ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ
{prettyurl|Name of your school in English}}
ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ | |
---|---|
വിലാസം | |
കിളിമാനൂര്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
09-12-2009 | Sitcrrvbvhss |
കിളിമാനൂര്‍ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1925-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്സ് . ഐ . റ്റി. സി. - ആര്‍. ദിനേഷ് ( dineshrrv@gmail.com)
ചരിത്രം
ിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ എന്ന പ്രദേശത്താണ് രാജാരവിവര്‍മ്മ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന കാനനഛായയുള്ള കിളി-മാന്‍-ഊരില്‍ 18/5/1925ല്‍ ലോകാരാദ്ധ്യചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ നാമം അന്വര്‍ത്ഥമാക്കുന്ന രാജാരവിവര്‍മ്മ വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ട്ടിസ്ററ് കെ.ആര്‍ .രവിവര്‍മ്മയാണ് വിദ്യാ ലയസ്ഥാപകന്‍.ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 26/7/1945ല്‍ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള്‍ ആയി ഉയര്‍ന്നു.1948 ല്‍ ആദ്യ ബാച്ച് സ്കൂള്‍ ഫൈനല്‍ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C പരീക്ഷയില്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു. 1956 ല്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍ ഒരു എയ്ഡഡ് സ്കൂള്‍ ആയി. 1964 ല്‍ ഹെഡ്മാസ്ററര്‍ ശ്രീ.സി.ആര്‍.രാജരാജവര്‍മ്മയ്ക്ക് അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയില്‍ സ്കൂളിന് ഒരു മൂന്നാം റാങ്ക് ലഭിച്ചു. 1975 ല്‍ സ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 1976 ല്‍ രാജാരവിവര്‍മ്മ ബോയ്സ് സ്കൂളും രാജാരവിവര്‍മ്മ ഗേള്‍സും രൂപം കൊണ്ടു. 2001 ല്‍ രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ഹയര്‍ സെക്കന്‍ററി സ്കൂള്‍ ആയി മാറി.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ജസ്ററീസ് ജി.ബാലഗംഗാധരന്‍ നായര്‍ - മുന്‍ അഴിമതി നിരോധന കമ്മീഷന്‍ ചെയര്‍മാന്‍
- കിളിമാനൂര്‍ രമാകാന്തന്‍ - പ്രശസ്ത കവി.
- മാറ്റാപ്പള്ളി മജീദ് - സോഷ്യലിസ്റ്റ് നേതാവ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|