സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവിത്താനത്തിന്റെ പ്രകാശഗോപുരമായി, തലമുറകളുടെ വിളക്കുമരമായി പ്രശോഭിക്കുന്ന സെന്റ് മൈക്കിൾസ്ഹൈസ്കൂളിന്റെ സംഭവബഹുലമായ ചരിത്രത്തിലേയ്ക് നമുക്ക് കടന്നുചെല്ലാം.ഈ വിദ്യാലയത്തിന്റെ വളർച്ചയും വികാസവും ഈ നാട്ടുകാരുടെ ഭാഗധേയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.


ചരിത്രം

രണ്ട് കളരികളായിട്ടായിരുന്നു പ്രവിത്താനം സ്കൂളിന്റെ തുടക്കം.ഒരു കളരിയിൽ അക്ഷരമാലയും പ്രാർത്ഥനയും പഠിപ്പിച്ചിരുന്നപ്പോൾ മറ്റേ കളരിയിൽ സ്ദ്ധരൂപം,അമരകോശം തുടങ്ങിയ ഉപരി പാഠങ്ങൾ അഭ്യസിപ്പിച്ചിരുന്നു.കോട്ടയം വിദ്യാഭ്യാസ ഡിവിഷന്റെ മേധാവിയായിരുന്ന റാവു സാഹിബ് ഒ.എം.ചെറിയാന്റെ പ്രേരണയും പ്രോൽസാഹനവും നിമിത്തം 1919 - ൽ പ്രവിത്താനം പള്ളി വകയായി സെന്റ് അഗസ്റ്റിൻ മലയാളം സ്കൂൾ സ്ഥാപിതമായി.1923 ജൂൺ 22-ന് ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ബ.കൊട്ടാരത്തിൽ അച്ചന്റേയും നാട്ടുകാരുടേയും നിരന്തര പരിശ്രമഫലമായി 6-6-1946-ൽ നമ്മുടെ സ്കൂൾ ഹൈസ്കൂളായി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.തുടർന്ന് അദ്ധ്യയന മാധ്യമം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് മാറ്റുകയും ചെയ്തു.1947‍ ഡിസംബറിൽ പ്രവിത്താനം സ്കൂളിൽ പബ്ലിക്ക് പരീക്ഷ നടത്താൻ അനുവാദമായി.2014‍ൽ ഹയർസെക്കണ്ടറി സ്കീളായി ഉയർത്തി ‍

ഭൗതികസൗകര്യങ്ങൾ

ഒര് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ലൈബ്രറിയും സയൻസ് ലാബും കമ്പ്യൂട്ടർ ലാബോടും കൂടിയ സൗകര്യങ്ങളുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

മാനേജ്മെന്റ്

പാല എഡ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കോർപ്പറേറ്റ് മാനേജരും റവ. ഫാദർ ജോർജ് പുല്ലുകാല കോർപ്പറേറ്റ് സെക്രട്ടറിയുമാണ് ഈ സ്കൂളിന്റെ മാനേജർ റവ. ഫാ.ജോർജ് വേളൂപ്പറമ്പിലും അസി.മാനേജർ റവ.ഫാ..ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിക്കുന്നത് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ റവ.ഫാ.സി.റ്റി.കൊട്ടാരം,ഫാ.സെബാസ്റ്റ്യൻ കുഴുമ്പിൽ, ശ്രീ.ആർ.എം.ചാക്കോ,ശ്രീ.എം.എസ്.ഗോപാലൻ നായർ, ശ്രീ.പി.എ.ജോസഫ്,ശ്രീ.റ്റി.പി.ജോസഫ്,ശ്രീ.എസ്.ബാലകൃഷ്ണൻ നായർ, ശ്രീ.വി.വി.ദേവസ്യ,ശ്രീ.റ്റി.സി.അഗസ്റ്റ്യൻ,ശ്രീ.വി.ഒ.പോത്തൻ, ശ്രീ.എം.എം.പോത്തൻ,ശ്രീ.പി.ജെ.തോമസ്,ശ്രീ,സി.ജെ.അഗസ്റ്റ്യൻ, ശ്രീ.എം.കെ.തോമസ്,ശ്രീ.തോംസൺ ജോസഫ്,ശ്രീ.വി.ഒ.പോൾ, ശ്രീ.മാത്യൂ ജോസഫ്,ശ്രീ.എസ്.എം.എഡ്വേർഡ് ജോസഫ്, ശ്രീമതി.ഫിലോമിന അഗസ്റ്റ്യൻ,ശ്രീ.മാത്യുക്കുട്ടി ജോർജ്

പ്രശസ്തരായ പൂർവ അദ്ധ്യാപകർ

മഹാകവി പി.എം.ദേവസ്യ,തോമസ് പാലാ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

സെന്റ് മൈക്കിൾസ് എച്ച് എസ് പ്രവിത്താനം

  • കോട്ടയം ജില്ലയിൽ പാലാ നഗരത്തിൽ നിന്നും 5 കീ.മീ. അകലെ പാലാ- തൊടുപുഴ റൂട്ടിൽ നിന്നും ഒരു കീ.മീ. ഉള്ളിലേക്ക്
{{#multimaps: 9.745488,76.710447
zoom=16 }}