ഗവ.എൽ.പി.എസ്.ചുണ്ടവിളാകം

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44203 (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.എസ്.ചുണ്ടവിളാകം
വിലാസം
ചുണ്ടവിളാകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201744203






ചരിത്രം

1895 പട്ട്യക്കാല എന്ന സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ് ഗവ. എല്‍ പി എസ് ചുണ്ടവിളാകം . സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന അയ്യങ്കാളിയുടെ സുഹൃത്തായിരുന്ന ശ്രീ അപ്പാവുവൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പിന്നീട് സര്‍ക്കാരിന് വിട്ടുനല്‍കിയ ഈ വിദ്യാലയത്തിന് 1955 ല്‍ ഒരു ഓല മേഞ്ഞ കെട്ടിടം സ്വന്തമായി ഉണ്ടായി . പത്ത് സെന്റ്‌ സ്ഥലമാണ് ആദ്യഘട്ടത്തില്‍ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ടായിരുന്നത് . 1968 ല്‍ ഹെഡ്മാസ്റ്ററായി വന്ന ശ്രീ ശങ്കരന്‍ മാഷിന്‍റെ ശ്രമഫലമായി സ്കൂളിനാവശ്യമായ കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്തു . എപ്പോള്‍ ഒരേക്കര്‍ മൂന്ന്‍ സെന്റ്‌ സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട് . സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രഥമാധ്യാപകന്‍ ശ്രീ നല്ല തമ്പി മാഷും ആദ്യത്തെ വിദ്യാര്‍ത്ഥി ശ്രീ സാമുവല്‍ ജോണുമാണ് .

    അതിയന്നൂര്‍ പഞ്ചായത്തിലെ മികച്ച ജനായത്ത വിദ്യാലയമാണ് ജി എല്‍ പി എസ് ചുണ്ടവിളാകം . വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രശസ്തരായ വ്യക്തികള്‍ക്ക് ജന്മം നല്‍കാന്‍ ഈ വിദ്യാലയത്തിനായിട്ടുണ്ട്                      

ഭൗതികസൗകര്യങ്ങള്‍

മികച്ച ക്ലാസ് മുറികള്‍ .... സ്വയം പഠനത്തിനായുള്ള പഠനോപകരണങ്ങള്‍ ,വായനമൂല , റിസോഴ്സ് പുസ്തകങ്ങള്‍ , ബിഗ്‌ പിക്ചര്‍ , കുട്ടികളുടെ മികവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ഗച്ചുവരുകള്‍ എന്നിവ ഓരോ ക്ലാസ്സിലും ഉണ്ട് വായനാമുറി ... വായനയെ പ്രചോദിപ്പിക്കുന്ന അന്തരീക്ഷം , ലൈബ്രറി , കുട്ടിത്തമുള്ള പുസ്തകങ്ങള്‍ , ബാലമാസികകള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക ഇടം , പാഠപുസ്തകക്കൂട് സ്മാര്‍ട്ട്‌ ക്ലാസ്സ്മുറി ഓണസ്റ്റി ഷോപ്പ് ശുചിത്വമുള്ള അടുക്കള മികച്ച കളി ഉപകരണങ്ങള്‍ കൂട്ടുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ മിനി ബാന്‍ഡ് സെറ്റ് , കൂട്ടുകാരുടെ ആകാശവാണി ,സ്കൂള്‍ കാമ്പസ് തന്നെ പഠനത്തിന് ഉതകുന്ന തരത്തിലുള്ള മറ്റു സംവിധാനങ്ങള്‍


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പണചെപ്പ്.... കൂട്ടുകാരുടെ ബാങ്ക് .... ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തനങ്ങളിലൂടെ പഠിക്കുന്നതിനുള്ള ലളിതമായ മാര്‍ഗ്ഗം
  • ഓണസ്ട്ടി ഷോപ്പ് .. ഗണിതം , ഭാഷ , നല്ല മൂല്യങ്ങള്‍ എന്നിവ നേടുന്നതിനുള്ള മികച്ച അവസരങ്ങള്‍
  • മഴവില്ല് ... ക്ലാസ് മാഗസിന്‍ , വിവിധ പതിപ്പുകള്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വായനവസന്തം വായനാ പ്രവര്‍ത്തനങ്ങള്‍ , വായനാ പരിശീലനം , വായന പ്രതിഭയെ കണ്ടെത്തല്‍ , തത്സമയ സമ്മാനങ്ങള്‍ വിതരണം ചെയ്യല്‍ , വായന പുരസ്ക്കാര വിതരണം , ക്ലാസ് തല മാഗസിനുകള്‍ , വായനയുടെ വിലയിരുത്തല്‍ ,പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കൂട്ടുകാര്‍ക്ക് മികവിന്‍റെ സാക്ഷ്യപത്രം

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

പഠനക്കൂട്ടം ... സ്വയം പഠനത്തിനുള്ള പഠന കൂട്ടായ്മ... ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ... അഭിമുഖങ്ങള്‍ , വാതില്‍പ്പുറ പഠനം പ്രോജക്റ്റുപ്രവര്‍ത്തനങ്ങള്‍ , ബാലസഭ , പ്രദര്‍ശനങ്ങള്‍ , ദിനാഘോഷങ്ങള്‍ , ആഴ്ച തോറും നടത്തുന്ന പ്രസംഗം , ക്വിസ് മത്സരങ്ങള്‍ എന്നിവ പഠനക്കൂട്ടത്തിന്‍റെ ചുമതലകള്‍ ഗാന്ധി ദര്‍ശന്‍ .... രാഷ്ട്രപിതാവിന്‍റെ ആശയങ്ങള്‍ കൂട്ടുകാരില്‍ എത്തിക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ... സോപ്പ് ലോഷന്‍ നിര്‍മ്മാണം , ആല്‍ബം നിര്‍മ്മാണം ... ഇംഗ്ലീഷ് ക്ലബ്ബ് ... ലെറ്റ് ആസ് ടോക്ക് ഇംഗ്ലീഷ് , സ്കിറ്റുകള്‍ , പ്രത്യേക പ്രവര്‍ത്തനങ്ങള്‍ , റിസോഴ്സ് ഡെസ്ക്ക് പ്രവര്‍ത്തനം ... ശാസ്ത്ര ക്ലബ്ബ് ... ശാസ്ത്ര പരീക്ഷണങ്ങള്‍ , വാര്‍ത്തകളുടെ ശേഖരണം , ഗണിത മാജിക്ക് , പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ....

മാനേജ്മെന്റ്

കേരള സര്‍ക്കാര്‍ സ്ഥാപനം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി അറിയാന്‍ കാണുക .... മഴവില്ല് www.chundavilakamlps.blogspot.com

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

|-തിരുവനന്തപുരത്ത് നിന്നും വരുന്നവര്‍ക്ക് ബാലരാമപുരം , വഴിമുക്ക് നിന്നും ഇടത്തോട്ടു തിരിഞ്ഞ് നെല്ലിമൂട് വഴി സ്കൂളിലെത്താം നെയ്യാറ്റിന്‍കര നിന്നും വരുന്നവര്‍ക്ക് കമുകിന്‍കോട് വെന്പകല്‍ വഴി ചുണ്ടവിളാകത്ത് എത്തി ചേരാം


|}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ചുണ്ടവിളാകം&oldid=282681" എന്ന താളിൽനിന്ന് ശേഖരിച്ചത്