ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
  1. പ്രവേശനോത്സവം
  2. പരിസ്ഥിതി ദിനം
  3. ശുചിത്വ വർത്തമാനങ്ങൾ
  4. വായനവാരാഘോഷവും പുസ്തകമേളയും
  5. സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
  6. ലൈബ്രറി നവീകരണം
  7. പച്ചതുരുത്ത്
  8. ക്ലാസ് പി.ടി.എ
  9. സമഗ്ര ഗുണമേന്മ വർഷം
  10. ലഹരിക്കെതിരെ സ്കിറ്റ്
  11. ഡോക്ടേഴ്സ് ഡേ ദിനാചരണം
  12. യോഗ ദിനം
  13. കരുതൽ
  14. പരിസ്ഥിതി സൗഹൃദ കൂട്ടായ്മക്ക് തുടക്കം
  15. സ്വാതന്ത്ര്യദിനം ആചരിച്ചു 
  16. അന്നം ഊട്ടുന്നവരെ ആദരിച്ചു
  17. ഓണാഘോഷം
  18. നാടൻ ഭക്ഷ്യമേള
  19. നേമം സ്കൂളിലെ 'ഉണ്ണിയാർച്ച'മാർ
  20. സർഗാത്മക കുറിപ്പുകൾ
  21. ക്രിസ്തുമസ് സന്തോഷങ്ങൾ
  22. അതിജീവനത്തിന് കൂട്ടായി വിദ്യാലയവും
  23. നിറയെ കടലാസ് പൂക്കൾ. ഇന്ന് ഉച്ചകഴിഞ്ഞ് നേമം യു പി എസിലെ കുടുംബത്തിലെ ഒരാൾ അമ്മയോടൊപ്പം മിഠായിയും കടലാസ് പൂക്കളുമായി സ്കൂളിലെത്തി. 2023 മാർച്ച് മാസത്തിൽ വാർഷിക പരീക്ഷയുമെഴുതി അവൾ പോയതാണ്. അവധിക്കാലത്തെ ആഹ്ളാദാരവങ്ങൾക്കിടയിലാണ് നിയാമോളെ രോഗം പിടികൂടുന്നത്. ഒടുവിൽ കുടുംബാംഗങ്ങൾ അവളെ കോഴിക്കോട് മൈയ്ത്ര ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 2024 മെയ് 18 മുതൽ 2025 ഏപ്രിൽ 7 വരെയുള്ള ആശുപത്രി വാസം.. 40 ലക്ഷം രൂപ ചികിത്സക്കായി വേണ്ടി വന്നു. ഉദാരമതികളുടെ വലിയ സഹായം ലഭ്യമായി. സാന്ത്വനസ്പർശമായി ഞങ്ങളും ഒപ്പം ചേർന്നു. ഇനിയും കടം തീർക്കാനുണ്ട്. ഞാനും അബ്ദുൽ ഷുഹൂദ് സാറും കൂടി കോഴിക്കോട്ട് ആശുപത്രിയിലെത്തി നിയാമോളെ നേരിൽകണ്ടു. മാതാപിതാക്കളോട് സംസാരിച്ചു. ചികിൽസ കഴിത്തെത്തുമ്പോൾ ഇതേ ക്ലാസിൽ ഇതേ കൂട്ടുകാരോടൊപ്പം പഠിക്കാനവസരമൊരുക്കാമെന്ന മോളുടെ ആവശ്യം നിറവേറ്റാമെന്ന് വാക്ക് നൽകിയാണ് ഞങ്ങൾ മടങ്ങിയത്. ഇപ്പോൾ രോഗം ഭേദമായി. മോള് വീട്ടിലെത്തി. നിയാമോൾ 4B യിൽ നിന്ന് 6B യിലെത്തിയിരിക്കുന്നു. ആശുപത്രിലായിരുന്നപ്പോഴും തുടർന്നും പാഠപുസ്തകങ്ങളുൾപ്പെടെ എല്ലാ പഠന സാമഗ്രികളും അധ്യാപകർ എത്തിച്ചു നൽകി. ക്ലാസ് ടീച്ചറും ക്ലാസ്മുറിയും മാറിയെങ്കിലും കൂട്ടുകാരെല്ലാം അവിടെയുണ്ട്. പഴയ കൂട്ടുകാരെ കണ്ടുമുട്ടിയും വർത്തമാനം പറഞ്ഞും അവരോടൊപ്പം ഭക്ഷണം കഴിച്ചും പള്ളിക്കൂടത്തിൻ്റെ വലിയ സുഖം വീണ്ടും തിരിച്ചറിഞ്ഞു. അധ്യാപകർക്കെല്ലാം മധുരം നൽകിയാണ് നിയാമോൾ മടങ്ങിയത്. ഓഫീസിലെത്തിയ നിയാമോൾ കടലാസ് പൂക്കളും മധുരവും സമ്മാനിച്ചു. ഗവ. യു.പി. എസ് നേമം നാടിൻ്റെ അഭിമാന വിദ്യാലയം 4.12. 2025, വ്യാഴം.