സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/പ്രവർത്തനങ്ങൾ/2023-24
ദിനാചരണങ്ങൾ -2023
അക്കാദമിക് നിലവാരം
അനേകായിരങ്ങളെ വിജ്ഞാന വിഹായസ്സിലേക്ക് കൈപിടിച്ചുയർത്തിയ സെന്റ്. ജോസഫ്സ് വിദ്യാലയ മുത്തശ്ശിയിൽ നിന്നും അറിവിന്റെ അക്ഷരനാളങ്ങൾ ആർജ്ജിച്ചെടുക്കാൻ ഇളം കുരുന്നുകൾ അത്യുത്സാഹത്തോടെ വിദ്യാലയത്തിലേക്ക് കടന്നുവന്നപ്പോൾ 2023 June 1-ന് പുതിയ അധ്യയനവർഷത്തിന്റെ പ്രവർത്തനങ്ങൾക്ക് തിരി തെളിഞ്ഞു. ലോക്കൽ മാനേജർ റവ. സി എമിൽ ജോസിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ തുറവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിനി രാജീവ് ഉദ്ഘാടനം ചെയ്യുകയും റവ. ഫാ. വർഗീസ് പുളിക്കൽ, Asst. റവ. ഫാ. അഖിൽ പള്ളിപ്പാടൻ, PTA പ്രസിഡന്റ് ശ്രീ. T V ജോൺസൺ, വാർഡുമെമ്പർമാരായ ശ്രീമതി സാലി വിത്സൺ, ശ്രീമതി സീന ജിജോ, സി. ജിസ തെരേസ് എന്നിവർ ആശംസകൾ നേർന്നു. 2022-23 അധ്യയന വർഷത്തിൽ 234 കുട്ടികൾ SSLC പരീക്ഷയിൽ 100 മേനിവിജയവും 67 full A+ ഉം 13, 9 A+ ഉം 168 കുട്ടികൾ +2 പരീക്ഷയിൽ 99.9% വിജയവും 23 full A+ ഉം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി.വിജയോത്സവവും 2023 എന്ന പ്രോഗ്രമിൽ +2 ബോർഡ് എക്സാം എഴുതി വിജയിച്ച എല്ലാ കുട്ടികളെയും MLA ശ്രീ. റോജി എം. ജോൺ അനുമോദിച്ചു. പ്രധാനധ്യപകമാരും ക്ലാസ്സ് ടീച്ചേഴ്സും കുട്ടികളുടെ ഭവനം സന്ദർശിച്ച് പഠനാന്തരീക്ഷം മനസ്സിലാക്കി, പ്രത്യേക പരിഗണന നൽകി മികച്ച പഠനത്തിലും സ്വഭാവരൂപവൽക്കരണത്തിലും ശ്രദ്ധിക്കുന്നു. സബ്ജറ്റ് കൗൺസിൽ, SRG മീറ്റിംഗ് എന്നിവയിലൂടെ അറിവിന്റെ നിധിപ്പുരകളെ കണ്ടെത്തി കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ അധായാപകർ ഉത്സുകരാണ്. പത്താം ക്ലാസ്സിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ശനിയാഴ്ച്ചകളിലുമുള്ള ക്ലാസ്സുകളോടൊപ്പം ‘വിജയദീപം’ പ്രോഗ്രാമും സംഘടിപ്പിക്കുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ കോച്ചിംഗ് നൽകി മെച്ചപ്പെട്ട പഠനനിലവാരത്തിലേക്ക് ഉയർത്തുന്നു. ഹലോ ഇംഗ്ലിഷ്, മലയാളത്തിളക്കം, സുരീലി ഹിന്ദി, ഗണിതം രസകരം എന്നീ സംരംഭങ്ങൾ മികച്ച രീതിയിൽ നടത്തുന്നു. പഠനനേട്ടങ്ങളുടെ നേർക്കാഴ്ച്ചയായ പഠനോത്സവവും നടത്തുന്നു.
സ്കൂൾ പാർലമെന്റ്
ജനാധിപത്യബോധം വളർത്തുന്നതിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കുട്ടികളുടെ അംഗീകാര മുദ്ര പതിയുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ മാസ്റ്റർ എബിൻ ഷാജു, (+2), ആൽബിൻ സുനിൽ, കുമാരി ദിയ ഡേവിസ് എന്നിവർ സ്കൂൾ ലീഡേഴ്സായി തെരെഞ്ഞെടുക്കപ്പെട്ടു. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഈ പാർലമെന്റിന്റെ സജീവ പങ്കാളിത്തമുണ്ട്.
ലൈബ്രറി
പുസ്തകങ്ങൾ സാക്ഷരതയുടെ താക്കോലാണ്. ഡിജിറ്റൽ യുഗത്തിലും നല്ല വായനാശീലം വളർത്തിയെടുക്കാൻ അറിവും വിനോദവും പ്രദാനം ചെയ്യുന്ന പുസ്തകങ്ങൾ, പത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവയുടെ സമുച്ചയം നമ്മുടെ ലൈബ്രറിയിലുണ്ട്. പരിസ്ഥിതി ദിനാചരണം June 5 പരിസ്ഥിതി ദിനാചരണം Scout & Guides -ന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളിലൂടെ നടത്തി. ഭൂമിയില്ലെങ്കിൽ നാമില്ല; ഭൂമിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുമാണെന്ന ബോധ്യം ഉളവാക്കാൻ സഹായകമായിരുന്നു ഈ ദിനാചരണം. June 19 വായനാദിനാഘോഷവേഷയിൽ വായനാവാരം, വിദ്യാരംഗം കാലാസാഹിത്യവേദി ഇവയുടെ ഉദ്ഘാടനം തിരക്കഥാകൃത്ത്, സംഗീതസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ. സ്നേഹചന്ദ്രൻ ഏഴിക്കര നിർവഹിച്ചു. വായന എന്ന കിളിവാതിലിലൂടെ വിജ്ഞാനത്തിന്റെ അനന്തഖനികളിലേക്ക് നാം കടക്കണം എന്ന സന്ദേശത്തിലൂടെ വായനലോകത്തിന്റെ വർണപ്രപഞ്ചം കുട്ടികൾക്ക് ദൃശ്യമാക്കി.
October 1 വയോജന ദിനം
October 1 വയോജന ദിനവും റവ. സി. ലളിത ട്രീസ, റവ. സി. ജിസ തെരേസ് ഇവരുടെ Feast ആഘോഷവും സംയുക്തമായി നടത്തി. വൃദ്ധമാതാപിതാക്കളെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ച് മാതാപിതാക്കൾ അമൂല്യസമ്പത്താണ് എന്ന ബോധ്യം നൽകി. കേരളപ്പിറവിദിനത്തിൽ മാതൃഭാഷയും ജന്മനാടും ശ്രേഷ്ഠമാണെന്ന മനോഭാവത്തിൽ വളരാൻ ഉതകുന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചു.
നവംബർ 14 ശിശുദിനാഘോഷം
നവംബർ 14 ശിശുദിനാഘോഷം വർണാഭമായിരുന്നു. ഡാൻസ്, പാട്ട്, പ്രസംഗം, റാലി, സ്വാതന്ത്ര്യസേനാനികളുടെ പ്രഛനാവേഷാഭിനയം തുടങ്ങിയ നിറപ്പകിട്ടാർന്ന പ്രവർത്തനങ്ങളിലൂടെ കുട്ടികൾ തങ്ങളുടെ കലാവിരുതുകൾ പ്രകടിപ്പിച്ചു. ലോകവിദ്യാർത്ഥിദിനാചരണത്തിന്റെ ഭാഗമായി അങ്കമാലി KPCC വിചാർ വിഭാഗ് അങ്കമാലി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ആത്മകഥ ‘എന്റെ സത്യാന്വഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ശാസ്ത്രസാങ്കേന്ദികവിദ്യകളെ അതിന്റെ വൈവിധ്യമാർന്ന രൂപത്തിൽ അവതരിപ്പിച്ച എക്സിബ്ഷൻ മേള ഇല്ലുമിന 2k23 പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജെസ്സി ജോയ് ഉദ്ഘാടനം ചെയ്തു.
ക്ലബുകൾ സംഘടനകൾ
നിറഭംഗിയിലും , സൗരഭ്യത്തിലും അനോകായിരം പുഷ്പങ്ങൾ വിരിഞ് നിറഞ ഉദ്യാനം പോലെ ശാസ്ത്രമികവാർന്ന പ്രവർത്തനങ്ങളോടെ പരിലസിക്കുന്നു. വ്യത്യസ്ത പരിപാടികളോടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിനി രാജീവ് ഉദ്ഘാടനം ചെയ്ത ശാസ്ത്രരംഗം കബ്ല് ശാത്രപരിക്ഷണങ്ങൾ, ക്വിസ്, മത്സരങ്ങൾ, still& working model എന്നിവയിലുടെ ശാസ്ത്രരംഗത്തെ കൗതുകങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നു. സുകൃത ജീവിതത്തിലൂടെ ക്രസ്തുമസ്സിനൊരുങ്ങുന്നതിനും, കുട്ടികളുടെ പ്രത്യേക മധ്യസ്ഥയായ വി. അൽഫോൻസാമയുടെ സുകൃതങ്ങൾ സ്വന്തമാക്കുന്നതിനും, മൂല്യാധിഷ്ഠതജീവിതം നയിക്കാനം അൽഫോൻസ ഗാർഡൻ സഹായിക്കുന്നു വിശ്വാസം , പഠനം , സേവനം എന്ന ആപ്തവാക്യവുമായി ക്രിസ്തുവിലേക്ക് വളുരുക എന്ന ലക്ഷ്യത്തേടെ KCSL സംഘടന മുന്നേറുന്നു അതിരുപതാ മത്സരത്തിൽ ലളിതഗാനം, പുത്താൻപാന , കഥപ്രസംഗം , English speechഎന്നീ ഇനങ്ങളിൽ മാസ്റ്റർ സാവിയോ ജോസ്, കുമാരി ദീപ്തി മാർട്ടിൻ, ആൻമേരി സെബാസ്റ്റ്യൻ , അനറ്റ് മരിയ ആന്റു എന്നിവർ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഒരോ ഒരിന്ത്യ, ഒരൊറ്റ ജനത എന്ന മുദ്രാവാക്യവുമായി DCL സംഘടനാംഗങ്ങൾ Talent test, scholarship പരിക്ഷ എന്നിവയിൽ പങ്കെടുത്ത് സമത്വം സഹോദര്യം തുടങ്ങിയവ സ്വായത്തമാക്കാൻ ഉത്സാഹിക്കുന്നു .ലഹരിവിരുദ്ധ സംഘടനാംഗങ്ങൾ അധ്യാപകരോട് ചേർന്ന് ഉൗർജ്ജസ്വലരായി പ്രവർത്തിക്കുന്നു . ജനപ്രതിനിധികൾ എക് സൈസ് ഡിപ്പാർട്ടുമെന്റ് ,PTA , അധ്യാപകരോട് ഇവരുടെ സാന്നിധ്യത്തിൽ വിദ്യാലയാങ്കണത്തിൽ നടന്ന് ലഹരിക്കെതിരെ ജനകീയ സംവാദസദസ്സ് ശ്രദ്ധേയമാണ്. പാവപ്പെട്ടവരിൽ ക്രസ്തുവിന്റെ മുഖം ദർശിച്ച് ജീവിതം മുഴുവൻ അവർക്കായി ഹോമിച്ച വി. മദർ തെരേസയുടെ ചൈതന്യം സ്വായത്തമാക്കി ത്യാഗത്തോടെ തീക്ഷ്ണതയോടെ മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധരായ 33 കുട്ടികൾ അംഗങ്ങളായ മദർ തെരേസ അവാർഡ് സംഘടന നല്ലരീതിയിൽ പ്രവർത്തുച്ചുവരുന്നു പ്രകൃതിയാകുന്ന അമ്മയെ സ്നേഹിച്ച് സംരക്ഷിക്കൻ പ്രചോദനം നൽകുന്ന ഹരിതസേനയിലുടെ വിഷരഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ കുട്ടികൾ ഉത്സുകരാണ്.
SPC കാലത്തിന്റെ ശബ്ദം കാതകളിൽ മുഴങ്ങുമ്പോൾ ശുഭ പ്രതീക്ഷകളോടെ സാമൂഹസേവന ദൗത്യം ഏറ്റെടുത്ത് പരിശീലനം നേടുന്ന 132 SPC cadets നമ്മുടെ അഭിമാനമാണ് ബുധൻ, വെള്ളി ദിവസങ്ങളിൽ traning നടത്തുന്നു. അവധിക്കാലത്രിദിന ക്യാമ്പ് മാതാപിതാക്കളുടെ സഹകരണത്തോടെ നടത്തി. Aug.2 SPC day വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് SPC cadets മധുരവനം പദ്ധതിക്ക് തുടക്കമിട്ടു. SCOUT & GUIDE
ഇരുട്ടിനെ പഴിക്കാതെ തങ്ങളാൽ കഴിയുന്നവിധം ഒരു ചെറുതിരിയെങ്കിലും തെളിക്കാൻ , സാമൂഹ്യസേവന തല്പരരായ പൗരമ്പരെ വാർത്തെടുക്കാൻ പരിശീലനം നൽകുന്ന scout & Guide കർമ്മോത്സുകതയേടെ പ്രവർത്തിക്കുന്നു. വിവിധ ഘട്ടങ്ങളിലായി 200 scout &Guide ക്രമാനുഗത പരിശീലനം നേടുന്നു . LITTLE KITES
ഹൈടെക് പദ്ധതിയുടെ ഭാഗമായി I.T മേഖലയുടെ അനന്തസാധ്യതകളിലേക്ക് ഇളംതലമുറയെ കൈപിടിച്ചുയർത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന വിദ്യഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന IT club ആണ് Little kites 8,9,10 ക്ലാസ്സുകളിലായി 120 കുട്ടികൾ റോബോട്ടിംഗ് , അനിമേഷൻ , ഇലക്ട്രോണിക്സ് , മാലയളം ടൈപ്പിംഗ് , പ്രോഗ്രാമിംഗ് എന്നിങ്ങനെ വിവിധ മേഖലകളിൽ പരിശീലനം നേടുന്നു
JUNIOR RED CROSS
സ്നേഹത്തിന്റെയും , സേവനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം യുവമാനസ്സുകളിൽ വളർത്തി വ്യക്തിത്വ വികസനം , ആരോഗ്യസംരക്ഷണം , ആതുരസേവനം , അത്യാഹിതങ്ങൾ തടയാൽ, സേവന തല്പരത തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ Red cross cadetsപരിശീലനം തേടുന്നു.
N.S.S
കുട്ടികളിൽ സേവനസന്നദ്ധതാ മനോഭാവം വളർത്തുക എന്ന ലക്ഷത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് നാഷണൽ സർവീസ് സ്കീം . സമൂഹത്തിന് അത്യന്താപേക്ഷിതമായ സേവനങ്ങൾ ചെയ്യാൻ N.S.S അംഗങ്ങൾ ഉത്സുകരാണ് . പെൺകുട്ടികൾക്ക് 'ആർച്ച' എന്ന പേരിൽ സെൽഫ് ഡിഫൻസ് ക്ലാസ്സ് നൽകി. സ്വച്ഛത ഹി സേവയുടെ ഭാഗമായി വിദ്യാലയം പരിസരം വൃത്തിയാക്കുകയും രക്തദാന സന്ദേശശൃംഖല നടത്തുകയും ചെയ്തു.