ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 42007-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42007 |
| യൂണിറ്റ് നമ്പർ | LK/2018/42007 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗണേഷ് കുമാർ സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിമി സുരേഷ് |
| അവസാനം തിരുത്തിയത് | |
| 18-02-2026 | Ramsiya |
അഭിരുചി പരീക്ഷ - ബോധവൽക്കരണ ക്ലാസ്
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.
അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു.
അപേക്ഷകൾ LKMS സൈറ്റിൽ ഉൾപ്പെടുത്തിയ ശേഷം പ്രിന്റൗട്ട് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025
സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്. സെർവർ ഉൾപ്പെടെ 10 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തി. മൂന്ന് ബാച്ചുകളായി 37 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.