2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് നടത്തുന്നത് സംബന്ധിച്ച സർക്കുലർ പ്രകാരം 25/9/2025 സ്കൂളിൽ വച്ച് ക്യാമ്പ് നടത്തുകയുണ്ടായി. കൈറ്റ് മാസ്റ്റർ ട്രെയിനർ വീണ ടീച്ചറായിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്. ക്യാമ്പ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ആയിരുന്നു നടന്നത്. 32 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. റോബോട്ടിക്സ്, അനിമേഷൻ പ്രോഗ്രാമിംഗ് എന്നീ മേഖലകൾ പരിചയപ്പെടുത്തി. കുട്ടികളെ ഗ്രൂപ്പുകളാക്കി മത്സരങ്ങൾ നടത്തി. വിജയികളായ ഗ്രൂപ്പിന് സമ്മാനം നൽകി. കുട്ടികൾ ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെച്ചു മൂന്നരയ്ക്ക് തന്നെ ക്യാമ്പ് സമാപിച്ചു അതിനുശേഷം ലിറ്റിൽ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് വീണ ടീച്ചർ ലിറ്റിൽ കേസിനെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് നടത്തി 25 കുട്ടികളുടെ രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു.