ആദ്യ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 25 വ്യാഴാഴ്ച്ച കണിയാപുരം സബ്ബ് ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ അരുൺ സി വിജയന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി .ക്യാമ്പിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി അനീഷ് ജ്യോതി നിർവ്വഹിച്ചു .തദവസരത്തിൽ സ്കൂൾ ഐ ടി കോഡിനേറ്റർ ശ്രീ വിനോദ് ലിറ്റിൽ കൈറ്റ്സ് മെൻൻ്റേഴ്സായ ശ്രീമതി ദിവ്യ ശ്രീമതി പ്രിയ എന്നിവ പങ്കെടുത്തു .
അഭിരുചി പരീക്ഷ...
2025-28 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്തോടെ നടത്തി.199 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷക്ക് അപേക്ഷ നൽകി
പ്രവർത്തനങ്ങൾ -.ഫ്രീടം ഫെസ്റ്റ് 2025
.ഫ്രീടം ഫെസ്റ്റുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 22 ന് സ്കൂൾ അസംബ്ലിയിൽ ഫ്രീടം ഫെസ്റ്റ് പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയുണ്ടായി .തുടർന്ന് സ്കൂൾ ഐ ടി ലാബിൽ റോബോറ്റിക് കിറ്റ്സ് ഉപയോഗിച്ച് 2023- 25 ലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രവർത്തനങ്ങളും പ്രദർശനം നടത്തുകയുണ്ടായി.
ഫ്രീടം ഫെസ്റ്റ്ദിനത്തോടനുബന്ധിച്ച്കൈറ്റിന്റെ ജില്ലാ ഓഫീസിൽ വച്ച് നടന്ന സോഷ്യൽ ഇംമ്ബാക്ട് ഓൺ ഇംമ്പ്മെന്റഷൻ ഓഫ് എ ഐ എന്ന വിഷയത്തിൽ പേപ്പർ പ്രസന്റേഷനിൽ നമ്മുടെ സ്കൂളിലെ 9 I ലെ ഹൃഷികേശ് ദാമോദർ ഉം 9J യിലെ സിദ്ധാർഥ് ഉണ്ണികൃഷ്ണൻ നും പങ്കെടുത്തു.ഇവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .