Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം
ഈ അധ്യാന വർഷം നമ്മുടെ വിദ്യാലയത്തിൽ എൽകെജി -യുകെജി പ്രവർത്തനം ഭംഗിയായി ആരംഭിച്ചു .നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു. അക്ഷരദീപം തെളിയിച്ചു കൊടുത്തു. കുട്ടികൾക്ക് വ്യത്യസ്ത നിറത്തിലുള്ള പൂക്കൾ നൽകി. പഠനോപകരണ വിതരണം നടത്തി .ഉച്ച ഭക്ഷണ പദ്ധതി അന്നേദിവസം ആരംഭം കുറിച്ചു .കുട്ടികൾക്ക് ക്ലാസ് കയറ്റം നൽകി. പരിസ്ഥിതി ദിനം കാലടി കൃഷിഭവൻ ഓഫീസർ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീമതി ശാന്ത ചാക്കോ പള്ളി ട്രസ്റ്റി വർഗീസ് കുടിയിരിപ്പിൽ എച്ച് എം സിസ്റ്റർ എന്നിവർ സന്ദേശം നൽകി.പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈ നടൽ,പരിസ്ഥിതി ഗാനാലാപനം എന്നീ പ്രവർത്തനങ്ങൾ നടത്തി. പിടിഎ തിരഞ്ഞെടപ്പ്
വി എം ശ്യാംലാൽ പി ടി എ പ്രസിഡന്റായും ശ്രീമതി മീനാക്ഷി ബിനോയ് എം പി ടി എ പ്രസിഡന്റായും തിരഞ്ഞെടുത്തു .രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും നടത്തി .സിസ്റ്റർ ഹെലൻ റോസ് ക്ലാസ് നയിച്ചു.