ലിറ്റിൽകൈറ്റ്സ് 2025_28 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25ന് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. ജൂൺ 23 ന് 2025_28 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. ജൂൺ 25ന് നടക്കുന്ന ആപ്റ്റിറ്റ്യൂട് ടെസ്റ്റ് എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. 202 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. 170പേർ യോഗ്യത നേടി. ഈ വർഷവും ഞങ്ങളുടെ സ്‍കൂളിന് രണ്ടാമത്തെ ബാച്ച് അനുവദിക്കപ്പെട്ടു. 81 വിദ്യാർത്ഥികൾ അംഗത്വം നേടി. സെപ്റ്റംബർ 15,16 തീയതികളിൽ ആയി പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച വൈകീട്ട് 3.45 മുതൽ 4.45 വരെ 2025_28യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.