീപം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചെറിയകുമ്പളം പ്രദേശത്തെ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം. 1954-ല്‍ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിതം. ചാലക്കര ഇബ്രാഹിം ഹാജി സംഭാവന നല്‍കിയ 7 സെന്‍റ് സ്ഥലത്ത് ഷെഡ് നിര്‍മ്മിച്ച് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. 1967-68 കാലഘട്ടത്തില്‍ പുതുക്കുടി പി.എം. ബാവാച്ചി ഹാജി 16 സെന്‍റ് സ്ഥലം സകൂളിന് സംഭാവന നല്‍കി. ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ ശ്രീ.എം. മൂസ്സ മാസ്റ്റര്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ശ്രീ. അപ്പുക്കുട്ടി നായര്‍ ആയിരുന്നു ഒന്നാമത്തെ അധ്യാപകന്‍. 1971-72 കാലഘട്ടത്തില്‍ പി.ടി.എ.യും നാട്ടുകാരും നാല് ക്ലാസ് മുറികളുള്ള ഒരു ഓല ഷെഡ് നിര്‍മ്മിച്ചെങ്കിലും പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നുപോയപ്പോള്‍ ഫ്ലഡ് റിലീഫ് സ്കീമില്‍ ഉള്‍പ്പെടുത്തി ഒരു പെര്‍മനെന്റ് കെട്ടിടമാക്കാന്‍ കഴിഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും എസ്.എസ്. എ. യുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അകമഴിഞ്ഞസഹായം സ്കൂളിന് ലഭിച്ചുകൊണ്ടിരിക്കുന്നു. കുറ്റ്യാടി മേഖലയിലെ ഏക സര്‍ക്കാര്‍ അംഗീകൃത പ്രീ പ്രൈമറി ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മൂന്ന് ജീവനക്കാരാണ് പ്രീപ്രൈമറിയില്‍ പ്രവര്‍ത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
വിശാലമായ എട്ട് ക്ലാസ് മുറികള്‍ ആണ് ഇപ്പൊഴത്തെ കോണ്‍ക്രീററ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആറു ശിശു സൗഹൃദ ശൗചാലയങ്ങളും പ്രീ പ്രൈമറിക്ക് വേറെ തന്നെ കെട്ടിടവും ഉണ്ട്. വിശാലമായ മുറ്റവും ചുറ്റുമതിലും സ്കൂളിനുണ്ട്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില് ഇപ്പോള്‍ 95 കുട്ടികളും പ്രീ പ്രൈമറിയില്‍ 51 കുട്ടികളും പഠിക്കുന്നു. സ്കൂളില്‍ പ്രധാനാധ്യാപകനുള്‍പ്പടെ മൂന്ന് സഹ അധ്യാപകരും ഒരു ഭാഷാ അധ്യാപകനും ഒരു പി.ടി.മീനിയലും പ്രീ പ്രൈമറിയില്‍ രണ്ട് അധ്യാപികമാരും ഒരു സഹായിയും ഒരു പാചകക്കാരിയും സേവനമനുഷ്ടിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}