ഉള്ളടക്കത്തിലേക്ക് പോവുക

സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025 - 26 ലെ പ്രവർത്തനങ്ങളും നേട്ടങ്ങളും.

19.01.2026 തിങ്കളാഴ്ച

1. 1. 2025-26 അധ്യയനവർഷത്തെ സ്കൂൾ വാർഷികം ഗംഭീരമായി ആഘോഷിച്ചു. കേരളത്തിന്റെ ബഹുമാന്യനായ പ്രതിപക്ഷനേതാവും പറവൂർ നിയമസഭാംഗവുമായ ശ്രീ അഡ്വ. വി ഡി സതീശൻ അവർകൾ ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകർതൃയോഗം അധ്യക്ഷ ശ്രീമതി ഹരിപ്രിയ എച്ച് അധ്യക്ഷതവഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ രമേഷ് ഡി കുറുപ്പ് മുഖ്യാതിഥിയായി. മാനേജ്മെന്റ് കമ്മിറ്റി അംഗം ശ്രീ ജി ചന്ദ്രശേഖർ കുട്ടികൾക്കുള്ള അവാർഡ് വിതരണം നിർവ്വഹിച്ചു. വാർഡ് കൗൺസിലർമാരായ ശ്രീമതി ആശാ ദേവദാസ്, ശ്രീ ജോബി പഞ്ഞിക്കാരൻ, പറവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ പ്രേംജിത്ത് സർ, മാതൃസംഗമം കൺവീനർ ശ്രീജ ദാസ് മുതലായവർ ആശംസകൾ അർപ്പിച്ചു. ദീർഘകാലത്തെ സേവനത്തിനുശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലളിത എസ്, ശ്രീമതി ആശ എസ്, ശ്രീമതി ആശ ആർ എന്നിവർക്ക് യാത്രയയപ്പും നൽകി. ഈ അക്കാദമിക വർഷത്തിൽ അക്കാദമിക അക്കാദമികേതര പ്രവ‌ർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് അവാർഡുകളും സമ്മാനങ്ങളും നൽകി. തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും ഉണ്ടായിരുന്നു.

22.01.2026 വ്യാഴാഴ്ച

1. നോർത്ത് പറവൂർ മുനിസിപ്പാലിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ ഈ വിദ്യാലയത്തിലെ അനന്യ എം എസ്, ശ്രുതിലക്ഷ്മി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.