ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. പട്ടഞ്ചേരി/മറ്റ്ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്

സുരീലി സഭ

സ്കൂൾ ഹിന്ദി ക്ലബ്ബായ സൂരീലി സഭയുടെ ഉദ്ഘാടനം ജൂൺ 19 ന് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അ‍ഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സുരീലി സഭ രൂപീകരിച്ചിട്ടുള്ളത്. സുരീലി സഭയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പും നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.

പ്രേംചന്ദ് ജയന്തി

പ്രേംചന്ദ് ജയന്തി 2025
പ്രേംചന്ദ് ജയന്തി 2025

പ്രേംചന്ദ് ജയന്തി ജൂലൈ 31 ന് ആഘോഷിച്ചു. പ്രത്യേകമായി സംഘടിപ്പിച്ച അസ്സംബ്ലിയിൽ പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാർത്ഥികൾ കുറിപ്പ്, പ്രസംഗം എന്നിവ അവതരിപ്പിച്ചു. പ്രേംചന്ദിന്റെ കഹാനി " കഫൻ" വീഡിയോ പ്രദർശനം നടത്തി. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ പ്രേംചന്ദിന്റെ രചനകളെക്കുറിച്ച് സംസാരിച്ചു. "കലം കാ സിപാഹി" , "ഉപന്യാസ് സമ്രാട്ട് " എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രേംചന്ദിനെ കുറിച്ച് കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി. പ്രേംചന്ദിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

ദേശീയ ഹിന്ദി ദിനം

സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു. UP, HS വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഹിന്ദി പ്രാർത്ഥന, പ്രതിജ്ഞ, ചിന്താവിഷയം, പ്രഭാഷണം മുതലായവ അവതരിപ്പിച്ചു. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , ഹിന്ദി അദ്ധ്യാപിക പ്രിയ ടീച്ചർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സ്നിയ മാധവ് വിജയിച്ചു.

വിശ്വഹിന്ദി ദിനം

വിശ്വഹിന്ദി ദിനം 2025
വിശ്വഹിന്ദി ദിനം 2025

ജനുവരി 12 ന് വിശ്വഹിന്ദി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ജനുവരി 10 ന് ആണ് വിശ്വ ഹിന്ദി ദിനം ആചരിക്കുന്നത്. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളുടെ പോസ്റ്റർ രചനയും പ്രദർശനവും നടത്തി. ഹിന്ദി പ്രസംഗം, പദ്യം ചൊല്ലൽ, ദ‍ൃശ്യാവിഷ്കാരം, ക്വിസ്, പുസ്തകാസ്വാദനം എന്നിങ്ങനെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പരിപാടികൾക്ക് ഹിന്ദി അധ്യാപകരായ ശ്രീമതി നസാര പർവീൺ , പ്രിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.