സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/പ്രവർത്തനങ്ങൾ/2023-24
ദിനാചരണങ്ങൾ -2023
അക്കാദമിക് നിലവാരം
അനേകായിരങ്ങളെ വിജ്ഞാന വിഹായസ്സിലേക്ക് കൈപിടിച്ചുയർത്തിയ സെന്റ്. ജോസഫ്സ് വിദ്യാലയ മുത്തശ്ശിയിൽ നിന്നും അറിവിന്റെ അക്ഷരനാളങ്ങൾ ആർജ്ജിച്ചെടുക്കാൻ ഇളം കുരുന്നുകൾ അത്യുത്സാഹത്തോടെ വിദ്യാലയത്തിലേക്ക് കടന്നുവന്നപ്പോൾ 2023 June 1-ന് പുതിയ അധ്യയനവർഷത്തിന്റെ പ്രവർത്തനങ്ങൾക്ക് തിരി തെളിഞ്ഞു. ലോക്കൽ മാനേജർ റവ. സി എമിൽ ജോസിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ തുറവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിനി രാജീവ് ഉദ്ഘാടനം ചെയ്യുകയും റവ. ഫാ. വർഗീസ് പുളിക്കൽ, Asst. റവ. ഫാ. അഖിൽ പള്ളിപ്പാടൻ, PTA പ്രസിഡന്റ് ശ്രീ. T V ജോൺസൺ, വാർഡുമെമ്പർമാരായ ശ്രീമതി സാലി വിത്സൺ, ശ്രീമതി സീന ജിജോ, സി. ജിസ തെരേസ് എന്നിവർ ആശംസകൾ നേർന്നു. 2022-23 അധ്യയന വർഷത്തിൽ 234 കുട്ടികൾ SSLC പരീക്ഷയിൽ 100 മേനിവിജയവും 67 full A+ ഉം 13, 9 A+ ഉം 168 കുട്ടികൾ +2 പരീക്ഷയിൽ 99.9% വിജയവും 23 full A+ ഉം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി.വിജയോത്സവവും 2023 എന്ന പ്രോഗ്രമിൽ +2 ബോർഡ് എക്സാം എഴുതി വിജയിച്ച എല്ലാ കുട്ടികളെയും MLA ശ്രീ. റോജി എം. ജോൺ അനുമോദിച്ചു. പ്രധാനധ്യപകമാരും ക്ലാസ്സ് ടീച്ചേഴ്സും കുട്ടികളുടെ ഭവനം സന്ദർശിച്ച് പഠനാന്തരീക്ഷം മനസ്സിലാക്കി, പ്രത്യേക പരിഗണന നൽകി മികച്ച പഠനത്തിലും സ്വഭാവരൂപവൽക്കരണത്തിലും ശ്രദ്ധിക്കുന്നു. സബ്ജറ്റ് കൗൺസിൽ, SRG മീറ്റിംഗ് എന്നിവയിലൂടെ അറിവിന്റെ നിധിപ്പുരകളെ കണ്ടെത്തി കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ അധായാപകർ ഉത്സുകരാണ്. പത്താം ക്ലാസ്സിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ശനിയാഴ്ച്ചകളിലുമുള്ള ക്ലാസ്സുകളോടൊപ്പം ‘വിജയദീപം’ പ്രോഗ്രാമും സംഘടിപ്പിക്കുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ കോച്ചിംഗ് നൽകി മെച്ചപ്പെട്ട പഠനനിലവാരത്തിലേക്ക് ഉയർത്തുന്നു. ഹലോ ഇംഗ്ലിഷ്, മലയാളത്തിളക്കം, സുരീലി ഹിന്ദി, ഗണിതം രസകരം എന്നീ സംരംഭങ്ങൾ മികച്ച രീതിയിൽ നടത്തുന്നു. പഠനനേട്ടങ്ങളുടെ നേർക്കാഴ്ച്ചയായ പഠനോത്സവവും നടത്തുന്നു.
സ്കൂൾ പാർലമെന്റ്
ജനാധിപത്യബോധം വളർത്തുന്നതിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കുട്ടികളുടെ അംഗീകാര മുദ്ര പതിയുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ മാസ്റ്റർ എബിൻ ഷാജു, (+2), ആൽബിൻ സുനിൽ, കുമാരി ദിയ ഡേവിസ് എന്നിവർ സ്കൂൾ ലീഡേഴ്സായി തെരെഞ്ഞെടുക്കപ്പെട്ടു. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഈ പാർലമെന്റിന്റെ സജീവ പങ്കാളിത്തമുണ്ട്.
ലൈബ്രറി
പുസ്തകങ്ങൾ സാക്ഷരതയുടെ താക്കോലാണ്. ഡിജിറ്റൽ യുഗത്തിലും നല്ല വായനാശീലം വളർത്തിയെടുക്കാൻ അറിവും വിനോദവും പ്രദാനം ചെയ്യുന്ന പുസ്തകങ്ങൾ, പത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവയുടെ സമുച്ചയം നമ്മുടെ ലൈബ്രറിയിലുണ്ട്. പരിസ്ഥിതി ദിനാചരണം June 5 പരിസ്ഥിതി ദിനാചരണം Scout & Guides -ന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളിലൂടെ നടത്തി. ഭൂമിയില്ലെങ്കിൽ നാമില്ല; ഭൂമിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുമാണെന്ന ബോധ്യം ഉളവാക്കാൻ സഹായകമായിരുന്നു ഈ ദിനാചരണം. June 19 വായനാദിനാഘോഷവേഷയിൽ വായനാവാരം, വിദ്യാരംഗം കാലാസാഹിത്യവേദി ഇവയുടെ ഉദ്ഘാടനം തിരക്കഥാകൃത്ത്, സംഗീതസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ. സ്നേഹചന്ദ്രൻ ഏഴിക്കര നിർവഹിച്ചു. വായന എന്ന കിളിവാതിലിലൂടെ വിജ്ഞാനത്തിന്റെ അനന്തഖനികളിലേക്ക് നാം കടക്കണം എന്ന സന്ദേശത്തിലൂടെ വായനലോകത്തിന്റെ വർണപ്രപഞ്ചം കുട്ടികൾക്ക് ദൃശ്യമാക്കി.
October 1 വയോജന ദിനം
October 1 വയോജന ദിനവും റവ. സി. ലളിത ട്രീസ, റവ. സി. ജിസ തെരേസ് ഇവരുടെ Feast ആഘോഷവും സംയുക്തമായി നടത്തി. വൃദ്ധമാതാപിതാക്കളെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ച് മാതാപിതാക്കൾ അമൂല്യസമ്പത്താണ് എന്ന ബോധ്യം നൽകി. കേരളപ്പിറവിദിനത്തിൽ മാതൃഭാഷയും ജന്മനാടും ശ്രേഷ്ഠമാണെന്ന മനോഭാവത്തിൽ വളരാൻ ഉതകുന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചു.
നവംബർ 14 ശിശുദിനാഘോഷം
നവംബർ 14 ശിശുദിനാഘോഷം വർണാഭമായിരുന്നു. ഡാൻസ്, പാട്ട്, പ്രസംഗം, റാലി, സ്വാതന്ത്ര്യസേനാനികളുടെ പ്രഛനാവേഷാഭിനയം തുടങ്ങിയ നിറപ്പകിട്ടാർന്ന പ്രവർത്തനങ്ങളിലൂടെ കുട്ടികൾ തങ്ങളുടെ കലാവിരുതുകൾ പ്രകടിപ്പിച്ചു. ലോകവിദ്യാർത്ഥിദിനാചരണത്തിന്റെ ഭാഗമായി അങ്കമാലി KPCC വിചാർ വിഭാഗ് അങ്കമാലി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ആത്മകഥ ‘എന്റെ സത്യാന്വഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ശാസ്ത്രസാങ്കേന്ദികവിദ്യകളെ അതിന്റെ വൈവിധ്യമാർന്ന രൂപത്തിൽ അവതരിപ്പിച്ച എക്സിബ്ഷൻ മേള ഇല്ലുമിന 2k23 പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജെസ്സി ജോയ് ഉദ്ഘാടനം ചെയ്തു.
ക്ലബുകൾ സംഘടനകൾ
നിറഭംഗിയിലും , സൗരഭ്യത്തിലും അനോകായിരം പുഷ്പങ്ങൾ വിരിഞ് നിറഞ ഉദ്യാനം പോലെ ശാസ്ത്രമികവാർന്ന പ്രവർത്തനങ്ങളോടെ പരിലസിക്കുന്നു. വ്യത്യസ്ത പരിപാടികളോടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിനി രാജീവ് ഉദ്ഘാടനം ചെയ്ത ശാസ്ത്രരംഗം കബ്ല് ശാത്രപരിക്ഷണങ്ങൾ, ക്വിസ്, മത്സരങ്ങൾ, still& working model എന്നിവയിലുടെ ശാസ്ത്രരംഗത്തെ കൗതുകങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നു. സുകൃത ജീവിതത്തിലൂടെ ക്രസ്തുമസ്സിനൊരുങ്ങുന്നതിനും, കുട്ടികളുടെ പ്രത്യേക മധ്യസ്ഥയായ വി. അൽഫോൻസാമയുടെ സുകൃതങ്ങൾ സ്വന്തമാക്കുന്നതിനും, മൂല്യാധിഷ്ഠതജീവിതം നയിക്കാനം അൽഫോൻസ ഗാർഡൻ സഹായിക്കുന്നു വിശ്വാസം , പഠനം , സേവനം എന്ന ആപ്തവാക്യവുമായി ക്രിസ്തുവിലേക്ക് വളുരുക എന്ന ലക്ഷ്യത്തേടെ KCSL സംഘടന മുന്നേറുന്നു അതിരുപതാ മത്സരത്തിൽ ലളിതഗാനം, പുത്താൻപാന , കഥപ്രസംഗം , English speechഎന്നീ ഇനങ്ങളിൽ മാസ്റ്റർ സാവിയോ ജോസ്, കുമാരി ദീപ്തി മാർട്ടിൻ, ആൻമേരി സെബാസ്റ്റ്യൻ , അനറ്റ് മരിയ ആന്റു എന്നിവർ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഒരോ ഒരിന്ത്യ, ഒരൊറ്റ ജനത എന്ന മുദ്രാവാക്യവുമായി DCL സംഘടനാംഗങ്ങൾ Talent test, scholarship പരിക്ഷ എന്നിവയിൽ പങ്കെടുത്ത് സമത്വം സഹോദര്യം തുടങ്ങിയവ സ്വായത്തമാക്കാൻ ഉത്സാഹിക്കുന്നു .ലഹരിവിരുദ്ധ സംഘടനാംഗങ്ങൾ അധ്യാപകരോട് ചേർന്ന് ഉൗർജ്ജസ്വലരായി പ്രവർത്തിക്കുന്നു . ജനപ്രതിനിധികൾ എക് സൈസ് ഡിപ്പാർട്ടുമെന്റ് ,PTA , അധ്യാപകരോട് ഇവരുടെ സാന്നിധ്യത്തിൽ വിദ്യാലയാങ്കണത്തിൽ നടന്ന് ലഹരിക്കെതിരെ ജനകീയ സംവാദസദസ്സ് ശ്രദ്ധേയമാണ്. പാവപ്പെട്ടവരിൽ ക്രസ്തുവിന്റെ മുഖം ദർശിച്ച് ജീവിതം മുഴുവൻ അവർക്കായി ഹോമിച്ച വി. മദർ തെരേസയുടെ ചൈതന്യം സ്വായത്തമാക്കി ത്യാഗത്തോടെ തീക്ഷ്ണതയോടെ മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധരായ 33 കുട്ടികൾ അംഗങ്ങളായ മദർ തെരേസ അവാർഡ് സംഘടന നല്ലരീതിയിൽ പ്രവർത്തുച്ചുവരുന്നു പ്രകൃതിയാകുന്ന അമ്മയെ സ്നേഹിച്ച് സംരക്ഷിക്കൻ പ്രചോദനം നൽകുന്ന ഹരിതസേനയിലുടെ വിഷരഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ കുട്ടികൾ ഉത്സുകരാണ്.
SPC
കാലത്തിന്റെ ശബ്ദം കാതകളിൽ മുഴങ്ങുമ്പോൾ ശുഭ പ്രതീക്ഷകളോടെ സാമൂഹസേവന ദൗത്യം ഏറ്റെടുത്ത് പരിശീലനം നേടുന്ന 132 SPC cadets നമ്മുടെ അഭിമാനമാണ് ബുധൻ, വെള്ളി ദിവസങ്ങളിൽ traning നടത്തുന്നു. അവധിക്കാലത്രിദിന ക്യാമ്പ് മാതാപിതാക്കളുടെ സഹകരണത്തോടെ നടത്തി. Aug.2 SPC day വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് SPC cadets മധുരവനം പദ്ധതിക്ക് തുടക്കമിട്ടു. SCOUT & GUIDE
ഇരുട്ടിനെ പഴിക്കാതെ തങ്ങളാൽ കഴിയുന്നവിധം ഒരു ചെറുതിരിയെങ്കിലും തെളിക്കാൻ , സാമൂഹ്യസേവന തല്പരരായ പൗരമ്പരെ വാർത്തെടുക്കാൻ പരിശീലനം നൽകുന്ന scout & Guide കർമ്മോത്സുകതയേടെ പ്രവർത്തിക്കുന്നു. വിവിധ ഘട്ടങ്ങളിലായി 200 scout &Guide ക്രമാനുഗത പരിശീലനം നേടുന്നു . LITTLE KITES
ഹൈടെക് പദ്ധതിയുടെ ഭാഗമായി I.T മേഖലയുടെ അനന്തസാധ്യതകളിലേക്ക് ഇളംതലമുറയെ കൈപിടിച്ചുയർത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന വിദ്യഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന IT club ആണ് Little kites 8,9,10 ക്ലാസ്സുകളിലായി 120 കുട്ടികൾ റോബോട്ടിംഗ് , അനിമേഷൻ , ഇലക്ട്രോണിക്സ് , മാലയളം ടൈപ്പിംഗ് , പ്രോഗ്രാമിംഗ് എന്നിങ്ങനെ വിവിധ മേഖലകളിൽ പരിശീലനം നേടുന്നു
JUNIOR RED CROSS
സ്നേഹത്തിന്റെയും , സേവനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം യുവമാനസ്സുകളിൽ വളർത്തി വ്യക്തിത്വ വികസനം , ആരോഗ്യസംരക്ഷണം , ആതുരസേവനം , അത്യാഹിതങ്ങൾ തടയാൽ, സേവന തല്പരത തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ Red cross cadetsപരിശീലനം തേടുന്നു.
N.S.S
കുട്ടികളിൽ സേവനസന്നദ്ധതാ മനോഭാവം വളർത്തുക എന്ന ലക്ഷത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് നാഷണൽ സർവീസ് സ്കീം . സമൂഹത്തിന് അത്യന്താപേക്ഷിതമായ സേവനങ്ങൾ ചെയ്യാൻ N.S.S അംഗങ്ങൾ ഉത്സുകരാണ് . പെൺകുട്ടികൾക്ക് 'ആർച്ച' എന്ന പേരിൽ സെൽഫ് ഡിഫൻസ് ക്ലാസ്സ് നൽകി. സ്വച്ഛത ഹി സേവയുടെ ഭാഗമായി വിദ്യാലയം പരിസരം വൃത്തിയാക്കുകയും രക്തദാന സന്ദേശശൃംഖല നടത്തുകയും ചെയ്തു.
സൗഹൃതക്ലബ് & കരിയർ ഗൈഡൻസ്
+1,+2 കുട്ടികൾക്കായുള്ള സൗഹൃതക്ലബും, കരിയർ ഗൈഡൻസും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സുകളും മോട്ടിവേഷനും നൽകിവരുന്നു.
ശാസ്ത്രോത്സവ്
കുട്ടികളുടെ മനസ്സിൽ ശാസ്ത്രസ്വപ്നങ്ങൾ നിറച്ചാർത്ത് പകരുന്ന നൂതനമാർഗ്ഗങ്ങൾ കണ്ടെത്താൻ അധ്യാപകർ ഉത്സുകരാണ്. അങ്കമാലി ഉപജില്ല ശാസ്ത്രോത്സവത്തിൽ 69 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി എന്നത് ഏറെ അഭിനന്ദനാർഹമാണ്. പ്രവൃത്തിപരിചയമേള HS & HSS Over all, സോഷ്യൽ സയൻസ് ഹൈസ്കൂൾ Over all, IT ഹൈസ്കൂൾ Second Over all, സയൻസ് ഹൈസ്കൂൾ Second Over all. ജില്ലാതല ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയമേളയിൽ Over all Championship കരസ്ഥമാക്കി Best Schoolഎന്ന ബഹുമതി നേടി. മേളയിൽ Clay Model- ന് മാസ്റ്റർ ആദിത്യൻ സജി A Grade, മെറ്റൽ എൻഗ്രേവിംഗിന് മാസ്റ്റർ ശ്രേയസ് പ്രസാദ് A Grade , Beads Work കുമാരി നന്ദന T.J A Grade, സ്ക്രാച്ചിം പ്രോഗ്രാമിംഗിന് മാസ്റ്റർ ബേസിൽ സിജോ B Grade , Palm leaves product- ന് കുമാരി അബിയ T.S A Grade, Coconut shell product- ന് നോയൽ സെബി A Grade, ലതർ വർക്കിന് കുമാരി അൽക്ക ബിനു A Grade, പ്രസന്റേഷന് മാസ്റ്റർ അൻവിൻ ജിജോ C Gradeകരസ്ഥമാക്കി. St. Joseph's-ന്റെ അങിമാനതാരങ്ങളായി മാറിയ, മിന്നും താരങ്ങൾക്ക് അഭിനന്ദനങ്ങൾ...
Moral Science & Spiritual Animation
നന്മയുടെയും സത്യത്തിന്റെയും ചിന്തകൾ പാകി മൂല്യാധിഷ്ഠിത തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്ന മോറൽ സയൻസ് ക്ലാസ്സുകൾ ചിട്ടയായി നടക്കുന്നു. കഴിഞ്ഞ അധ്യയനവർഷം അതിരൂപതാ മോറൽ സയൻസ് പരീക്ഷയിൽ മാസ്റ്റർ ആൽബിൻ സുനിൽ, കുമാരി ആൽഫിയ ജോണി, അനീറ്റ വർഗീസ്, അനഘ C.V, സോന ദേവസ്സി, സോന വിജു, നിയ തെരേസ്, ജീവൽ ജിയോ എന്നിവർ Scholarship- ന് അർഹരായി. റവ. ഫാ. റോബിൻ & ടീം നയിച്ച ധ്യാനവും പ്രോഗ്രാമുകളും കുട്ടികൾക്ക് ആത്മീയ ഉണർവ്വും സന്തോഷവും നൽകി. എല്ലാ മാസവുമുള്ള വിശുദ്ധ കുർബാന, വചനസന്ദേശം, പരീക്ഷ ഒരുക്ക പ്രാർത്ഥന, ആരാധന ഇവയിലൂടെ കുട്ടികളെ ആത്മീയതയിൽ വളരാൻ സഹായിക്കുന്ന ഇൻഫന്റ് ജീസസ് ചർച്ച് വികാരി റവ. ഫാ. വർഗീസ് പുളിക്കൽ, സഹവികാരി റവ. ഫാ. അഖിൽ പള്ളിപ്പാടൻ എന്നിവരോടുള്ള നന്ദിയും കടപ്പാടും ഇത്തരുണത്തിൽ അറിയിക്കട്ടെ. പലവിധ ജീവിത പ്രശ്നങ്ങളാൽ അസ്വസ്ഥരായ കുഞ്ഞുങ്ങൾക്ക് പഠനത്തിൽ താല്പര്യവും, ശ്രദ്ധയും ലഭിക്കാൻ സഹാ.കമാ. വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലുംഗും സ്കൂളിൽ നൽകുന്നു. സ്നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ സത്ഗുണങ്ങളാൽ ശോഭിക്കുന്നവരാകാൻ നല്ല പാഠം പദ്ധതി പ്രചോദനമേകുന്നു. ജീവകാരുണ്യനിധിയിലെ ചെറുതുട്ടുകളുടെ സമാഹാരത്തിലൂടെ സഹപാഠികളുടെയും അവരുടെ മാതാപിതാക്കളുടെയും രോഗാവസ്ഥയിൽ സഹായഹസ്തം നീട്ടാൻ, സാമ്പത്തിക ക്ലേശങ്ങളിൽ സഹായിക്കാൻ കുട്ടികൾ ഉത്സുകരാണ്.
അവാർഡുകൾ സ്കോളർഷിപ്പുകൾ
USS പരീക്ഷയിൽ കുമാരി അതുല്യ. പി, ഐശ്വര്യ മോനിഷ്, ഡിയോണ ആൻ ബിജോയ്, അനൗഷ്ക ഷിജൻ, ആരാധ്യ P.S, അന്ന ജിനോ, നിയ തെരേസ് ബിനോയ്, സോന വിജു, റോഷ്ന ഷൈജോഷ് എന്നിവർ സ്കോളർഷിപ്പിന് അർഹരായി. കുമാരി നിയ തെരേസ് ബിനോയ്, അതുല്യ. പി, ആരാധ്യ P.S , അന്ന ജിനോ എന്നിവർ Gifted Childrenആയി തെരഞ്ഞെടുക്കപ്പെട്ടു. NMMS പരീക്ഷയിൽ മാസ്റ്റർ അഭിനവ്. എസ്. മേനോൻ, അലൻ ജിജോ എന്നിവർ സ്കോളർഷിപ്പിന് അർഹരായി. നാഷണൽ ലെവൽ അബാക്കസ് പരീക്ഷയിൽ 12 കുട്ടികൾ വിജയികളായി. ഗൗരി പാർത്ഥസാരഥി, ആര്യ പാർത്ഥസാരഥി എന്നിവർ മൂന്നാം റാങ്ക് കരസ്ഥമാക്കി. സുവർണം ക്വിസ് മത്സരത്തിൽ മാസ്റ്റർ ഏബൽ സിജോ & മെൽവിൻ അനിൽ ക്യാഷ് അവാർഡ് നേടി. കുട്ടികളിൽ ശാസ്ത്രീയാഭിരുചി വളർത്താൻ നാഷണൽ ലെവലിൽ നടത്തുന്ന Inspire അവാർഡിന് മാസ്റ്റർ എഡ്വിൻ ഷൈജു ജില്ലാതലത്തിൽ സെലക്ട് ചെയ്യപ്പെട്ടു. കാലാകാലങ്ങളിൽ അധ്യാപകവൃത്തിയിൽ നിന്നും വിരമിച്ച അധ്യാപകരും, സുമനസ്സുകളും പഠനത്തിൽ സമർത്ഥരും, നിർധനരുമായ കുട്ടികൾക്ക് സ്കോളർഷിപ്പുകളും, പഠനചെലവും ഏർപ്പെടുത്തിയിരിക്കുന്നത് നന്ദിയോടെ ഒർക്കുന്നു. Support a child programme- ന്റെ ഭാഗമായി തുറവൂർ ലയൺസ് ക്ലബ് 8 കുട്ടികൾക്ക് പഠനച്ചെലവ് നൽകി വരുന്നു. അങ്കമാലി ലയൺസ് ക്ലബ് 10 കുട്ടികൾക്ക് പഠനസാമഗ്രികളും നൽകി.
കായികം
കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യവും കായികശേഷിയും പോഷിപ്പിക്കുന്നതിന് പര്യാപ്തമായ കായികപരിശീലനം - ഫുഡ്ബോൾ, വോളിബോൾ, നെറ്റ്ബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ്, ജൂഡോ എന്നീ ഇനങ്ങളിൽ നൽകി വരുന്നു. വേനൽക്കാല സമ്മർ ബ്ലെയ്സ് കോച്ചിംഗ് ക്യാമ്പിൽ കുട്ടികൾ പങ്കെടുത്ത് മികവുള്ളവരാകുന്നു. മുത്തൂറ്റ് ഗ്രൂപ്പും, ഫഡറൽ ബാങ്കും, ജോയി ആലുക്കാസും ജനപ്രതിനിധികളും ചേർന്ന് വോളിബോൾ കോർട്ട് പുനർനിർമ്മിച്ചതും കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനായി മുത്തൂറ്റ് ഗ്രൂപ്പ് ഒരു മൾട്ടി ജിം മെഷീൻ Sponser ചെയ്തതും ഇത്തരുണത്തിൽ ഏറെ നന്ദിയേടെ സ്മരിക്കുന്നു. സുബ്രതോ മുഖർജി ഫുഡ്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗം boys വിജയികളായി റവന്യൂ ജില്ലാ ടൂർണമെന്റിൽ അർഹരായി. ഉപജില്ല ഫുഡ്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗം ആൺകുട്ടികൾ കിരീടം ചൂടി, റവന്യൂ ജില്ലാ ഫുഡ്ബോൾ ടൂർണമെന്റിന് യോഗ്യതനേടി. റവന്യൂ മത്സരത്തിൽ മാസ്റ്റർ സാവിയോ സോണി, ആദിൽ മനോജ്, അതുൽ M.S, ജിഷ്ണു K.B, ജോൺ ജോയി, ആദർശ് ശ്യാംലാൽ എന്നിവർ ഹയർ ലെവൽ സെലക്ഷൻ നേടി. ജൂഡോ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ 8 സ്വർണവും, 1 വെള്ളിയും കരസ്ഥമാക്കി, റവന്യൂ ജില്ലാ മത്സരത്തിന് യോഗ്യരായി. റവന്യൂ ജില്ലാ ജൂഡോ മത്സരത്തിൽ 3 കുട്ടികൾ സ്വർണവും, 5 വെള്ളിയും കരസ്ഥമാക്കി. മാസ്റ്റർ എൽവീസ് ജിജോ, ബേസിൽ ബേബി, വിഷ്ണു വിനോദ് എന്നിവർ സംസ്ഥാന ജൂഡോ മത്സരത്തിന് യോഗ്യത നേടുകയും മാസ്റ്റർ വിഷ്ണു വിനോദ് വെള്ളി മെഡൽ കരസ്ഥമാക്കുകയും ചെയ്തു. അങ്കമാലി സബ്ജില്ല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നമ്മുടെ കുട്ടികൾ 5 സ്വർണവും, 9 വെങ്കലവും കരസ്ഥമാക്കുകയും, സീനിയർ ഗേൾസ് വിഭാഗത്തിൽ കുമാരി റോസ്മി ജോൺസൺ വ്യക്തിഗത ചാമ്പ്യനാവുകയും ചെയ്തു. എറണാകുളം റവന്യൂ ജില്ലാ അതിലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കുമാരി ആൻഗ്രെയ്സ് ബിജു 4*100 മീറ്റർ റിലേയിൽ സ്വർണവും 4*400 മീറ്റർ റിലേയിൽ വെങ്കലവും കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി. അങ്കമാലി സബ്ജില്ല ബാഡ്മിന്റൺ മത്സരത്തിൽ സീനിയർ ഗേൾസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എറണാകുളം ജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് മാസ്റ്റർ ബിൽട്ടൻ V.B, കുമാരി ഹെറിൻ തോമസ് എന്നിവർ സെലക്ട് ചെയ്യപ്പെട്ടു. ഉപജില്ല കരാട്ടെ മത്സരത്തിൽ നമ്മുടെ കുട്ടികൾ 2 സ്വർണവും 3 വെള്ളിയും കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യരായി. റവന്യൂ ജില്ല മത്സരത്തിൽ കുമാരി ഗൗരിനന്ദ രാജു വെങ്കലം കരസ്ഥമാക്കി. സബ്ജില്ല ക്രിക്കറ്റ് ടീമിലേക്ക് Master Meston Benny, P. Krishnadev, Sourav S. Karth എന്നിവർ സെലക്ട് ചെയ്യപ്പെട്ടു. എറണാകുളം വോളിബോൾ മത്സരത്തിൽ ജൂനിയർ ഗേൾസ് Under 17 വിഭാഗം കുമാരി എൽസ തെരേസ റ്റോം, അന്ന ജോയി, സബ് ജൂനിയർ Under 14 വിഭാഗം മാസ്റ്റർ അലക്സിൻ ലിസ്റ്റിൻ, ആന്റണി ജോയി എന്നിവർ സംസ്ഥാന വോളിബോൾ മത്സരത്തിന് യോഗ്യതനേടി. വരാപ്പുഴയിൽ വച്ച് നടന്ന Under 17 വിഭാഗം ഗേൾസ് വോളിബോൾ മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. St. Joseph’s കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ...