എ.എൽ.പി.എസ്.കീഴാറ്റൂർ/തനത് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

'പച്ച' - കാർഷിക ക്ലബ്ബ്

ഭാരതീയർക്ക് കൃഷി ഒരു സംസ്കാരം ആണ് . ആണെന്ന് പറയുന്നതിനേക്കാൾ ആയിരുന്നു എന്നാകും നല്ലത് . ഇന്ന് അതിർത്തി കടന്ന് വരുന്ന വണ്ടികൾ കാത്ത് മലയാളി നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം മറ്റൊന്നുമല്ല കൃഷി എന്ന സംസ്കാരത്തിന്റെ അഭാവം തന്നെയാണ് . അന്യം നിന്ന് പോകുന്ന കാർഷിക അറിവുകൾ ഇനി വരുന്ന തലമുറയ്‌ക്കെങ്കിലും പകർന്ന് നൽകാൻ നാം ബാധ്യസ്ഥരാണ് . കൃഷിയെന്ന അറിവ് പകരുകയും കൂട്ടത്തിൽ വിഷമയമില്ലാത്ത ഉച്ചഭക്ഷണം സാധ്യമാക്കുകയെന്ന വലിയൊരു ലക്‌ഷ്യം മുൻ നിർത്തിയാണ് ഈ പദ്ധതി സ്‌കൂളിൽ നടപ്പിലാക്കുന്നത്

ഹരിതകേരളം

ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ....

അധ്യാപകദിനം

അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് . വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മളെ ഓർമിപ്പിക്കുന്ന ദിനമാണ് അധ്യാപകദിനം ഡോ. എസ്. രാധാകൃഷ്ണന്‍ അധ്യാപനത്തോട് പുലര്‍ത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാര്‍ത്ഥി സമൂഹത്തില്‍ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിന്‍റെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.കിഴാറ്റൂർ എ എൽ പി സ്‌കൂളിൽ നടന്ന അധ്യാപകദിനവിശേഷങ്ങൾ ...

സ്വാതന്ത്ര്യദിനം

വായനാക്കളരി