ഉള്ളടക്കത്തിലേക്ക് പോവുക

പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ/ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

കുഞ്ഞു കൈകളിൽ വിരിയുന്ന കുഞ്ഞു പത്രങ്ങൾ

നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം നമ്മുടെ സ്കൂളിൽ നടത്തുന്ന വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നാണ് കുഞ്ഞു കൈകളിൽ വിരിയുന്ന കുഞ്ഞുപത്രങ്ങൾ . ഒരു പത്രം തയ്യാറാക്കുമ്പോൾ കുട്ടികൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. സ്കൂളിൽ നടക്കുന്ന ഓരോ ചെറിയ സംഭവങ്ങൾ വരെ എല്ലാ കുട്ടികളും ഏറെ കൗതുകത്തോടെയും, ജിജ്ഞാസയോടെയും നിരീക്ഷിക്കുന്നതിനും വളരെ ചെറിയ സംഭവങ്ങൾ വരെ ആര് , എപ്പോൾ , എന്ത് , എങ്ങനെ, എന്തുകൊണ്ട് എന്നീ ചോദ്യങ്ങളിലൂടെ പത്രവാർത്ത രൂപത്തിൽ ആക്കി സ്കൂളിൽ ഓരോ മാസവും ഓരോ ക്ലാസുകൾ എന്ന രീതിയിൽ സ്കൂൾ പത്രങ്ങൾ ഏറെ കൗതുകത്തോടെ തയ്യാറാക്കി വരുന്നു .


കളിപ്പങ്ക

കുട്ടികളിൽ ശാസ്ത്ര കൗതുകവും നിരീക്ഷണ പാടവവും വളർത്തിയെടുക്കുന്നതിനുവേണ്ടി നാലാം ക്ലാസിലെ "പലരൂപത്തിൽ നമുക്ക് ചുറ്റും" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രകൗതുകങ്ങൾ കുട്ടികളുടെ മുന്നിലേക്ക് തുറന്നുകാട്ടുന്നതിനുവേണ്ടി പരീക്ഷണങ്ങൾ കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. ഏറെ കൗതുകം നിറഞ്ഞ പരീക്ഷണങ്ങൾ പുതുമയോടെ കണ്ടും കേട്ടും മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ഇത് ഒരു വർഷം നീളുന്ന ഒരു തുടർ പ്രവർത്തനമായി നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്നു.