ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 23 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19881 (സംവാദം | സംഭാവനകൾ) (ലഹരി വിരുദ്ധ ദിനം)

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ  7B ക്ലാസിലെ ശിഖ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 7C ക്ലാസിലെ ഹിബ ബിനദ് സുബൈർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഏഴാം ക്ലാസിലെ കുട്ടികൾക്കായി സനിത ടീച്ചർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 7E ക്ലാസിലെ കുട്ടികൾ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഗാനവും 7D, 7F ക്ലാസിലെ കുട്ടികൾ ചേർന്ന് ഡാൻസും അവതരിപ്പിച്ചു. ലാലു സാറും അഞ്ചാം ക്ലാസ് കുട്ടികളും ചേർന്ന് zumba dance നടത്തി. സ്കൂൾ പരിസരത്തുള്ള കടകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് അധ്യാപകരും കുട്ടികളും ചേർന്ന് നോട്ടീസ് വിതരണം ചെയ്തു.