ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
10:10, 9 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ) ('ജൂൺ 3 പ്രവേശനോത്സവം ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനചടങ്ങുകൾ ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 3 പ്രവേശനോത്സവം ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനചടങ്ങുകൾ ലിറ്റിൽ കൈറ്റ്സിന്റെ ആധിമുഖ്യത്തിൽ തത്സമയ സംപ്രേക്ഷണം നടത്തിക്കൊണ്ടാണ് സ്കൂൾ തല ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പ്രിൻസിപ്പാൾ ടോമി എം. ജെ സ്വാഗതഭാഷണം നടത്തി. കുട്ടികൾക്ക് പുസ്തക വിതരണം നടത്തിക്കൊണ്ട് ഹെഡ് മാസ്റ്റർ മനോജ് കുമാർ പി.വി ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ അംഗങ്ങൾ, ടീച്ചേഴ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരങ്ങേറി. മധുര വിതരണം നടത്തി. Parent awareness class സമീർ മാസ്റ്റർ കൈരാര്യം ചെയ്തു.