ജി എം യു പി സ്ക്കൂൾ ഏഴോം
ജി എം യു പി സ്ക്കൂൾ ഏഴോം | |
---|---|
വിലാസം | |
എഴോം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 13562 |
ചരിത്രം
വിദ്യാഭ്യാസത്തിന് മാനവ ചരിത്രത്തോളം പ്രായമുണ്ട് . മനുഷ്യമനസ്സിന്റെ അന്ധകാരം അകറ്റി അറിവിന്റെ നിറദീപം തെളിയിക്കാൻ കണ്ടെത്തിയ അഭയകേന്ദ്രമാണ് വിദ്യാലയം . വ്യക്തിയെ സമൂഹവുമായി ബന്ധപ്പെടുത്തുന്ന വിദ്യാഭ്യാസ കർത്തവ്യത്തിന്റെ കർമ്മരംഗമാണ് ഓരോ വിദ്യാലയവും . ഏഴ് ഓം കാരനാമത്തിന്റെ സങ്കേതമായ ഏഴോം നാടിന്റെ ഹൃദയഭാഗത്താണ് നവതിയുടെ പടിവാതിക്കൽനിൽക്കുന്ന ഏഴോം മാപ്പിള യു . പി സ്കൂൾ സ്ഥിതിചെയ്യുന്നത് .
സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ രംഗത്ത് വളരെ സജീവമായ ഒരു ചരിത്രം ഏഴോം പ്രദേശത്തിനുണ്ട് . ആദ്യകാല വിദ്യാകേന്ദ്രങ്ങളായിരുന്ന കുടിപ്പള്ളി എഴുത്താശാന്മാരുമായിരുന്നു ഇവിടെയും പൊതുവിദ്യാഭ്യാസത്തിന് തുടക്കമിട്ടത് . സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുടെ സ്വാധീനശക്തി വർദ്ധിച്ചപ്പോൾ അവർണർക്കു കൂടി വിദ്യാലയത്തിൽ ചേർന്നു പഠിക്കാൻ അവസരം ലഭിച്ചു .