സ്കൂൾ ഹിന്ദി ക്ലബ്ബായ സൂരീലി സഭയുടെ ഉദ്ഘാടനം ജൂൺ 19 ന് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സുരീലി സഭ രൂപീകരിച്ചിട്ടുള്ളത്. സുരീലി സഭയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പും നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.
വിശ്വഹിന്ദി ദിനം
ജനുവരി 12 ന് വിശ്വഹിന്ദി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ജനുവരി 10 ന് ആണ് വിശ്വ ഹിന്ദി ദിനം ആചരിക്കുന്നത്. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളുടെ പോസ്റ്റർ രചനയും പ്രദർശനവും നടത്തി. ഹിന്ദി പ്രസംഗം, പദ്യം ചൊല്ലൽ, ദൃശ്യാവിഷ്കാരം, ക്വിസ്, പുസ്തകാസ്വാദനം എന്നിങ്ങനെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പരിപാടികൾക്ക് ഹിന്ദി അധ്യാപകരായ ശ്രീമതി നസാര പർവീൺ , പ്രിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.