ജി.യു.പി.എസ്. മുതിരിപ്പറമ്പ/സ്മാർട്ട് എനർജി പ്രോഗ്രാം
കേരള എനർജി മാനേജ്മെന്റ് സെന്ററിന്റെ മേൽനോട്ടത്തിൽ സ്കൂളിൽ സ്മാർട്ട് എനർജി പ്രോഗ്രാം എന്ന പേരിലുള്ള ഊർജ്ജ ക്ലബ് വെർത്തിക്കുന്നു. പദ്ധതി പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മൻസൂർ ഉദ്ഘാടനം ചെയ്തു.
ഊർജ്ജ സംരക്ഷിത മുതിരിപ്പറമ്പ്
ഈ പദ്ധതിയുടെ ഭാഗമായി മുതിരിപ്പറമ്പ് പ്രദേശത്തെ വീടുകളിൽ ഊർജ്ജ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ ഊർജ്ജ സർവ്വെ നടത്തി.ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. വിദ്യാർത്ഥികളിൽ നിന്ന് ലഘുലേഖ സ്വീകരിച്ച് പഞ്ചായത്ത് അംഗം ശ്രീമതി സഫിയ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡിസംബർ മാസത്തിലെ വൈദ്യുത ഉപഭോഗവും അടുത്ത ഫെബ്രുവരിയിലെ ഉപഭോഗവും താരതമ്യം ചെയ്ത് 50 ശതമാനത്തിലധികം ഉപഭോഗത്തിൽ കുറവ് വന്ന വീടിന്റെ വൈദ്യൂതബിൽ ക്ലബ് അടക്കുമെന്നതാണിതിന്റെ പ്രത്യേകത.
ഫോട്ടോ പ്രദർശനം
പദ്ധതിയുടെ ഭാഗമായി ഊർജ്ജ സംരക്ഷണ ഫോട്ടോ പ്രദർശനം ANERT ജില്ലാ ഓഫീസർ ശ്രീ ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ഓരോ വൈദ്യുതോപകരണവും കൈകാര്യം ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നും എങ്ങിനെയെല്ലാം വൈദ്യുതി ലാഭിക്കാമെന്നും സരളമായ ഭാഷയിൽ അദ്ധേഹം വിശദീകരിച്ചു.
ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസിന് കേരള എനർജി മാനേജ്മെന്റ് സെന്റർ പരിശീലകൻ ശ്രീ സാബിർ നേതൃത്വം നൽകി. കുട്ടികളിൽ ഊർജ്ജം വാഴാക്കരുതെന്നും ഇത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഉള്ള ബോധമുണ്ടാക്കാൻ ഇത് ഏറെ സഹായിച്ചു.
അവാർഡ്
സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ പ്രവർത്തന മികവിന് മലപ്പുറം ജില്ലയിലെ അഞ്ച് സ്കൂളുകളിൽ ഒന്നായി എനർജി മാനേജ്മെന്റ് സെന്റർ മുതിരിപ്പറമ്പ് ജി.യു.പി.സ്കൂളിനെ തെരഞ്ഞെടുത്തു. അവാർഡായി ലഭിച്ച വൈദ്യുത ഉപകരണങ്ങൾ അരീക്കോട് എഇഒയിൽ നിന്നും സ്കൂൾ നോഡൽ ഓഫീസർ ഹബീബ് റഹ്മാൻ ഏറ്റു വാങ്ങി. അഞ്ച് സീലിംഗ് ഫാൻ, ഒരു സ്ട്രീറ്റ് ലൈറ്റ്, അഞ്ച് എൽ ഇ ഡി ബൾബ് അഞ്ച് ട്യൂബ് ലൈറ്റ് എന്നിവയാണ് അവാർഡ് കാറ്റിലുണ്ടായിരുന്നത്.ഈ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ശ്രീ ഉബൈദുള്ള എം എൽ എ നിർവ്വഹിച്ചു.
ബൾബ് നിർമ്മാണ വർക്ക്ഷോപ്പ്