LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

21096-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21096
യൂണിറ്റ് നമ്പർLK/2018/21096
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലപാലക്കാട്‌
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ലീഡർനന്ദ കിഷോർ സി വി
ഡെപ്യൂട്ടി ലീഡർദിയ ഫാത്തിമ വി
കൈറ്റ് മെന്റർ 1എം ജിജേഷ്
കൈറ്റ് മെന്റർ 2എ സുനിത
അവസാനം തിരുത്തിയത്
06-01-202651029

എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടന്നു.

വിവരസാങ്കേതികവിദ്യയിൽ താൽപര്യമുള്ള എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് നടന്നത്.സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടന്ന അര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ലോജിക് ആൻഡ് മാത്‍സ് പ്രോഗ്രാമിങ്, അഞ്ച് മുതൽ ഏഴ് വരെ ക്ലാസിലെ ഐ.ടി. പാഠപുസ്തകം, ഐ.ടി. മേഖലകളിലെ പൊതു വിജ്ഞാനം തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടന്നത്.196 വിദ്യാർത്ഥികളാണ് അഭിരുചി പരീക്ഷ എഴുതിയത്

പരീക്ഷ എഴുതാൻ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെ  ഒരു ഗ്രൂപ്പ് ആക്കി അതിൽ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും  മാതൃക ചോദ്യപേപ്പറുകൾ നൽകുകയും ചെയ്തിരുന്നു. സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെയും ലിറ്റിൽ കൈറ്റ്സ് അധ്യാപകരുടെയും സഹായത്താൽ മോക്ക് ടെസ്റ്റ്‌ കൾ നടത്തുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ഇത് പരീക്ഷയെ നേരിടുന്ന വിദ്യാർത്ഥികൾക്ക്  ആത്മധൈര്യം നൽകി.

ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള റോബോട്ടിക് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള 3ഡി അനിമേഷൻ എന്നിവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളാണ്.ഓരോ യൂണിറ്റിലും അഭിരുചി പരീക്ഷയിൽ മികച്ച നിലവാരം പുലർത്തുന്ന 20 മുതൽ 40 വരെ കുട്ടികൾക്കാണ്  ലിറ്റിൽ

കൈറ്റ്സിൽ അംഗത്വം ലഭിക്കുന്നത്. അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക്

പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റുമുണ്ട്.

പ്രധാനാധ്യാപകൻ പി. റഹ്മത്ത്,  ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ എം. ജിജേഷ്, എ. സുനിത, അധ്യാപകരായ ഷീജ, സവിത, സിജി, കരുണ, സാനിർ, ബൾക്കിസ് എന്നിവർ നേതൃത്വം നൽകി.


ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്'

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്'





പ്രിലിമിനറി ക്യാമ്പ്

എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് രണ്ടിന് സ്കൂൾ ലാബിൽ വെച്ചു നടന്നു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി സജ്‌ന സത്താർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ശ്രീമതി പ്രതീഭ അധ്യക്ഷത വഹിച്ചു.കൈറ്റ് മിസ്റ്റർ എം ജിജേഷ്  സ്വാഗതം പറഞ്ഞു.ഹെഡ് മാസ്റ്റർ പി റഹ്മത്ത്,സീനിയർ അസിസ്റ്റന്റ് മാരായ ശ്രീ മുസ്തഫ, ശ്രീമതി വിനീത എന്നിവർ ആശംസകൾ അറിയിച്ചു.സീനിയർ ലിറ്റിൽ കൈറ്റ്സ് ലീഡർ അബുൽ ഷഹബാസ് കുട്ടികളോട് അനുഭവം പങ്കുവെച്ചു.ക്യാമ്പിൽ വിവിധ സാങ്കേതികവിദ്യയുടെ പ്രസക്തി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം, എന്നിവ വീഡിയോ പ്രസന്റേഷനിലൂടെ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പ്രധാന ഉദ്ദേശങ്ങൾ

സ്ക്രാച് ഗെയിം ഉപയോഗിച്ചുള്ള ഗ്രൂപ്പിംഗ്, ക്വിസ്, ആനിമേഷൻ, റോബോട്ടിക്, ഗെയിം നിർമാണം, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം തുടങ്ങിയവയാണ് പ്രധാന സെക്ഷനുകൾ.

 
പ്രിലിമിനറി ക്യാമ്പ് 2024-27batch

ഐ ഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾക്കുള്ള ഐ ഡി കാർഡ്  പ്രിൻസിപ്പൽ എസ് പ്രതീഭ  വിതരണം ചെയ്തു.

 
ഐ ഡി കാർഡ് വിതരണം





യൂണിഫോം വിതരണം

ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് യൂണിഫോം പ്രധാന അധ്യാപകൻ പി റഹ്‌മത്ത്  വിതരണം ചെയ്തു.

 
യൂണിഫോം വിതരണം





ആക്ടിവിറ്റി ബുക്ക്‌ വിതരണം

ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾക്കുള്ളആക്ടിവിറ്റി ബുക്ക്‌ അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ  സജ്‌ന സത്താർ വിതരണം ചെയ്തു.

 
ആക്ടിവിറ്റി ബുക്ക്‌ വിതരണം





രക്ഷിതാക്കൾക്കുള്ള മീറ്റിംഗ്

ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നിവയിൽ തയ്യാറാക്കിയ പ്രവർത്തനങ്ങൾ കുട്ടിയുടെ രക്ഷിതാവ് സന്ദർശിക്കുന്നു

 
രക്ഷിതാക്കൾക്കുള്ള മീറ്റിംഗ്

ഗെയിം കോർണർ സന്ദർശനം

ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നിവയിൽ തയ്യാറാക്കിയ പ്രവർത്തനങ്ങൾ കുട്ടിയുടെ രക്ഷിതാവ് സന്ദർശിക്കുന്നു

 
ഗെയിം കോർണർ സന്ദർശനം





സൈബർ സുരക്ഷാ ക്ലാസ്സ്‌

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റ് ലെ അംഗങ്ങൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് ക്ലാസ്സ്‌ എടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സൈന കുട്ടി  ഉദ്ഘാടനം ചെയ്തു.

എടത്തനാട്ടുകര  പാലക്കുന്നു അംഗനവാടി പരിസരത്തു വെച്ചായിരുന്നു  ക്ലാസ്സ്‌ നടന്നത്. പാലക്കുന്ന് ഭാഗത്തുള്ള 40 അംഗങ്ങൾ പങ്കെടുത്തു.

 
സൈബർ സുരക്ഷാ ക്ലാസ്സ്‌
 
സൈബർ സുരക്ഷാ ക്ലാസ്സ്‌

ഉബുണ്ടു ഇൻസ്റ്റാല്ലേഷൻ ഫെസ്റ്റ്

എടത്തനാട്ടുകര  ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് നടത്തി.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ

പുതിയ ഒ എസ് ആയ 22.04 ആണ് അവധിക്കാലത്ത്  ക്ലാസ്സിലെയും, മൂന്ന് ഐ ടി ലാബിലെ യും കൂടി 78  ലാപ്ടോപ്പുകളിലും   ഇൻസ്റ്റാൾ ചെയ്തത്

 
ഉബുണ്ടു ഇൻസ്റ്റാല്ലേഷൻ ഫെസ്റ്റ്
 
ഉബുണ്ടു ഇൻസ്റ്റാല്ലേഷൻ ഫെസ്റ്റ്
 
ഉബുണ്ടു ഇൻസ്റ്റാല്ലേഷൻ ഫെസ്റ്റ്
 
ഉബുണ്ടു ഇൻസ്റ്റാല്ലേഷൻ ഫെസ്റ്റ് ന്യൂസ്‌ പേപ്പർ റിപ്പോർട്ട്‌