എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/വിമുക്തി ക്ലബ്ബ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലഹരിവിരുദ്ധബോധവൽക്കരണം
ലഹരിമദ്യവും മയക്കുമരുന്നുകളും വിദ്യാർത്ഥികളുടെ ആരോഗ്യമേയും ഭാവിയേയും നിർണയിക്കുന്ന വലിയൊരു സാമൂഹിക പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ, വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരികളുടെ ദോഷങ്ങളെക്കുറിച്ച് ബോധം നൽകുന്നത് ഏറ്റവും അത്യാവശ്യമാണ്.ലിറ്റിൽ കൈറ്റ് , ജെ ആർ സി, സ്കൗഡ് & ഗൈഡ്, എൻ സി സി കുട്ടികളുടെ സഹകരണത്തോടെ ഞങ്ങളുടെ സ്കൂളിലും , മണിപ്പുഴ, മുക്കുട്ടുത്തറ, വെച്ചുച്ചിറ എന്നി പ്രദേശങ്ങളിൽ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടികൾ ഫ്ള്ഷ് മോബ് സംഘടിപ്പിച്ചു. വെച്ചുച്ചിറ, എരുമോലി പോലിസിന്റെ സഹകരണത്തോടെ നടന്ന ഈ പരിപാടിയിൽ പോലിസ് ഉദ്യോഗസ്ഥർ, വ്യപാരികൾ. ഡ്രൈവർമാർ, എന്നിവർ സംസാരിച്ചു. ലഹരികളുടെ ശാരീരികവും മാനസികവുമായ ദോഷങ്ങൾ, സമൂഹത്തിനുള്ള ദുരിതം, നിയമപരമായ ദണ്ഡങ്ങൾ തുടങ്ങിയവയെക്കുറിച്ച് അവരാണ് വിശദീകരിച്ചത്.. "ലഹരി നിന്നെ ഇല്ലായ്മ ആക്കും" എന്ന സന്ദേശം പലരുടെയും മനസ്സിൽ തങ്ങിപ്പോയത് ശ്രദ്ധേയമായിരുന്നു.ഇത്തരത്തിലുള്ള ബോധവൽകരണ പരിപാടികൾ വിദ്യാർത്ഥികളിൽ നല്ല മുന്നറിയിപ്പും കരുത്തും നൽകുന്നു. ലഹരിമുക്ത സമൂഹം സാക്ഷാത്കരിക്കാൻ ഇത്തരം ശ്രമങ്ങൾ അത്യന്താപേക്ഷിതമാണ്. നാം എല്ലാവരും ചേർന്ന് ലഹരിക്കെതിരെ ഒരു സംയുക്ത പോരാട്ടം നടത്തിയാൽ മാത്രമേ നമ്മുടെ ഭാവികരങ്ങൾ സുരക്ഷിതമാകൂ