ഉള്ളടക്കത്തിലേക്ക് പോവുക

പടനിലം എച്ച് എസ് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
സീഡ് ക്ലബ് ജൈവ പച്ചക്കറി കൃഷി

ഹരിതം സീഡ് ക്ലബ്ബ്

2025 26 അധ്യായന വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആരംഭിച്ചു. സ്കൂളിൽ ആരംഭിച്ചജൈവ പച്ചക്കറി കൃഷി സ്കൂൾ മാനേജർ ശ്രീ അശോകൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന മരം മുത്തശ്ശിയെ കുട്ടികൾ ആദരിച്ചു.

ലഹരി വിരുദ്ധ ദിനം

സീഡ് ക്ലബ് ഡോക്ടർസ് ഡേ

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. പടനിലം പി എച്ച് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. സിക്ക് ഓൺ റ്റു ലൈഫ് പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്കൂളിന്റെ മുൻപിൽ തയ്യാറാക്കിയ നോട്ടീസ് ബോർഡിൽ ലഹരിക്കെതിരെയുള്ള സന്ദേശ വാക്യങ്ങൾ സ്റ്റിക്കി നോട്ടിൽ എഴുതി പതിപ്പിച്ചു. ക്യാമ്പയിനിൽ എക്സൈസ് ഓഫീസർ ആരോഗ്യ പ്രവർത്തകർ മാനേജർ ഹെഡ്മിസ്ട്രസ് പ്രിൻസിപ്പൽ അധ്യാപകർ, ജനപ്രതിനിധികൾ പിടിഎ അംഗങ്ങൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു

ഡോക്ടർസ് ഡേ

സീ ഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു. യുവ ഡോക്ടർ ശ്രീ. ഘന ശ്യാം സ്കൂളിലെത്തുകയും കുട്ടികളുമായി സംവ ദി ക്കുകയും ചെയ്തു. ജനകീയ ഡോക്ടർമാരായ സുശീലാ ദേവി,ശശിധരൻ എന്നിവരെ കുട്ടികൾ അവരുടെ വീട്ടിൽ എത്തി ആദരിച്ചു. ഡോക്ടർ ശശിധരൻ അദ്ദേഹം രചിച്ച പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു