ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/E CUBE

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്

📅 15 March 2026

ഇ-ക്യൂബ് ഫെസ്റ്റ്: ജില്ലയിലെ വിദ്യാലയങ്ങളിൽ വിപുലമായ ആഘോഷിച്ചു
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ ശേഷി വർദ്ധിപ്പിക്കുന്നതിനായി കൈറ്റ് കാസർഗോഡ് സംഘടിപ്പിച്ച 'ഇ-ക്യൂബ് ഫെസ്റ്റ്' ജില്ലയിലെ വിദ്യാലയങ്ങളിൽ ആവേശകരമായി നടന്നു. 'Enjoy, Enhance, Empower' എന്നീ മൂന്ന് തലങ്ങളിലൂടെ ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പഠനോത്സവം സംഘടിപ്പിച്ചത്. സമഗ്ര പോർട്ടലിലെ വിഭവങ്ങളും ഡിജിറ്റൽ ലാംഗ്വേജ് ലാബിലെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി കുട്ടികളുടെ കേൾവി, സംസാരം, വായന, എഴുത്ത് ശേഷികൾ വികസിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ മേളയുടെ ഭാഗമായി നടന്നു.

ഈ വർഷത്തെ ഫെസ്റ്റിൽ പുതിയ സ്ട്രാറ്റജികൾ നടപ്പിലാക്കി എന്നത് ശ്രദ്ധേയമാണ്. ഓരോ ക്ലാസ്സിലും ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ താല്പര്യമുള്ള കുട്ടികളെ 'ഇ-ക്യൂബ് അംബാസഡർമാരായി' തിരഞ്ഞെടുത്ത് മറ്റ് കുട്ടികളെ ലാംഗ്വേജ് ലാബ് ഗെയിമുകൾ കളിക്കാൻ സഹായിക്കുന്ന ചുമതല ഏൽപ്പിച്ചു. മാർച്ച് പകുതിയോടെ നടന്ന സ്കൂൾ തല ലാംഗ്വേജ് ഫെസ്റ്റുകളിൽ കുട്ടികൾ ഇ-ക്യൂബ് മൊഡ്യൂളിലെ പ്രവർത്തനങ്ങൾ മാത്രം ഉപയോഗിച്ച് പരസ്പരം സംവദിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് സംഭാഷണങ്ങളുടെ മൈക്രോ-ഡോക്യുമെന്റേഷൻ വീഡിയോകൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചതും ശ്രദ്ധിക്കപ്പെട്ടു.

ക്ലാസ്സ് അടിസ്ഥാനത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ 'Enjoy Phase' എന്ന നിലയിൽ കഥകൾ കേൾക്കുന്നതിനും ഗെയിമുകളിലൂടെ പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും മുൻഗണന നൽകി. കഥാപാത്രങ്ങളുടെ റോൾ പ്ലേയും സ്കിറ്റുകളും കുട്ടികൾ അവതരിപ്പിച്ചു. അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിൽ 'Enhance Phase' ഭാഗമായി നിത്യജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സംഭാഷണങ്ങൾ രൂപപ്പെടുത്തുകയും അഭിമുഖങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കും ഇ-ക്യൂബ് അംബാസഡർമാർക്കും സ്കൂൾ അസംബ്ലികളിൽ വെച്ച് 'ഇ-ക്യൂബ് സ്റ്റാർ ബാഡ്ജുകളും' ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വീഡിയോ ഡോക്യുമെന്റേഷനിലൂടെ മികച്ച രീതിയിൽ പഠനോത്സവം നടപ്പിലാക്കിയ സ്കൂളുകളെ ജില്ലാതലത്തിൽ പ്രത്യേകം ആദരിക്കുകയും ചെയ്തു. അധ്യാപകരുടെയും ഐടി കോർഡിനേറ്റർമാരുടെയും പൂർണ്ണ സഹകരണത്തോടെ ഇംഗ്ലീഷ് ഭാഷാ പഠനരംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് ഈ പദ്ധതി വഴിയൊരുക്കി.